iPads ഉപകരണങ്ങള്‍ ഹരിത ഉപകരണങ്ങളാണോ

iPad വാങ്ങണമെന്നുള്ളതിന് നിങ്ങള്‍ക്ക് സന്തുഷ്ടി തരുന്ന ധാരാളം കാരണങ്ങളുണ്ടാവാം. അവരുടെ സാങ്കേതികവിദ്യ പോലെ അവരുടെ ഫാക്റ്ററികളും, ഉത്പാദനവും, ജല ഉപഭോഗവും, കടത്തും, പുനചംക്രമണവുമെല്ലാം state-of-the-green-art ആണ്.

എന്നാല്‍ എല്ലാവരും ആ ആപ്പിള്‍ ചാറ് കുടിക്കുന്നില്ല. ഉടന്‍ ആവശ്യമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കായുള്ള അവരുടെ വലിയ ഉത്പാദന ആവശ്യകത എല്ലാവരേയും സന്തോഷിപ്പിക്കുന്നില്ല. കൂടാതെ ആപ്പിളിന്റെ പച്ച തിരശീല പൊക്കി നോക്കുന്ന ചില watchdogsഉം ഉണ്ട്. അമൂല്യ ലോഹങ്ങളുടെ ഖനനം, കൂടിവരുന്ന supply chain ആവശ്യകത, ഉപകരണത്തിന്റെ ആജീവനാന്തമുള്ള ഊര്‍ജ്ജ ഉപഭോഗം തുടങ്ങിയ പല കാര്യങ്ങളിലും അവര്‍ ശ്രദ്ധകൊടുക്കുന്നു. “End-of-life management” ഉം iPad കള്‍ക്കും മറ്റും ഒരു വലിയ പ്രശ്നമാണ്. പുതിയ iPad ന്റെ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകം , “വീണ്ടും ഇതാ വിഭവാസക്തിയുള്ള വേറൊരു ഉപകരണം കൂടി” എന്ന് Greenbiz ന്റെ മാനേജിങ് എഡിറ്ററായ Matthew Wheeland പറഞ്ഞു.

വീഡിയോ, സംഗീതം, മറ്റ് ഡാറ്റാ ഒഴുക്ക് ലഭ്യമാക്കുന്ന എപ്പോഴും വളര്‍ന്നു കൊണ്ടിരിക്കുന്ന മേഘ കമ്പ്യൂട്ടിങില്‍ (cloud computing) അടിസ്ഥാനമായതാണ് iPad. വലിയ തോതില്‍ ഡാറ്റ സംഭരിച്ച് വെക്കുക, വലിയ സംവിധാനങ്ങള്‍, കൂടിയ വൈദ്യുതോപയോഗം ഒക്കെ ഈ രംഗത്തിന്റെ വേഗത്തിലുള്ള വളര്‍ച്ചയുടെ ആവശ്യകതയാണ്.

പുതിയ, ബുദ്ധിയുള്ള, ഹരിത ഉപകരണങ്ങളിഷ്ടപ്പെടുന്ന നമ്മളേ പോലുള്ള ആളുകളോട് iPadകള്‍ ചില യഥാര്‍ത്ഥ ചോദ്യങ്ങള്‍ ചോദിക്കുന്നു. cd, സെല്‍ ഫോണ്‍, ലാപ്ടോപ്പ് വിപ്ലവത്തില്‍ നാം ഭാഗഭാക്കായപ്പോള്‍ ആ ചോദ്യങ്ങള്‍ ചോദിച്ചില്ല. പുരോഗതിക്കായി മതിവരാത്ത അഭിരുചിയുള്ള മതിവരാത്ത സംസ്കാരമാണ് നാം. പ്രത്യേകിച്ച് ഉന്നത സാങ്കേതികവിദ്യാ രംഗത്ത്. അതിനെ നാം ഹരിതം എന്ന് പറയുന്നത് നല്ലത് തന്നെ. എന്നാല്‍ ഹരിത സാങ്കേതികവിദ്യാ പുരോഗതിക്ക് പോലും ഒരു വില കൊടുക്കേണ്ടതായുണ്ട്. കൂടുതല്‍ ഉത്പന്നങ്ങള്‍ എന്നത് വെറുതെ കൂടുതല്‍ ഉത്പന്നങ്ങള്‍ അല്ല. അതിന് ഖനനം, ഉത്പാദനം, കടത്ത്, ഊര്‍ജ്ജം തുടങ്ങിയവ വേണം. അതുപോലെ വഴയ ഉത്പന്നങ്ങള്‍ എവിടേക്കെങ്കിലും പോകണം.

അതുകൊണ്ട് എന്തെങ്കിലും വാങ്ങുന്നതിന് മുമ്പ് നിങ്ങള്‍ നിങ്ങളോട് ചോദിക്കൂ: ഈ പുതിയ ഉപകരണം ശരിക്കും എനിക്ക് വേണമോ അല്ലയോ? ഇത് ലളിതമായ ചോദ്യമല്ല. നമ്മുടെ ജീവിതം കൂടുതല്‍ എളുപ്പവും ആസ്വാദ്യകരവുമാക്കാനുള്ള പുതിയ പുതിയ വഴികള്‍ ദൈനംദിനം നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുകയാണ്. എന്താണ് നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്, എന്താണ് വെറും കളിപ്പാട്ടം എന്നത് മനസിലാക്കാന്‍ കടുത്ത നോട്ടം ആവശ്യമായിവരും.

– സ്രോതസ്സ് alternet.org

ഒരു അഭിപ്രായം ഇടൂ