സര്‍ക്കോസിയുടെ രഹസ്യം

ഫ്രാന്‍സിലെ ആണവനിലയങ്ങള്‍ക്കുള്ള ഇന്ധനത്തിന്റെ 40-45 ശതമാനവും നല്‍കുന്നത് പടിഞ്ഞാറെ ആഫ്രിക്കയിലുള്ള നൈജര്‍ (Niger) എന്ന രാജ്യമാണ്. 1971 മുതല്‍ ഫ്രാന്‍സിലെ കമ്പനികള്‍ നൈജറില്‍ ഖനനം നടത്തുന്നു. ഫ്രഞ്ച് ആണവ കോര്‍പ്പറേറ്റ് ആയ AREVA ക്ക് 2008 ല്‍ യുറേനിയം ഖനനത്താല്‍ 26 കോടി യൂറോയുടെ വരുമാനം കിട്ടി.

ഇനി ഫ്രാന്‍സിന്റെ കഴിഞ്ഞ 40 വര്‍ഷത്തെ ഖനനം കൊണ്ട് നൈജറിന് എന്ത് കിട്ടി? ആണവ സമ്പത്ത് തുല്യമായി നൈജറിന് കിട്ടിയോ?

ഒറ്റവാക്കിലെ ഉത്തരം: ഇല്ല.

ഐക്യ രാഷ്ട്ര സഭയുടെ Human Development Index ല്‍ ഏറ്റവും താഴെയുള്ള രാജ്യമായി തന്നെ നൈജര്‍ സ്ഥിരമായി നിലകൊള്ളുന്നു. ഈ സൂചിക മനുഷ്യ വളര്‍ച്ചയുടെ മൂന്ന് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കുയുള്ളതാണ്: ആരോഗ്യമുള്ള ദീര്‍ഘകാലത്തെ ജീവിതം, വിദ്യാഭ്യാസം, മാന്യമായ ജീവിത നിലവാരം. നൈജറില്‍ ജനിക്കുന്ന നൂറുകുട്ടികളില്‍ 11 പേര്‍ അവരുടെ ആദ്യത്തെ പിറന്നാള്‍ എത്തുന്നതിന് മുമ്പ് മരിക്കുന്നു.

ആണവ വ്യവസായം നൈജറിലെ ജനങ്ങള്‍ക്ക് contamination ഉം ദാരിദ്ര്യവുമാണ് സമ്മാനിച്ചത്. അവരുടെ plight നെക്കുറിച്ച് ഫ്രഞ്ച് സര്‍ക്കാരിന്റെ വേദന എവിടെ? സൈനിക അട്ടിമറി നൈജറില്‍ നടക്കുന്ന സമയത്തോ അതിന് ശേഷമോ പോലും ഫ്രഞ്ച് ഖനനം ഒരു സെക്കന്റ് പോലും നിലച്ചില്ല.

ലോകത്തെ ‘have-nots’ ന്റെ കാര്യത്തില്‍ പ്രസിഡന്റ് സര്‍ക്കോസി വളരെ selective ആണ്. തന്റെ രാജ്യത്തുനിന്ന് റിയാക്റ്റര്‍ വാങ്ങുന്ന have-nots ആയവരുടെ കാര്യം പ്രധാനപ്പെട്ടതാണ്. അതേസമയം ആ റിയാക്റ്ററിന് ഇന്ധനം നല്‍കുന്ന have-nots ആയവരെ സുരക്ഷിതമായി അവഗണിക്കാം. ആണവ വ്യവസായത്തിന്റെ വൃത്തികെട്ട രഹസ്യത്തിന്റെ ഒരു ഉദാഹരണമാണ് നൈജര്‍. അതിനെക്കുറിച്ച് തിളങ്ങുന്ന PR വീഡിയോയിലോ ബ്രോഷറുകളിലോ കാണുമെന്ന് പ്രതീക്ഷിക്കേണ്ട.

സര്‍ക്കോസിയുടെ വാക്കുകളെ സത്യസന്ധമായി പറഞ്ഞാല്‍ : ഫ്രഞ്ച് ആണവ നയങ്ങള്‍ സ്വാര്‍ത്ഥ നിറഞ്ഞതണ്. ലോകത്തെ ദരിദ്രരെ അതേ അവസ്ഥയില്‍ ഉപേക്ഷിക്കുക.

— സ്രോതസ്സ് greenpeace.org

ഒരു അഭിപ്രായം ഇടൂ