കാറ്റാടിക്ക് വേഗതകൂട്ടൂ, വവ്വാലിനെ രക്ഷിക്കൂ

വവ്വാലുകള്‍ക്ക് മറ്റ് പക്ഷികളേക്കാള്‍ അപകടകരമാണ് കാറ്റാടികള്‍. വവ്വാലുകള്‍ ചാകുന്നത് കുറക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാനുള്ള ഒരു വഴി Frontiers in Ecology and the Environment ല്‍ വന്ന ഒരു പഠനം വഴികാട്ടുന്നു. കാറ്റാടികളുടെ വേഗതയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി നടത്തിയ പരീക്ഷണത്തില്‍ ഗവേഷകര്‍ വവ്വാലുകള്‍ ചാകുന്നത് 93% കുറക്കാനായി. അതുവഴി ഊര്‍ജ്ജോത്പാദനത്തില്‍ 1% മാത്രമേ കുറവുണ്ടായുള്ളു.

കാറ്റിന്റെ വേഗത മണിക്കൂറില്‍ 12 കിലോമീറ്റര്‍ മുതല്‍ 14 കിലോമീറ്റര്‍ വരെ എത്തുമ്പോഴാണ് അമേരിക്കയിലെ കാറ്റാടികള്‍ തിരിയാനും ഊര്‍ജ്ജം ഉത്പാദിപ്പിക്കാനും തുടങ്ങുക. cut-in speed എന്നാണ് അതിനെ വിളിക്കുന്നത്. താഴ്ന്ന കാറ്റില്‍ തിരിയുന്നതിനാല്‍ cut-in speed താഴ്ന്ന കാറ്റാടികള്‍ അത് കൂടിയ കാറ്റാടികളേക്കാള്‍ കൂടുതല്‍ പ്രാവശ്യം തിരിയും.

എന്നാല്‍ cut-in speed മണിക്കൂറില്‍ 17 കിലോമീറ്റര്‍ ആയി ഉയര്‍ത്തിയാല്‍ വവ്വാലിന്റെ ചാകല്‍ 44% മുതല്‍ 93% വരെ കുറക്കാം. ഊര്‍ജ്ജോത്പാദനത്തില്‍ വാര്‍ഷികമായി 1% ല്‍ താഴെ കുറവേയുണ്ടാകൂ. ഈ പരീക്ഷണം നടത്തിയത് കാറ്റിന്റെ വേഗത കുറഞ്ഞ മാസങ്ങളില്‍ ആകയാല്‍ മൊത്തം ഊര്‍ജ്ജ നഷ്ടം വളരെ കുറവേയുണ്ടാവൂ.

പെന്‍സില്‍വേനിയയിലെ Somerset County ല്‍ പ്രവര്‍ത്തിക്കുന്ന Casselman Wind Project ലെ 23 കാറ്റാടികളില്‍ 12 എണ്ണത്തിലാണ് ഗവേഷകര്‍ പരീക്ഷണം നടത്തിയത്.

— സ്രോതസ്സ് motherjones

ഒരു അഭിപ്രായം ഇടൂ