തയ്‌വാനില്‍ ഏഷ്യയിലെ ഏറ്റവും വലിയ HCPV നിലയം പ്രവര്‍ത്തിച്ച് തുടങ്ങി

ഏഷ്യയിലെ ഏറ്റവും വലിയ High-Concentration Photovoltaic (HCPV) തെക്കന്‍ തയ്‌വാനില്‍ പ്രവര്‍ത്തിച്ച് തുടങ്ങി. ഇത് പ്രതി വര്‍ഷം 700 ടണ്‍ കാര്‍ബണ്‍ ഉദ്‌വമനം തടയുന്നു.

Kaohsiung County ലെ Lujhu Township ല്‍ രണ്ട് ഏക്കര്‍ സ്ഥലത്ത് Institute of Nuclear Energy Research ആണ് ഈ നിലയം സ്ഥാപിച്ചത്. ലോകത്തിലെ രണ്ടാമത്തെ ഇത്തരത്തിലെ നിലയമാണിത്. ഒന്നാമത്തേത് സ്പെയിനില്‍ പ്രവര്‍ത്തിക്കുന്നു. 141 സോളാര്‍ പാനലുകളുപയോഗിക്കുന്ന നിലയത്തിന് 100 മെഗാവാട്ട് വരെ വാര്‍ഷിക ശേഷിയുണ്ട്.

solar tracker ഉപയോഗിച്ചാണ് സാന്ദ്രീകരണിയുടെ ലെന്‍സ് എപ്പോഴും സൂര്യന് നേരെ ക്രമീകരിക്കുന്നത്. എപ്പോഴും സൂര്യപ്രകാശം സെല്ലുകളിലേക്ക് കേന്ദ്രീകരിക്കാന്‍ ഇത് സഹായിക്കുന്നു.

— സ്രോതസ്സ് chinapost.com.tw

ഒരു അഭിപ്രായം ഇടൂ