ഇന്‍ഡ്യയിലെ ഇ-മാലിന്യങ്ങള്‍ 2020 ആകുമ്പോഴേക്കും 500% വര്‍ദ്ധിക്കും

ഇന്‍ഡ്യ, ചൈന, ആഫ്രിക്കയിലേയും ലാറ്റിനമേരിക്കയിലേയും ചില രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില്‍പ്പനയില്‍ വലിയ വര്‍ദ്ധനവാണ് അടുത്ത 10 വര്‍ഷം ഉണ്ടാകുക. പുനചംക്രമണ പരിപാടികള്‍ നടപ്പാക്കിയില്ലെങ്കില്‍ ഇലക്ട്രോണിക് മാലിന്യങ്ങളില്‍ നിന്നുള്ള വിഷവസ്തുക്കള്‍ പരിസ്ഥിതിയേയും ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. UNEP പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്.

“Recycling – from E-Waste to Resources” എന്ന ഈ റിപ്പോര്‍ട്ട് 11 വികസ്വര രാജ്യങ്ങളിലില്‍ നിന്നുള്ള ഡാറ്റ ശേഖരിച്ചാണ് ഭാവിയിലെ മാലിന്യ ഉത്പാദനം കണക്കാക്കിയത്. പഴയ കമ്പ്യൂട്ടര്‍, ലാപ്ടോപ്പ് കമ്പ്യൂട്ടര്‍, പ്രിന്റര്‍ മൊബൈല്‍ ഫോണ്‍, പേജര്‍, ഡിജിറ്റല്‍ ഫോട്ടോ, സംഗീത ഉപകരണങ്ങള്‍, റഫ്രിഡ്ജറേറ്റര്‍, കളിപ്പാട്ടങ്ങള്‍, ടെലിവിഷന്‍ തുടങ്ങിയവയാണ് പ്രധാന മാലിന്യങ്ങള്‍.

തെക്കെ ആഫ്രിക്ക, ചൈന എന്നിവിടങ്ങളില്‍ 2020 ഓടെ പഴയ കമ്പ്യൂട്ടറില്‍ നിന്നുള്ള മാലിന്യങ്ങള്‍ 2007 നെ അപേക്ഷിച്ച് 200% മുതല്‍ 400% വരെ വര്‍ദ്ധിക്കും. ഇന്‍ഡ്യയില്‍ 500% വും.

ചൈനയില്‍ വലിച്ചെറിയുന്ന മൊബൈല്‍ ഫോണില്‍ നിന്നുള്ള മാലിന്യം 2007 നെ അപേക്ഷിച്ച് 7 മടങ്ങാവും. ഇന്‍ഡ്യയില്‍ അത് 18 മടങ്ങ് അധികമാകും.

ടെലിവിഷനില്‍ നിന്നുള്ള മാലിന്യം ചൈനയിലും ഇന്‍ഡ്യയിലും 1.5 – 2 മടങ്ങാകും. റഫ്രിഡ്ജറേറ്ററില്‍ നിന്നുള്ള മാലിന്യം മൂന്നിരട്ടിയിലെത്തും.

പ്രതി വര്‍ഷം 23 ലക്ഷം ടണ്‍ ഇ-മാലിന്യങ്ങള്‍ (2010 കണക്ക്) ഉത്പാദിപ്പുക്കുന്ന ചൈനയാണ് മാലിന്യ ഉത്പാദനത്തില്‍ രണ്ടാം സ്ഥാനം. 30 ലക്ഷം ടണ്‍ ഉത്പാദിപ്പിക്കുന്ന അമേരിക്കയാണ് ഒന്നാമാന്‍. മാലിന്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ചൈനയാണ് വികസിത രാജ്യങ്ങളുടെ പ്രധാന ഇ-മാലിന്യ dumping ground.

  • പ്രതി വര്‍ഷം 4 കോടി ടണ്‍ എന്ന തോതിലാണ് ലോകത്ത് ഇ-മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കുന്നു.
  • മൊബൈല്‍ ഫോണും കമ്പ്യൂട്ടറും നിര്‍മ്മിക്കാനായി ലോകത്ത് ഖനനം ചെയ്യുന്ന സ്വര്‍ണ്ണത്തിന്റേയും വെള്ളിയുടേയും 3% വും പലാഡിയത്തിന്റെ(palladium) 13% വും കൊബാള്‍ട്ടിന്റെ 15% വും പ്രതിവര്‍ഷം ഉപയോഗിക്കുന്നു.
  • ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങളില്‍ 60 വ്യത്യസ്ഥ പദാര്‍ത്ഥങ്ങള്‍ വരെയുണ്ട്. മിക്കതും വിലപിടിപ്പുള്ളതാണ്. ചിലത് വിഷവസ്തുക്കളും, ചിലത് രണ്ടും.
  • ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ ഖനനം ചെയ്യുന്നത് വഴിയുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ ഉദ്‌വമനം 2.3 കോടി ടണ്‍ ആണ്. മൊത്തം ഉദ്‌വമനത്തിന്റെ 0.1%. (ഉരുക്ക്, നിക്കല്‍ അലൂമനിയം എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.)
  • അമേരിക്കയില്‍ 2008 ല്‍ 15 കോടി മൊബൈല്‍ ഫോണ്‍ വിറ്റു. 5 വര്‍ഷം മുമ്പ് 9 കോടിയായിരുന്നു വിറ്റത്.
  • 2007 ല്‍ ലോകത്ത് 100 കോടി മൊബൈല്‍ ഫോണ്‍ വിറ്റു. 2006 ല്‍ അത് 89.6 കോടിയായിരുന്നു.
  • 2020 ആകുമ്പോഴേക്കും സെനഗല്‍, ഉഗാണ്ട പോലുള്ള രാജ്യങ്ങളിലെത്തുന്ന പഴയ കമ്പ്യൂട്ടറും ഇ-മാലിന്യങ്ങളും 4 – 8 മടങ്ങാകും.

— സ്രോതസ്സ് unep.org

ഉപകരണങ്ങള്‍ കഴിയുന്നത്ര കൂടുതല്‍ കാലം ഉപയോഗിക്കുക.

2 thoughts on “ഇന്‍ഡ്യയിലെ ഇ-മാലിന്യങ്ങള്‍ 2020 ആകുമ്പോഴേക്കും 500% വര്‍ദ്ധിക്കും

  1. If people are not conscious about the facts and if people are not ready to change for the good….. Earth cannot survive……
    People can change for their easy life not for the easy life of the Earth…. This is very bad….
    Only man is Selfish…….. All other creatures are unselfish….they live as per the nature….. Man lives as per his conveniences……as if he is the master and Earth is his tool……..Bad……

    1. നന്ദി സുഹൃത്തേ.
      മനുഷ്യര്‍ ഒരിക്കലും സ്വാര്‍ത്ഥരല്ല. അങ്ങനെയാണെന്ന് അവര്‍ വരുത്തിത്തീര്‍ക്കുകയാണ്. എന്തൊക്കെ സംഭവിച്ചാലും ഭൂമിക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല. ഭൂമിയിലെ 1% വരുന്ന അതിസമ്പന്നര്‍ക്കും ഒരു കുഴപ്പമില്ല. 99% വരുന്ന സാധാരണക്കാര്‍ക്കാണ് എല്ലാം നഷ്ടപ്പെടുക.

ഒരു അഭിപ്രായം ഇടൂ