YouTube ല്‍ “Have a break? ഒറാങ്ഉട്ടാന്‍ ഒരു break കൊടുക്കൂ” എന്ന പരസ്യം ഗ്രീന്‍പീസ് കൊടുത്തതോടെയാണ് ഇതെല്ലാം തുടങ്ങിയത്.
Nestlé അത് അവഗണിച്ചിരുന്നെങ്കില്‍ പ്രതിഷേധം ആരും അറിയാതെ പോയേനെ. 1,000 ല്‍ താഴെ ആളുകള്‍ ആ വീഡിയോ കണ്ടുകഴിഞ്ഞപ്പോഴേക്കും അത് YouTube ല്‍ നിന്ന് നീക്കം ചെയ്തു. “This video is no longer available due to a copyright claim by Société des Produits Nestlé S.A.” എന്നാണ് YouTube ന്റെ വിശദീകരണം.
ഗ്രീന്‍പീസ് ഉടന്‍ തന്നെ വീഡിയോ Vimeo.com ല്‍ പ്രസിദ്ധപ്പെടുത്തി. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരണം നടത്തി. ധാരാളം ആളുകള്‍ നെസ്റ്റ്‌ലെയുടെ മോശം പ്രവര്‍ത്തികളെക്കുറിച്ച് അപ്പോഴാണ് ആദ്യമായി അറിയുന്നത് എന്ന് പറയുകയുണ്ടായി. മറ്റുചിലര്‍ നെസ്റ്റ്‌ലെ ബഹിഷ്കരിക്കും എന്ന് പ്രതിജ്ഞയെടുത്തു.
മണിക്കൂറുകള്‍ക്ക് ശേഷം നെസ്റ്റ്‌ലെ പ്രസ്ഥാവന ഇറക്കി:
“പാംഓയില്‍ പ്ലാന്റേഷനുകള്‍ നിര്‍മ്മിക്കുന്നത് വഴി തെക്ക് കിഴക്കന്‍ ഏഷ്യയിലെ മഴക്കാടുകളുടേയും peat fields ന്റേയും ഭീഷണി ഞങ്ങള്‍ മനസിലാക്കുന്നു.”
2015 ഓടെ Certified Sustainable Palm Oil ലേക്ക് മാറും എന്ന് Nestlé വാഗ്ദാനം നടത്തി.
— സ്രോതസ്സ് treehugger.com

നെസ്റ്റ്‌ലെ ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക.