ചൈനയുടെ മരുന്ന് വാങ്ങരുത്

2000 ന് ശേഷം ചൈന 141 വെളുത്ത കാണ്ടാമൃഗത്തെ തെക്കെ ആഫ്രിക്കയില്‍ നിന്ന് വാങ്ങി എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ടൂറിസത്തിന് വേണ്ടതിലും അധികം. കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ കാണ്ടാമൃഗത്തിന്റെ എണ്ണത്തില്‍ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്. 5 കാണ്ടാമൃഗ സ്പീഷീസുകളില്‍ മൂന്നണ്ണവും ജീവിക്കുന്നത് ഏഷ്യയിലാണ്.

അതിലൊന്നായ ജാവന്‍ കാണ്ടാമൃഗം വംശ നാശത്തോടടുത്തു കഴിഞ്ഞു. ഇനി അതിന്റെ 130 എണ്ണമേ ലോകത്തുള്ളു. അതുമായി ബന്ധമുള്ള സുമാട്രയിലെ കാണ്ടാമൃഗം 300 എണ്ണം അവശേഷിക്കുന്നുണ്ട്. ഇന്‍ഡ്യയില്‍ കാണുന്ന ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം 2,800 എണ്ണം അവശേഷിക്കുന്നു.

എന്നിരുന്നാലും ആഫ്രിക്കയിലെ കാണ്ടാമൃഗമാണ് നിയമവിരുദ്ധമായ വേട്ടയാടലും കയറ്റുമതിയും കാരണം കൂടുതല്‍ വിഷമിപ്പിക്കുന്നത്.

ആഫ്രിക്കയിലെ ഒരു സ്പീഷീസായ കറുത്ത കാണ്ടാമൃഗം ഇനി 4,200 എണ്ണമേയുള്ളു. എന്നാല്‍ വെളുത്ത കാണ്ടാമൃഗത്തിന്റെ 17,500 എണ്ണം ശേഷിക്കുന്നുണ്ട്. ഇക്കാലത്ത് മിക്കതിനേയും വന്യജീവിസംരക്ഷണ കേന്ദ്രങ്ങളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഒരു നൂറ്റാണ്ട് മുമ്പ് ഇവ ലക്ഷക്കണക്കിന് മേഞ്ഞ് നടന്നിരുന്നു.

അടുത്ത കാലത്ത് കാണ്ടാമൃഗക്കൊമ്പിന്റെ ആവശ്യകത കൂടിയത് ഏഷ്യയിലെ പരമ്പരാഗത മരുന്നിന് വേണ്ടിയാണ്. അതില്‍ നിന്ന് എടുക്കുന്ന പ്രോട്ടീന് മലമ്പനി പോലുള്ള പനി ഭേദമാക്കാന്‍ കഴിവുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. ക്യാന്‍സര്‍ ചികിത്സക്കും അത് ഉപകരിക്കും എന്ന് ചിലര്‍ പറയുന്നു.

അങ്ങനെ കാണ്ടാമൃഗക്കൊമ്പിന് വില ഇപ്പോള്‍ കൂടി. വിയറ്റ്നാമിലെ എംബസി ഉദ്യോഗസ്ഥരെ കൊമ്പ് കടത്തിക്കൊണ്ട് പോയതിന് പിടിച്ചിട്ടുണ്ട്. വിയറ്റ്നാമില്‍ നിന്നുള്ള വേട്ടക്കാരുടെ വലിയ കൂട്ടമാണ് ഇപ്പോള്‍ തെക്കെ ആഫ്രിക്കയിലേക്ക് എത്തുന്നത്.

കാണ്ടാമൃഗം മാത്രമല്ല ആഫ്രിക്കന്‍ ആന, ധൃവക്കരടി, നീലച്ചിറകുള്ള ചൂര, ചുറ്റികത്തലയന്‍ സ്രാവ് തുടങ്ങിയവയെല്ലാം വംശനാശം അനുഭവിക്കുന്നു.

ചൈനയിലെ ഫാമുകളില്‍ വളര്‍ത്തുന്ന കടുവകള്‍ മറ്റൊരു വിഷയമാണ്. ഏകദേശം 6,000 കടുവകളാണ് ഫാമില്‍ വളര്‍ത്തുന്നത്. അതേ സമയം വെറും 50 എണ്ണം മാത്രമാണ് കാട്ടില്‍ ജീവിക്കുന്നത്.

— സ്രോതസ്സ് timesonline.co.uk

ചൈനീസ് മരുന്ന് വാങ്ങാതിരിക്കൂ.

ഒരു അഭിപ്രായം ഇടൂ