ഡിസ്കവറി ചാനല്‍ അറീവയെ പച്ചയടിക്കുന്നു

ആണവമാലിന്യങ്ങളുടെ ഫ്രാന്‍സില്‍ ചെയ്യുന്ന പുനര്‍ പ്രക്രിയെക്കുറിച്ചുള്ള അസുഖകരമായ സത്യങ്ങള്‍ അവഗണിക്കുക എന്നത് റീ അറീവയുടെ വിശിഷ്ടമായ PR തിരിയലാണ്. അറീവയുടെ പ്രചാരവേലയെ അറിയണമെങ്കില്‍ നിങ്ങള്‍ Eric Guéret ന്റേയും Laure Noualhat ന്റേയും Déchets – Le Cauchemar du Nucléaire (Waste – The Nuclear Nightmare) എന്ന സിനിമ കാണണം. International Panel on Fissile Materials’ ബ്ലോഗ് ഇങ്ങനെ പറയുന്നു…

96% ആണവ പദാര്‍ത്ഥങ്ങളും “പുനചംക്രമണം” ചെയ്യുകയാണെന്നാണ് അറീവയുടെ PR പറയുന്നത്. തിരികെയെടുത്ത യുറേനിയം എവിടെയാണ് എത്തിച്ചേരുക എന്ന് പത്രപ്രവര്‍ത്തകര്‍ ചോദിച്ചു. സത്യത്തില്‍ അറീവ കൂടുതല്‍ മാലിന്യങ്ങളും (2008 ന്റെ അവസാനം വരെ 23,000‍ ടണ്‍ മാലിന്യങ്ങള്‍ ഫ്രാന്‍സില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.) റഷ്യയിലേക്ക് അയക്കുന്നു. അതില്‍ 90% വും മാലിന്യമായി അവടെ അവശേഷിക്കുന്നു. ഈ പദാര്‍ത്ഥം മാലിന്യമാണ്. കാരണം അതിനെ സംമ്പുഷ്ടീകരിക്കുന്നതില്‍ ഒരു സാമ്പത്തിക ലാഭവുമില്ല. അറീവ പുനചംക്രമണം ചെയ്യുന്നു എന്നത് സത്യമാണ്. പക്ഷേ അത് 95% അല്ല. പകരം 10% ല്‍ തെഴെമാത്രം മാലിന്യത്തെയാണ്.

ഡിസ്കവറി ചാനല്‍ സിനിമയില്‍ ആണവോര്‍ജ്ജം ഊര്‍ജ്ജത്തിന്റെ ഹരിത അറീവ രൂപമാണെന്ന് അറീവ പറയുന്നു. വളരെ ശുദ്ധമായ ഊര്‍ജ്ജം എന്ന്. വളരെ കുറച്ച് മാലിന്യങ്ങളേ അതുണ്ടാക്കൂ എന്നും അവര്‍ പറയുന്നു. (ഫ്രാന്‍സിലെ രണ്ട് സൈറ്റില്‍ തന്നെ 260,000 ടണ്‍ മാലിന്യമുണ്ട്). അറീവയുടെ കള്ളത്തരത്തെ ചിരിച്ച് തള്ളണോ അതോ ചീത്തവിളിക്കണോ. നമ്മുടെ കുട്ടികള്‍ പറയുന്ന ശുദ്ധ നുണകള്‍ പോലും നാം സഹിക്കില്ല. എന്നാല്‍ നാം അതുമായി ഒത്തുപോകും എന്നാണ് അറീവ കരുതുന്നത്.

— സ്രോതസ്സ് weblog.greenpeace.org

ഒരു അഭിപ്രായം ഇടൂ