കാര്‍ ബ്രേക്ക് ചെയ്യുമ്പോള്‍ പുറത്തുവരുന്ന പൊടി ശ്വാസകോശത്തിലെ കോശങ്ങള്‍ക്ക് (in vitro)ദോഷം ചെയ്യും. BioMed Central ന്റെ Particle and Fibre Toxicology എന്ന ജേണലിലാണ് ഈ വിവരം പ്രസിദ്ധീകരിച്ചത്. പെട്ടെന്ന് ശക്തിയായി ബ്രേക്ക് അമര്‍ത്തുന്നതാണ് സാധാരണയുള്ള ബ്രേക്കിങിനെക്കാള്‍ കൂടുതല്‍ അപകടകാരി. സാധാരണയുള്ള ബ്രേക്കിങ് തൊട്ടടുത്തുള്ളവരെ മാത്രമേ ബാധിക്കുന്നുള്ളു.
സ്വിറ്റ്സര്‍ലാന്റിലെ University of Bernയിലെ Barbara Rothen-Rutishauser, Peter Gehr ഉം സ്വിറ്റ്സര്‍ലാന്റിലെ Lausanne ല്‍ പ്രവര്‍ത്തിക്കുന്ന Institute for Work and Health ലെ Michael Riediker ഉം സംഘവുമാണ് cultured lung cells കാറിന്റെ ആക്സിലിന്റെ സമീപം ഒരു പെട്ടിയില്‍ വെച്ച് ബ്രേക്ക് പൊടിയുടെ ഫലത്തെക്കുറിച്ചുള്ള ഈ പഠനം നടത്തിയത്.
“മൊത്തം ഗതാഗത മലിനീകരണത്തിന്റെ 20% ആണ് ബ്രേക്കിന്റെ പൊടിയല്‍ കാരണമുണ്ടാകുന്നത്. എന്നാല്‍ അതിന്റെ ആരോഗ്യ ഫലങ്ങളെക്കുറിച്ച് ഇതുവരെ കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. oxidative stress എന്ന പ്രതിഭാസത്താല്‍ ബ്രേക്ക് പൊടിയിലെ ലോഹങ്ങള്‍ കോശങ്ങള്‍ തമ്മിലുള്ള ബന്ധത്തെ തകരാറിലാക്കുന്നു,” എന്ന് അവര്‍ പറഞ്ഞു.
ബ്രേക്ക് പൊടിയില്‍ ഇരുമ്പ്, ചെമ്പ്, ജൈവ കാര്‍ബണ്‍ എന്നിവയുടെ അളവ് വളരെ കൂടുതലാണ്. ഈ മലിനീകാരികളുടെ സാന്നിദ്ധ്യം oxidative stress ഉം കോശങ്ങളിലെ inflammationഉം വര്‍ദ്ധിപ്പിക്കും. ശക്തിയായ ബ്രേക്കിങ്ങ് കുടുതല്‍ മലിനീകാരികളുടെ സാന്നിദ്ധ്യമുണ്ടാക്കുന്നു. ചിലപ്പോള്‍ ബ്രേക്ക് അമര്‍ത്താത്തപ്പോഴും ഈ മലിനീകരണമുണ്ടാകാം. ബ്രേക്കില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൊടി ആക്സില്‍ തിരിയുന്നതിനാല്‍ പുറത്ത് വന്നുകൊണ്ടിക്കാം.
മറ്റ് കണികളുമായുള്ള താരതമ്യ പഠനം ഇതുവരെ നടത്തിയിട്ടില്ല. ഭാവിയില്‍ അത്തരം പഠനങ്ങള്‍ ഓരോ കണികകളുടേയും ആരോഗ്യ ഫലത്തെക്കുറിച്ച് വിശദീകരിക്കും എന്ന് ഗവേഷകര്‍ കരുതുന്നു.
“പുകക്കുഴിലില്‍ കൂടി വരുന്ന കണികള്‍ നിയന്ത്രിക്കുന്ന പോലെ വായുവിന്റെ ഗുണമേന്‍മ മെച്ചപ്പെടുത്താല്‍ ബ്രേക്കില്‍ നിന്ന് വരുന്ന കണികകളേയും നിയന്ത്രിച്ചേ മതിയാവൂ” എന്ന് Rothen-Rutishauser ഉം Riediker ഉം പറയുന്നു.
— സ്രോതസ്സ് greencarcongress.com
വൈദ്യുത വാഹനങ്ങള്‍ ഇതിനൊരു പരിഹാരമാണ്. regenerative breaks ഉപയോഗിക്കുന്ന വൈദ്യുത വാഹനങ്ങള്‍ ഘര്‍ഷണമില്ലാതെ, വണ്ടിയുടെ വേഗത കുറക്കാനുള്ള ഊര്‍ജ്ജം തിരികെ ബാറ്ററി ചാര്‍ജ്ജ് ചെയ്യാനുപയോഗിക്കുന്നു. Reva കാറിനും, Eko Vehicle ന്റെ ഒരു മോഡല്‍ സ്കൂട്ടറിനുമേ ആ സാങ്കേതിക വിദ്യ ഇന്‍ഡ്യയിലുള്ളു.
അതുകൊണ്ട് കഴിവതും വേഗത കുറച്ച് യാത്ര ചെയ്യുക. planed breaking ഉപയോഗിക്കുക. ഓരോരുത്തര്‍ക്കും ഓരോ കാര്‍ എന്നതിന് പകരം പൊതു ഗതാഗതം ഉപയോഗിക്കുക.