കഴിഞ്ഞ 50 വര്‍ഷങ്ങളിലെ ഏറ്റവും വലിയ വെള്ളപ്പെക്കമാണ് തെക്കന്‍ ചൈനയില്‍ ഉണ്ടായിരിക്കുന്നത്. 130,000 ഗ്രാമീണരെ മാറ്റിപ്പാര്‍പ്പിച്ചു. മൊത്തം 130 ആളുകള്‍ മരണമടഞ്ഞു. കഴിഞ്ഞ ആഴ്ച്ച 16 ല്‍ അധികം നഗരങ്ങളില്‍ 18 സെന്റൂമീറ്റര്‍ മഴ രേഖപ്പെടുത്തി. കൂടുതല്‍ മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. വിയറ്റ്നാമില്‍ ഏഴുപേര്‍ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്തു. ഇന്‍ഡോനേഷ്യയിലും മഴ ശക്തമാണ്.
പുണെയില്‍ തിങ്കളാഴ്ച രാത്രിയിലുണ്ടായ മഴ കഴിഞ്ഞ 118 വര്‍ഷങ്ങളിലെ റെക്കോഡ് മഴയായിരുന്നുവെന്ന് കാലാവസ്ഥാ ഗവേഷണകേന്ദ്രം അറിയിച്ചു. ഒരു പോലീസ് കോണ്‍സ്റ്റബിളടക്കം നാലുപേര്‍ മഴ കാരണം മരിച്ചിരുന്നു. 1892 ഒക്ടോബര്‍ 24ന് പെയ്ത 15 സെന്റൂമീറ്റര്‍ മഴയുടെ റെക്കോഡ് ഭേദിച്ച് 18 സെന്റൂമീറ്റര്‍ മഴയാണ് ഈ വര്‍ഷം ഒക്ടോബര്‍ 4ന് തിങ്കളാഴ്ച രാത്രി പുണെയില്‍ പെയ്തത്.
ആലപ്പുഴയില്‍ തോരാതെ പെയ്യുന്ന മഴ കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും വ്യാപകനാശമുണ്ടാക്കി. ചമ്പക്കുളം, നെടുമുടി, കൈനകരി പഞ്ചായത്തുകളിലെ 3500 ഹെക്ടര്‍ നെല്‍കൃഷി വെള്ളത്തില്‍ മുങ്ങി.
– from Newspapers
താങ്കളുടെ ഉപഭോഗം കുറക്കുക, പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങുക, യാത്ര കുറക്കുക.
കാലാവസ്ഥാമാറ്റം തടയുക.