സര്‍വ്വകലാശാലയിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ പാടം റെഡി

ദീര്‍ഘ കാലമായി കാത്തിരുന്ന Florida Gulf Coast University യുടെ സൌരോര്‍ജ്ജ പാടം പ്രവര്‍ത്തന സജ്ജമായി. 2-മെഗാവാട്ടിന്റെ നിലയം കാമ്പസിലെ പ്രധാന കെട്ടിടങ്ങള്‍ക്ക് വൈദ്യുതി നല്‍കും. അമേരിക്കയിലെ സര്‍വ്വകലാശാലകളില്‍ പ്രവര്‍ത്തിക്കുന്ന സൌരോര്‍ജ്ജ നിലയങ്ങളില്‍ ഏറ്റവും വലുത് ഇതാണ്. 200,000 ചതുരശ്ര അടി സ്ഥലത്തേക്കുള്ള വൈദ്യുതി ഇത് നല്‍കുന്നു. പാനലുകള്‍ സ്ഥാപിച്ച 20-ഏക്കര്‍ സ്ഥലത്തെ ചെടികളേയും മൃഗങ്ങളേയും പുതിയ സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

$1.4 കോടി ഡോളറിന്റെ ഈ പ്രോജക്റ്റ് ബഡ്ജറ്റിനകത്ത് നിന്ന് തന്നെ പണി പൂര്‍ത്തിയാക്കി. 10,080 പാനലുകള്‍ക്ക് മാത്രം സ്ഥിതി ചെയ്യാന്‍ 16 ഏക്കര്‍ സ്ഥലം വേണം. സംസ്ഥാന സര്‍ക്കാരാണ് ഫണ്ടിന്റെ പകുതി നല്‍കിയത്. പ്രതിവര്‍ഷം $700,000 ഡോളര്‍ മുതല്‍ $800,000 ഡോളര്‍ വരെ വൈദ്യുതി ചിലവ് ഈ നിലയം മൂലം സര്‍വ്വകലാശാലക്ക് ലാഭിക്കാനാവും.

— സ്രോതസ്സ് naplesnews.com

ഒരു അഭിപ്രായം ഇടൂ