ടെക്സാസ് പുതിയ പവനോര്‍ജ്ജ റിക്കോഡ് നേടി

അമേരിക്കയിലെ പവനോര്‍ജ്ജ നേതാവായ ടെക്സാസ് കാറ്റില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനത്തില്‍ പുതിയ റിക്കോഡ് നേടി. ഇപ്പോള്‍ സംസ്ഥാനത്തിന്റെ വൈദ്യുതിയുത്പാദനത്തിന്റെ 19% വും വരുന്നത് കാറ്റാടികളില്‍ നിന്നാണ്.

6,272 മെഗാവാട്ട് peak. ഒരാഴ്ച്ചക്ക് മുമ്പ് അവരുടെ തന്നെ റിക്കോഡിനെ ഭേദിച്ചാണ് ഈ പുതിയ റിക്കോഡ് രേഖപ്പെടുത്തിയത്. ഇതില്‍ കാറ്റ് കൂടുതല്‍ കിട്ടുന്ന Panhandle ലെ കാറ്റാടികളില്‍ നിന്നുള്ള വൈദ്യുതി കണക്കാക്കിയിട്ടില്ല. കാരണം അവ മറ്റൊരു ഗ്രിഡ്ഡിലാണ് ബന്ധിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ശരാശരി പവനോര്‍ജ്ജോല്‍പ്പാദനം ഈ ശൃംഖത്തെക്കാള്‍ (spikes) കുറവാണ്. കഴിഞ്ഞ വര്‍ഷം ടെക്സാസിന് അതിന്റെ വൈദ്യുതിയുടെ 6.2% കാറ്റില്‍ നിന്ന് കിട്ടി എന്ന് Electric Reliability Council of Texas പറഞ്ഞു. അവരാണ് സംസ്ഥാനത്തിന്റെ മിക്ക ഭാഗത്തും ഗ്രിഡ് പ്രവര്‍ത്തിപ്പിക്കുന്നത്. അമേരിക്കയുടെ മൊത്തം വൈദ്യുതോല്‍പ്പദനത്തില്‍ 2% ആണ് കാറ്റില്‍ നിന്ന് വരുന്നത്.

ഗ്രിഡ്ഡിന് എത്ര മാത്രം പവനോര്‍ജ്ജ വൈദ്യുതി താങ്ങാനാവും എന്നതിന്റെ ഒരു പരീക്ഷണം കൂടിയാണ് ടെസ്സാസില്‍ സ്ഥാപിക്കുന്ന കാറ്റാടികളുടെ എണ്ണത്തിലെ വളര്‍ച്ച. കാറ്റ് കൂടിയ വിദൂരമായ പടിഞ്ഞാറെ ടെക്സാസില്‍ നിന്ന് ഡാളസ്, ഹ്യൂസ്റ്റണ്‍ പോലുള്ള നഗരങ്ങളിലേക്ക് വേണ്ടത്ര transmission wires ഇല്ലാത്തതിനാല്‍ കാറ്റ് കൂടുന്ന ദീവസങ്ങളില്‍ ചില കാറ്റാടികള്‍ വേഗത കുറച്ച് കറങ്ങുകയോ നിര്‍ത്തിയിടുകയോ ചെയ്യും. ഉദാഹരണത്തിന് കഴിഞ്ഞ ദിവസം രാത്രിയും ഈ രാവിലെയും ടെക്സാസിലെ പ്രധാന ഗ്രിഡ്ഡിലേക്ക് നല്‍കുന്ന പവനോര്‍ജ്ജ വൈദ്യുതിയുടെ വില പൂജ്യത്തില്‍ താഴെയായി. ഈ അമിതോല്‍പ്പാദനം കാരണം പവനോര്‍ജ്ജ നിലയങ്ങള്‍ക്ക് കാറ്റാടികള്‍ നിര്‍ത്തിയിടേണ്ടതായി വന്നു.

transmission ലൈനുകളുള്ള ഭാഗത്ത് കൂടുതല്‍ കാറ്റടിച്ചതിനാലാണ് സംസ്ഥാനത്തിന് ഇപ്പോള്‍ റിക്കോഡ് ഭേദിക്കാനായത്. Corpus Christi ക്ക് അടുത്ത് 180-മെഗാവാട്ടിന്റെ പവനോര്‍ജ്ജ പാടം കഴിഞ്ഞ സെപ്റ്റംബറിലാണ് പ്രവര്‍ത്തിച്ച് തുടങ്ങിയത്. NextEra Energy Resources എന്ന പ്രധാനപ്പെട്ട പവനോര്‍ജ്ജോത്പാദകര്‍ അവരുടെ വലിയ കാറ്റാടി പാടത്തിന് വേണ്ടി പടിഞ്ഞാറെ ടെക്സാസില്‍ നിന്ന് ഒരു സ്വകാര്യ transmission line അടുത്ത കാലത്ത് സ്ഥാപിച്ചിരുന്നു.

— സ്രോതസ്സ് nytimes.com

ഒരു അഭിപ്രായം ഇടൂ