കാലാവസ്ഥാ മാറ്റത്തിന്റെ ശാസ്ത്രത്തെ വിലകുറച്ച് കാണിക്കാനായി എന്തും ചെയ്യുന്ന കമ്പനിയാണ് Exxon. എന്നാല്‍ ഇനി ഇത് അങ്ങനെയല്ല.
ഒരു പുതിയ രഹസ്യ കാലാവസ്ഥാ സംശയ ധനസഹായ യന്ത്രം കൂടിയുണ്ട്. അതിന്റെ പേര് Koch Industries എന്നാണ്. എണ്ണ, നിര്‍മ്മാണ വ്യവസായ ഭീമനാണ് ഇത്. അമേരിക്കയിലെ രണ്ടാമത്തെ സ്വകാര്യ കമ്പനി ഇതാണ്.
“നിങ്ങള്‍ കേട്ടിട്ടില്ലത്ത, അമേരിക്കയിലെ ഏറ്റവും വലിയ കമ്പനി” എന്ന് അതിന്റെ ഉടമസ്ഥര്‍ ഇങ്ങനെ തമാശ പറയാറുണ്ട്. അത് മിക്കവാറും ശരിയാണ്: മിക്ക അമേരിക്കക്കാരും[ലോകത്തെ മറ്റുള്ളവരും] ഈ കമ്പനിയെക്കുറിച്ച് കേട്ടുകാണാന്‍ വഴിയില്ല.
കാരണം ലളിതമാണ്: Koch ബ്രാന്റുള്ള ഒരു ഉല്‍പ്പന്നവും ഇല്ല. ഓഹരി കമ്പോളത്തില്‍ കമ്പനി ഓഹരി വില്‍ക്കുകയുമില്ല. public company എന്നതിന്റെ പേരില്‍ പുറത്ത് വെളിവാക്കേണ്ട കാര്യങ്ങളുമില്ല. പൊതുജനത്തിന്റെ കണ്ണില്‍ അവന്‍ അദൃശ്യനാണ്.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം Koch Industries ന്റെ പിറകിലുള്ള ശതകോടീശ്വരന്‍മാരായ ചാള്‍സും ഡേവിഡും അമേരിക്കയിലെ ഏറ്റവും സമ്പന്നരായ പത്തു പേരില്‍ ഉള്‍പ്പെടുന്നവരായി. തങ്ങളുടെ സംശയ അജണ്ടകള്‍ നടപ്പാക്കാനായി അവര്‍ നിശബ്ദമായി $5 കോടി ഡോളര്‍ 35 യാഥാസ്ഥിതികരും libertarian ഉം ആയ സംഘങ്ങള്‍ക്കും 20 ല്‍ അധികം ജനപ്രതിനിധികള്‍ക്കും കൈമാറി.
Koch Industries കാലാവസ്ഥാ ശാസ്ത്രത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൊടുക്കുന്ന പണം Greenpeace ട്രാക്ക് ചെയ്തു. അവരുടെ റിപ്പോര്‍ട്ട് 1997-2008 കാലത്ത് Exxon ($2.4 കോടി ഡോളര്‍) ചിലവാക്കിയതിന്റെ ഇരട്ടി പണം ($4.85 കോടി ഡോളര്‍) Koch സഹോദരന്‍മാര്‍ കാലാവസ്ഥാ നയം രൂപീകരിക്കുന്നത് തടയാന്‍ ചിലവാക്കി. 2005-2008 കാലത്ത് ExxonMobil നേക്കാള്‍ മൂന്നിരട്ടി പണം ചിലവാക്കി.
