
രണ്ട് സൗരോര്‍ജ്ജ പാര്‍ക്കിങ് സ്ഥലത്തിന്റെ പണി പൂര്‍ത്തിയാക്കി എന്ന് SANYO Electric Co., Ltd. പ്രഖ്യാപിച്ചു. 100 “eneloop bike” എന്ന വൈദ്യുത സൈക്കിളുകള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സൌകര്യം ഇത് നല്‍കുന്നു. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി വിമുക്തമാണ് ഈ സംവിധാനം. സൈക്കിള്‍ ചാര്‍ജ്ജ് ചെയ്യുന്നത് കൂടാതെ രാത്രിയില്‍ വിളക്ക് കത്തിക്കാനും ഇതില്‍ നിന്നുള്ള സൌരോര്‍ജ്ജം ഉപയോഗിക്കുന്നു. മേല്‍കൂരയില്‍ 46 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന പാനലുകള്‍ക്ക് 7.56 കിലോവാട്ട് ശേഷിയുണ്ട്. SANYO യുടെ ഊര്‍ജ്ജ പുനചംക്രമണ വൈദ്യുത ഹൈബ്രിഡ് സൈക്കിളുകളാണ് “eneloop bike”. സൈക്കിള്‍ സഞ്ചരിക്കുമ്പോള്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യാനുള്ള regenerative charging സംവിധാനവും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. മൂന്ന് സ്ഥലങ്ങളില്‍ ഈ സൈക്കിള്‍ ലഭ്യമാണ്. Setagaya യിലെ ജനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള “സാമൂഹ്യ സൈക്കിള്‍”(community bicycles) എന്ന പരിപാടിയുടെ ഭാഗം കൂടിയാണിത്.
– from sanyo.com