Amory Lovins സംസാരിക്കുന്നു:
കാലാവസ്ഥാ സംരക്ഷണത്തെക്കുറിച്ചുള്ള പഴയ കഥ അത് ചിലവേറിയതാണ് എന്നതാണ്. അല്ലെങ്കില്‍ ഇതിനകം അത് ചെയ്തേനെ. അതുകൊണ്ട് അത് പരിഹരിക്കാന്‍ നമ്മേ കൊണ്ട് വിഷമമേറിയ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യിക്കണം. എന്നാല്‍ കാലാവസ്ഥയെ സംരക്ഷിക്കാനുള്ള പുതിയ കഥ ചിലവേറിയതല്ല, സത്യത്തില്‍ ലാഭകരവുമാണ്. ഒരു ഛിന്നത്തിന്റെ തെറ്റുണ്ട്. ഇന്ധനം വാങ്ങുന്നതിനേക്കാള്‍ ലാഭകരമാണ് ഇന്ധനം സംരക്ഷിക്കുന്നത്. കമ്പനികള്‍ക്ക് വളരെ മുമ്പേ ഇത് നന്നായി അറിയാം. ഉദാഹരണത്തിന് Dupont, SD micro electronics, IBM തുടങ്ങി ധാരാളം കമ്പനികള്‍ ഫാക്റ്ററികള്‍ പരിഷ്കരിച്ച് അവരുടെ ഊര്‍ജ്ജ ഉപഭോഗം 6% കുറച്ചു. അവര്‍ക്ക് ആ പണം രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കകം തിരിച്ച് കിട്ടും. അത് ലാഭമാണ്.
1850 കാലത്ത്, അമേരിക്കയിലെ ഏറ്റവും വലിയ വ്യവസായം തിമിംഗല വേട്ടയായിരുന്നു. തിമിംഗലത്തിന്റെ എണ്ണ എല്ലാ കെട്ടിടങ്ങള്‍ക്കും വെളിച്ചം നല്‍കി. 9 വര്‍ഷങ്ങള്‍ക്ക് ശേഷം 1859 ല്‍ ആറില്‍ അഞ്ചും തിമിംഗല എണ്ണ വെളിച്ച കമ്പോളം ഇല്ലാതായി. പെട്രോളിയം എണ്ണയും കല്‍ക്കരിയില്‍ നിന്നുള്ള വാതകവും അതിന് പകരമായി ഉപയോഗിച്ച് തുടങ്ങി. തിമിംഗല വേട്ടക്കാര്‍ അത് കാര്യമായി എടുത്തില്ല. അപ്രതീക്ഷിതമായി തിമിംഗലങ്ങളില്ലാതാകുന്നതിന് മുമ്പ് തന്നെ അവര്‍ക്ക് ഉപഭോക്താക്കളെ ഇല്ലാതായി. ബാക്കിയുള്ള തിമിംഗലങ്ങളെ പുതിയ സാങ്കേതികവിദ്യയും മുതലാളിമാരുടെ ലാഭത്തോടുള്ള ആഗ്രവും സംരക്ഷിച്ചു.
അങ്ങനെയെങ്കില്‍ ചക്രത്തിലേക്ക് പോകുന്ന ഊര്‍ജ്ജമോ? അതിന്റെ പകുതി റോഡിലെ ടയറ് ചൂടാക്കാനായി എടുക്കുന്നു. കാര്‍ തള്ളിമാറ്റുന്ന വായുവിനെ ചൂടാക്കുന്നു. 6% മാത്രമാണ് വണ്ടി മുന്നോട്ട് കൊണ്ടുപോകാനായി ഉപയോഗിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ മുന്നോട്ട് നീക്കുന്ന ഭാരത്തിന്റെ 95% വും യാത്രക്കാരന്റെ ഭാരമല്ല, പകരം കാറിന്റെ ഭാരമാണ്. 1% ല്‍ താഴെ മാത്രം ഇന്ധനമാണ് യാത്രക്കാരനെ മുന്നോട്ട് കൊണ്ടുപോകാനായി ഉപയോഗിക്കുന്നത്. ഒരു നൂറ്റാണ്ടില്‍ അധികം എഞ്ജിനിയറിങ്ങ് അദ്ധ്വാനം അര്‍പ്പിച്ചിട്ടും ഇങ്ങനെയായിരിക്കുന്നത് ഒട്ടും ആഹ്ലാദം നല്‍കുന്ന ഒന്നല്ല.
നാം ഇത് ശ്രദ്ധിച്ച 1977 – 85 വരെയുള്ള 8 വര്‍ഷക്കാലം സമ്പദ്‌വ്യവസ്ഥ 27% വളര്‍ന്നു. എണ്ണ ഉപഭോഗം 17% താഴ്ന്നു. എണ്ണ ഇറക്കുമതി 50% കുറഞ്ഞു. പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നുള്ള ഇറക്കുമതി 87% കുറഞ്ഞു. ഒരു വര്‍ഷം കൂടി അങ്ങനെ നിന്നിരുന്നെങ്കില്‍ അത് പൂര്‍ണ്ണമായും ഇല്ലാതായേനെ. അത് പഴയ സാങ്കേതിക വിദ്യകളും വിതരണ രീതികളുമായിരുന്നു.
— സ്രോതസ്സ് ted.com