കൂടുതല്‍ GMO പഠനം ആവശ്യമാണ്

ജനിതകമാറ്റം വരുത്തിയ ജീവികളെ തിന്നുന്നതില്‍ കുഴപ്പമില്ല. ഇതാണ് പൊതുവേയുള്ള ഊഹം. എന്നാല്‍ International Journal of the Sociology of Food and Agriculture ല്‍ Don Lotter എഴുതിയ പഠന റിപ്പോര്‍ട്ട് പ്രകാരം GMO ആഹാരം കഴിക്കുന്നതിന്റെ ദീര്‍ഘകാല ഫലത്തേക്കുറിച്ച് വലിയ പഠനങ്ങളൊന്നും നടന്നിട്ടില്ല എന്ന് പറയുന്നു. നടത്തിയ പഠനങ്ങളൊക്കെ അതേ കമ്പനികള്‍ തന്നെ നടത്തിയവയാണ്താനും.

GMOയെക്കുറിച്ച് സ്വതന്ത്രമായി നടത്തുന്ന പഠനത്തിനുള്ള സര്‍ക്കാര്‍ ധനസഹായം പരിമിതമാണ്. വ്യവസായം അത്തരം പഠനത്തെ സഹായിക്കുന്നുമില്ല. നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന കരാറില്‍ ഒപ്പ് വെക്കാതെ സ്വതന്ത്ര ഗവേഷകര്‍ക്ക് GMO വിത്തുകള്‍ അതിന്റെ പേറ്റന്റ് ഉടമയില്‍ നിന്ന് പഠനത്തിനായി ലഭിക്കുന്നുമില്ല. കഴിഞ്ഞ വര്‍ഷം New York Times ല്‍ റിപ്പോര്‍ട്ട് വന്നിരുന്നു.

എലികളില്‍ GMO ചോളമുണ്ടാക്കുന്ന ഫലത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ആസ്ട്രേലിയയിലെ സര്‍ക്കാര്‍ നടത്തിയ ഒരു പഠനം നടത്തി. സംഗ്രഹം: മൂന്നാമത്തേയും നാലമത്തേയും തലമുറയില്‍ അവയുടെ പ്രത്യുല്‍പാദന അവയവങ്ങളുടെ പ്രവര്‍ത്തനത്തിന് അപചയം സംഭവിച്ചു.

അപ്പോഴാണ് French university യിലെ മൂന്ന് ഗവേഷകര്‍ ഈ പഠനം നടത്തിയത്. മൊണ്‍സാന്റോയും മറ്റൊരു biotech കമ്പനിയായ Covance Laboratories ഉം എലികളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് 2000 ലും 2001 ലും യൂറോപ്യന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഈ ഗവേഷകര്‍ ആ റിപ്പോര്‍ട്ട് ഉപയോഗിച്ച് കൂടുതല്‍ വിശദമായ പഠനങ്ങള്‍ നടത്തി. തങ്ങളുടെ ഉത്പന്നങ്ങള്‍ സുരക്ഷിതമായി കഴിക്കാം എന്ന് തെളിയിക്കാനാണ് കമ്പനികള്‍ പഠനം നടത്തിയത്. എന്നാല്‍ ഗവേഷകര്‍ക്ക് വിപരീത ഫലമാണ് പഠനത്തില്‍ നിന്ന് കിട്ടിയത്.

ചോദ്യമായി മാറിയ മൂന്ന് ഉത്പന്നങ്ങളുടെ അവസ്ഥ ഇന്നും പ്രസക്തമാണ്: മൊണ്‍സാന്റോയുടെ കളനാശിനിയെ അതിജീവിക്കാന്‍ ശേഷിയുള്ള ഒരു തരം Roundup Ready ചോളം, കീടങ്ങളെ കൊല്ലുന്ന BT ബാക്റ്റീരിയയില്‍ നിന്നുള്ള ജീന്‍ അടങ്ങിയ രണ്ട് തരം Bt ചോളം. Roundup Ready യും Bt ഉത്പന്നങ്ങള്‍ അമേരിക്കയില്‍ സര്‍വ്വവ്യാപകമാണ്, often “stacked” into the same seed.

ഈ മൂന്ന് തരം GMO ചോളം കഴിച്ച എലികളുടെ കരളന് സാരമായ കുഴപ്പമുണ്ടായി എന്ന് ഗവേഷകര്‍ കണ്ടെത്തി.

ചോളത്തില്‍ കുത്തിവെച്ച ജീന്‍ കാരണമാണോ അതോ ജനിതകമാറ്റം വരുത്തുന്നത് വിഷഫലമുണ്ടാക്കുന്നതുകൊണ്ടാണോ ഈ ഫലങ്ങളുണ്ടാകുന്നത് എന്ന് ഈ ഡാറ്റയില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കില്ല എന്ന് അവര്‍ പറഞ്ഞു. കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.

വ്യവസായത്തിന് താല്‍പ്പര്യമില്ലെങ്കിലും, ഗവേഷണം നടത്താന്‍ സര്‍ക്കാരുകള്‍ ധൈര്യം കാണിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

— സ്രോതസ്സ് grist.org

ഒരു അഭിപ്രായം ഇടൂ