അന്റാര്‍ക്ടിക്കയിലെ Ross Island Wind Farm പൂര്‍ണ്ണ ശക്തിയോടെ വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങി. 1 MW ശേഷിയുള്ള നിലയത്തിന് $74 ലക്ഷം ഡോളര്‍ ചിലവായി. ന്യൂസിലാന്റിന്റെ Scott Base നും അമേരിക്കയുടെ McMurdo Station ഉം ഇനിമുതല്‍ 120,000 gallons ഡീസല്‍ ലാഭിക്കാം. പ്രതിവര്‍ഷം 1,370 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ഉദ്‌വമനം ഇതിനാല്‍ തടയാനാവും. ന്യൂസിലാന്റിന്റെ സര്‍ക്കാര്‍ വൈദ്യുതി കമ്പനിയായ Meridian Energy ആണ് ഈ പ്രോജക്റ്റ് ചെയ്തത്.
333-kW ന്റെ മൂന്ന് Enercon E33 കാറ്റാടികള്‍ രണ്ട് ബേസുകളുടേും 11% ഊര്‍ജ്ജം നല്‍കും. ഊര്‍ജ്ജ സന്തുലനത്തിന് 500kW ന്റെ PowerStore flywheel system ഉം അവിടെ ഉപയോഗിക്കുന്നുണ്ട്. അത് ചെറിയ ഗ്രിഡ്ഡിലെ വൈദ്യുത വ്യതിയാനങ്ങളെ നേരെയാക്കും.
2008 നവംബറിലാണ് Meridian പണിതുടങ്ങിയത്. 2009 ഡിസംബറില്‍ പണി പൂര്‍ത്തിയാക്കി.
Ross Island Wind Farm അന്റാര്‍ക്ടിക്കയിലെ ഏറ്റവും വലിയ കാറ്റാടി നിലയമാണെങ്കിലും അതല്ല ആദ്യത്തെ കാറ്റാടി. ആസ്ട്രേലിയയുടെ Mawson Station സ്ഥാപിച്ച 600-kW ന്റെ രണ്ട് കാറ്റാടികള്‍ 2003 മുതല്‍ അവിടെ വൈദ്യുതോല്‍പ്പാദനം നടത്തുന്നുണ്ട്.
— സ്രോതസ്സ് cleantechnica.com