അന്റാര്‍ക്ടിക്കയുടെ തീരത്തു നിന്നും രണ്ട് ഹിമാനികള്‍ പൊട്ടി കടലില്‍ ഒഴുകി

രണ്ട് ഹിമാനികള്‍ അന്റാര്‍ക്ടിക്കയില്‍ നിന്ന് അടര്‍ന്ന് കടലില്‍ 100 – 150 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ഒഴുകുന്നു എന്ന് Australian Antarctic Division glaciologist ആയ Neal Young പറഞ്ഞു.

97 കിലോമീറ്റര്‍ നീളമുള്ള ഒരു ഹിമാനി ഭീമന്‍ Mertz Glacier മായി കൂട്ടിയിടിച്ച് അതില്‍ നിന്ന് ഒരു ഭാഗത്തെ അടര്‍ത്തിമാറ്റുകയായിരുന്നു. ഇപ്പോള്‍ അവ രണ്ടും അടുത്തടുത്തായി ഒഴുകുന്നു.

പുതിയ ഹിമാനിക്ക് 78 കിലോമീറ്റര്‍ നീളവും 39 കിലോമീറ്റര്‍ വീതിയുമുണ്ട്. ലോകത്തെ മൊത്തം വാര്‍ഷിക ശുദ്ധജല ഉപഭോഗത്തിന്റെ അഞ്ചിലൊന്ന് അതിലുണ്ട്.

മഞ്ഞില്ലാത്ത ജലത്തിലേക്ക് മഞ്ഞ്പാളിയില്‍ നിന്ന് വലിയ ഭാഗങ്ങള്‍ അടര്‍ന്ന് വീഴുന്നത് ശാസ്ത്രജ്ഞരെ വിഷമിപ്പിക്കുന്നു. മഞ്ഞ് പാളി സമുദ്രജലപ്രവാഹങ്ങളെ സംബന്ധിച്ചടത്തോളം പ്രധാനപ്പെട്ട ഒന്നാണ്. ഈ പ്രദേശത്തെ കടല്‍ വെള്ളം ശുദ്ധമായിരിക്കുന്നത് മഞ്ഞ് പാളികാരണമാണ് എന്ന് കാലാവസ്ഥാ വിദഗ്ദ്ധനായ Steve Rintoul പറയുന്നു.

മഞ്ഞ്പാളി(glacier) ഇല്ലാതാകുന്നത് ആ ഭാഗത്ത് കടല്‍ മഞ്ഞ് രൂപപ്പെടാന്‍ കാരണമാകുകയും അതിനാല്‍ സാന്ദ്രത കൂടിയ തണുത്ത വെള്ളം ആഴത്തിലേക്ക് താഴുന്നതിനെ തടസപ്പെടുത്തുകയും ചെയ്യുന്നു. അടിത്തട്ടിലേക്ക് താഴുന്ന ഓക്സിജന്‍ അടങ്ങിയിട്ടുള്ള ഈ വെള്ളമാണ് ആഗോള സമുദ്രജലപ്രവാഹത്തിന് ശക്തിപകരുന്നത്.

ലോകത്ത് വളരെ കുറവ് പ്രദേശത്ത് മാത്രമാണ് ഈ പ്രതിഭാസം നടക്കുന്നത്. ഈ പ്രവര്‍ത്തനം സാവധാനമാകുന്നത് വഴി ആഴത്തിലേക്ക് കുറവ് ഓക്സിജന്‍ മാത്രമേ എത്തുകയുള്ളു.

ലോക സമുദ്രത്തിന്റെ പല പ്രദേശങ്ങളിലും ഓക്സിജന്‍ ഇല്ലാതാകും, അതോടെ ആ പ്രദേശങ്ങളിലെ ജീവികളും ചാവും എന്ന് ജര്‍മ്മനിയിലെ Alfred Wegener Institute for Polar and Marine Research ലെ chemical oceanographer ആയ Mario Hoppema പറയുന്നു.

ഈ രണ്ട് ഹിമാനികള്‍(iceberg)ക്ക് 86000 കോടി ടണ്ണും 70000 കോടി ടണ്ണും വീതം ഭാരമുണ്ട്. Antarctic Continental Shelf ല്‍ ആണ് ഇപ്പോള്‍ അവ. ഹിമാനികള്‍ വളരെ സാവധാനമായാണ് നീങ്ങുക.

ലോകത്തെ സമുദ്രജലപ്രവാഹത്തിലെത്തുന്ന ഓക്സിജന്റെ അളവ് മാറുകയാണ്. പ്രവാഹം തന്നെ മാറുന്നത് ആ വ്യത്യാസം വലുതാക്കും.

— സ്രോതസ്സ് physorg.com

ഒരു അഭിപ്രായം ഇടൂ