Lacey ലെ Oyster Creek ആണവനിലയം കഴിഞ്ഞ 40 വര്‍ഷങ്ങളായി 8 കോടി പൌണ്ട് സമുദ്ര ജീവികളെ കൊന്നൊടുക്കി എന്ന് സര്‍ക്കാര്‍ ഏജന്‍സി പറയുന്നു. Department of Environmental Protection ഉദ്യോഗസ്ഥനുള്ള കത്തില്‍ ആണവനിലയത്തിന് ശീതീകരണ ഗോപുരം പണിയാന്‍ U.S. Fish and Wildlife Service വീണ്ടും സമ്മതി കൊടുത്തു.
closed-loop cooling (cooling towers) ആണ് Oyster Creek ന് അനുയോജ്യമായ സാങ്കേതികവിദ്യ എന്ന് അവര്‍ ഉപസംഹരിക്കുന്നു. DEP ശീതീകരണ ഗോപുരം പണിയാന്‍ അനുമതി കൊടുത്തിട്ടും Oyster Creek ലെ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തില്‍ അത് ആവശ്യമില്ല എന്നാണ്. അത് പണിയേണ്ടിവന്നാല്‍ അവര്‍ നിലയം പൂട്ടുമെന്നും കൂട്ടിച്ചേര്‍ത്തൂ.
— സ്രോതസ്സ് blogs.app.com