എല്ലാ ഡാഫോഡില്‍സും എവിടെ പോയി?

പൂന്തോട്ടം വൃത്തിയായി. 10,000 സന്ദര്‍ശകരെ സ്വാഗതം ചെയ്യാന്‍ ബ്രിട്ടണിലെ ഏറ്റവും വലിയ ഡാഫോഡില്‍സ് ഉത്സവം തയ്യാറായി. എന്നാല്‍ ചെറിയ ഒരു കാര്യം വിട്ടുപോയി. 30 വര്‍ഷങ്ങളിലെ ഏറ്റവും വലിയ ശൈത്യത്താല്‍ ഒരൊറ്റ പൂമൊട്ടും ഉണ്ടായിട്ടില്ല. Wordsworth ന്റെ മനസിനെ ആകര്‍ഷിക്കാനാവില്ല.

41 വര്‍ഷം മുമ്പ് Thriplow daffodil festival തുടങ്ങിയിട്ട് ആദ്യമായാണ് മനോഹരമായ Hertfordshire ഗ്രാമത്തിലൂടെ കടന്ന് പോകുന്ന അനേകം ആളുകള്‍ പതിനായിരക്കണക്കിന് പച്ചത്തണ്ട് മാത്രം കാണേണ്ടിവരും.

എന്നാലും ഗ്രാമം ധാരാളം ആളുകളെ പ്രതീക്ഷിക്കുന്നു. morris dancing, maypole dancing ഉള്‍പ്പടെ എല്ലാം ഒരുക്കിയിട്ടുണ്ട്. Cambridge ല്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള Thriplow ല്‍ St George’s പള്ളിയുടെ പുതുക്കിപ്പണിയലിന് വേണ്ട ധനം സമാഹരിക്കാന്‍ 1969 ഏപ്രിലില്‍ അവരുടെ Daffodil Weekend ആഘോഷം തുടങ്ങി. ഗ്രാമീണര്‍ 1,500 പുഷ്പ പ്രേമികളെ ആകര്‍ഷിക്കാനായി അവരുടെ പൂന്തോട്ടങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.

1976 ല്‍ അവര്‍ മൂന്ന് ടണ്‍ ഡാഫോഡില്‍ വളര്‍ത്തി ആയിരക്കണക്കിന് ആളുകളെ ആകര്‍ഷിച്ചു.

സ്വര്‍ണ്ണ ഡാഫോഡിലിന് 2,500 വകഭേദങ്ങളുണ്ട്. താപനില 6c ല്‍ താഴെയായാല്‍ അവ വളരില്ല. ബ്രിട്ടണ്‍ പ്രതിവര്‍ഷം 10,000 ടണ്‍ ഡാഫോഡില്‍ പൂക്കളാണ് കയറ്റിയയക്കുന്നത്. ലോകത്തെ മൊത്തം കമ്പോളത്തിന്റെ പകുതി വരും ഇത്.

— സ്രോതസ്സ് dailymail.co.uk

ഒരു അഭിപ്രായം ഇടൂ