Greenpeace പറയുന്നു: “കാലാവസ്ഥാ മാറ്റം സംഭവിക്കുന്നില്ല എന്നത് ആരോഗ്യകരമായ ശാസ്ത്ര ചര്‍ച്ചയോ സംശയമോ സംവാദമോ അല്ല എന്ന് ഓരോ മാധ്യമ പ്രവര്‍ത്തകനും, ശാസ്ത്രജ്ഞനും, രാഷ്ട്രീയക്കാരനും അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യം. അത് “Koch” brand” നിര്‍മ്മിച്ച ഒന്നാണെന്ന് പച്ചവെള്ളം പോലെ വ്യക്തമാണ്”.
“കാലാവസ്ഥാ ശാസ്ത്ര വിരുദ്ധതയുടേയും ശുദ്ധ ഊര്‍ജ്ജ വിരുദ്ധതയുടേയും സാമ്പത്തിക kingpin” ആണ് Koch എന്ന് ഗ്രീന്‍പീസ് പറയുന്നു.
“കമ്പനിയുടെ lobbyists സംഘങ്ങളുടെ വലിയ ശൃംഘലയും മുമ്പത്തെ executives, സംഘടനകള്‍ എന്നിവര്‍ Koch ധനസഹായം ലഭിക്കുന്നവര്‍ ഉത്പാദിപ്പിക്കുകയും disseminate ചെയ്യുകയും ചെയ്യുന്ന തെറ്റായ വിവരങ്ങളുടെ ശക്തമായ ഒരു ഒഴുക്ക് നിര്‍മ്മിക്കുന്നു. ആ പ്രചാര വേലകള്‍ വീണ്ടും Koch ധനസഹായം ലഭിക്കുന്ന രാഷ്ട്രീയ സംഘങ്ങളും think tanks ഉം പ്രതിധ്വനിപ്പിക്കുന്നു,” എന്ന് ആ റിപ്പോര്‍ട്ട് പറയുന്നു.
Koch ന്റെ പണം കിട്ടുന്ന ചിലര്‍:
• Mercatus Center – മൊത്തം കിട്ടിയ ഗ്രാന്റ് 1997-2008: $9,874,500. George Mason University യിലെ യാഥാസ്ഥിക think-tank ആണിത്. അതിന്റെ Board of Directors ല്‍ Charles Koch ഉള്‍പ്പെടുന്നു.
• Americans for Prosperity Foundation (AFP) – 2005-2008 കാലത്ത് അവര്‍ക്ക് Koch ല്‍ നിന്ന് $5,176,500 ഡോളര്‍ ലഭിച്ചു. 2008 ന്റെ തുടക്കത്തില്‍ Americans For Prosperity അമേരിക്കയില്‍ മൊത്തം ശുദ്ധ ഊര്‍ജ്ജത്തിനെതിരേയും കാലാവസ്ഥാ മാറ്റ ആശയത്തിനെതിരേയും “Hot Air Tour” എന്ന പരിപാടി നടത്തി.
• The Heritage Foundation – 2005-2008 കാലത്ത് US$1,620,000 ഡോളര്‍ Koch ല്‍ നിന്ന് ലഭിച്ചു. [1997-2008 കാലത്ത് Koch foundation നല്‍കിയ ഗ്രാന്റ്: US$3,358,000]. The Heritage Foundation ശാസ്ത്രത്തേയും കാലാവസ്ഥയേയും കുറിച്ച് തെറ്റിധാരണ പരത്തുന്ന ഒരു യാഥാസ്ഥിതിക think tank ആണ്. അതുപയോഗിച്ച് അവര്‍ കാലാവസ്ഥാ മാറ്റം തടയാനുള്ള പ്രവര്‍ത്തനളെ തടയുന്നു..
• Cato Institute – 1997-2008 കാലത്ത് Koch ല്‍ നിന്നും US$5,278,400 ഡോളര്‍ നേടി. കാലാവസ്ഥാ മാറ്റത്തിന്റെ ശാസ്ത്രത്തിനേയും ആഗോളതപനത്തേയും തെറ്റിധരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അവര്‍ മുഴുകിയിരിക്കുന്നു.
— സ്രോതസ്സ് priceofoil.org