ആണവ നിലയത്തിനെതിരെ ഇന്‍ഡ്യയിലെ കര്‍ഷകര്‍ സമരം നടത്തുന്നു

ബോംബേയില്‍ നിന്ന് 350km അകലെ അറബിക്കടലിനോട് ചേര്‍ന്നുള്ള ഗ്രാമമാണ് മാധന്‍(Madban). അവിടെ 10,000MW ആണവനിലയം പണിയാന്‍ ആസൂത്രണം നടക്കുന്നു. അതിനെതിരെ കൃഷിക്കാരും മുക്കുവരും സന്നദ്ധപ്രവര്‍ത്തകരും സമരം നടത്തുന്നു.

പ്രോജക്റ്റ് പരിസ്ഥിതിയേയും അവരുടെ ജീവിതമാര്‍ഗ്ഗത്തേയും തകരാറിലാക്കുമെന്ന് മാധനിലെ ജനം വിശ്വസിക്കുന്നു.

നിലയത്തിനെതിരെ സമരം നടത്തുന്നതില്‍ പ്രധാനിയായ Pravin Gavhankar പ്രാദേശിക കര്‍ഷകനാണ്. അദ്ദേഹം ഇങ്ങനെ പറയുന്നു, “നൂറ്റാണ്ടുകളായി ഞങ്ങള്‍ ഇവിടെ താമസിക്കുന്നവരാണ്. പരമ്പരാഗതമായി ഞങ്ങള്‍ക്ക് കിട്ടിയ വീടുകളും കൃഷിയിടങ്ങളും സംരക്ഷിക്കാന്‍ വേണ്ടി മരിക്കാന്‍ വരെ തയ്യാറാണ്.”

2008 സെപ്റ്റംബറിലെ Indo-French കരാറ് പ്രകാരം ആണ് സര്‍ക്കാര്‍ അമിത പ്രതീക്ഷയോടെ പണിയാന്‍ പോകുന്ന ആണവ നിലയം. Nuclear Suppliers Group ഇന്‍ഡ്യക്കെതിരെയുള്ള ഉപരോധം നീക്കിയതും മറ്റ് രാജ്യങ്ങളുമായി സിവില്‍ ആണവ കരാറുകള്‍ നടപ്പാക്കാന്‍ അനുമതി നല്‍കിയും നിലയത്തിന് അനുകൂലമായി. 6 റിയാക്റ്ററുകളാവും Areva അവിടെ നിര്‍മ്മിക്കുക. ഓരോന്നിനും 1,650MW ശേഷിയുണ്ട്.

ഗ്രാമീണര്‍ ആണവ നിലയത്തിനെതിരെ മാത്രമല്ല വേറെ 9 മറ്റ് ഊര്‍ജ്ജ പദ്ധതികള്‍ക്കെരേയും സമരം നടത്തുന്നു. അവയെല്ലാം ഇപ്പോള്‍ നിര്‍മ്മാണത്തിന്റെ പല സ്റ്റേജിലാണ്.

അവ ആ പ്രദേശത്തിന്റെ പരിസ്ഥിതിയെ നാശത്തിലാക്കും എന്ന് Gavhankar വിശ്വസിക്കുന്നു.

മാധനോടൊപ്പം മറ്റ് ഗ്രാമങ്ങളും നിലയത്തിനെതിരെ സമരം ചെയ്യുന്നു. സര്‍ക്കാര്‍ തങ്ങളുടെ ഭൂമി എറ്റെടുത്തു എന്ന് അംഗീകരിക്കാന്‍ പ്രദേശവാസികള്‍ അംഗീകരിക്കുന്നില്ല. നാല് ഗ്രാമങ്ങളില്‍ നിന്ന് 2,400 കൃഷിക്കാരുടെ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. അവിടെ അറീവയോടൊപ്പം ചേര്‍ന്ന് Nuclear Power Corporation അവിടെ പണി തുടങ്ങും.

ഊര്‍ജ്ജ ദാരിദ്ര്യം അനുഭവിക്കുന്ന ഇന്‍ഡ്യയുടെ സാമ്പത്തിക വളര്‍ച്ചക്ക് ഊര്‍ജ്ജം നല്‍കുകയാണ് ഈ നിലയങ്ങളുടെ ലക്ഷ്യം. അടുത്ത ദശാബ്ദത്തില്‍ ഇന്‍ഡ്യയുടെ ആണവോര്‍ജ്ജോത്പാദന ശേഷി 3% ല്‍ നിന്ന് 6% ല്‍ എത്തിക്കാനാവുമെന്ന് സര്‍ക്കാര്‍ കരുതുന്നു.

സൂര്യനില്‍ നിന്ന് സൌരോര്‍ജ്ജവും കാറ്റില്‍ നിന്ന് പവനോര്‍ജ്ജവും തീരപ്രദേശത്ത കടല്‍ വെള്ളത്തില്‍ നിന്ന് തിരമാലഊര്‍ജ്ജവും ഉപയോഗിച്ച് ആയിരക്കണക്കിന് മെഗാവാട്ട് ഊര്‍ജ്ജം ഉത്പാദിപ്പിക്കാം. എന്തുകൊണ്ട് അവര്‍ പ്രകൃതി സ്രോതസ്സുകള്‍ ഉപയോഗിക്കുന്നില്ല?, എന്ന് Gavhankar ചോദിക്കുന്നു.

— സ്രോതസ്സ് news.bbc.co.uk

ഒരു അഭിപ്രായം ഇടൂ