കിഴക്കേ സൈബീരിയന്‍ ആര്‍ക്ടിക് ഷെല്‍ഫിലെ permafrost മുമ്പ് വിചാരിച്ചിരുന്നതിനേക്കാള്‍ porous ആണെന്ന് കാണുന്നു. 20 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുണ്ട് ഈ പ്രദേശത്തിന്. അതിന് മുകളിലുള്ള സമുദ്രവും താഴെയുള്ള mantle ഉം അതിനെ ചൂടാക്കുകയും perforate ചെയ്യുകയും ചെയ്യുന്നു. അതിനാല്‍ അതിനടിയില്‍ സംഭരിക്കപ്പെട്ടിട്ടുള്ള മീഥേന്‍ വാതകം പൊട്ടി അന്തരീക്ഷത്തിലേക്ക് കലരാനുള്ള സമ്മര്‍ദ്ദം അനുഭവിക്കുകയാണ്. ലോകത്തിലെ മൊത്തം മീഥേന്‍ ഉദ്‌വമനത്തിന് തുല്യമാണ് അവിടെ നിന്ന് സംഭവിക്കുന്ന മീഥേന്‍ ചോര്‍ച്ച. കാര്‍ബണ്‍ ഡൈ ഓക്സൈഡിനെക്കാള്‍ 30 മടങ്ങ് ശക്തിയുള്ള ഹരിത ഗ്രഹ വാതകമാണ് മീഥേന്‍.
— സ്രോതസ്സ് nsf.gov