ബ്രിട്ടണിലെ അസമത്വം

ബ്രിട്ടണിലെ ഏറ്റവും മുകളിലത്തെ 10% ആള്‍ക്കാര്‍ ഏറ്റവും താഴെയുള്ള 10% ആളുകളെകാള്‍ 100 മടങ്ങ് സമ്പന്നരാണ് എന്ന് സര്‍ക്കാര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. സമ്പന്നരുടെ വീട്ടിലെ ശരാശരി വാര്‍ഷിക വരുമാനം £853,000. ദരിദ്രരുടെ വരുമാനം £8,800 ഉം.

An Anatomy of Economic Inequality in the UK എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ വന്നത്. സമൂഹത്തിന്റെ ആരോഗ്യത്തില്‍ സമത്വത്തിന്റെ വളരുന്ന പ്രാധാന്യത്തെ ഇത് വ്യക്തമാക്കുന്നു. ചില പ്രധാനപ്പെട്ട അസമത്വം ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കറുത്തവര്‍, ബംഗ്ലാദേശി, പാകിസ്ഥാനി ആണുങ്ങള്‍ക്ക് വെള്ളക്കാരെക്കാള്‍ 13-21% കുറവ് വേതമേ ലഭിക്കൂ. പുരുഷന്‍മാരേക്കാള്‍ 21% കുറവ് വേതനമാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നത്. സാമ്പത്തിക ഗുണമാണ് പുതിയ തലമുറയുടെ ജീവിതചക്രത്തില്‍ പ്രാധാന്യമായിരിക്കുന്നത് അത് രക്ഷകരാ‍ത്താക്കളുടെ തലമുറയേക്കാള്‍ അടുത്ത തലമുറയില്‍ കൂടിവരുന്നു

Conservatives ന്റെ ഭരണകാലത്ത് വര്‍ദ്ധിച്ച് വന്ന ദാരിദ്ര്യം Labour ന്റെ ഭരണകാലത്ത് വര്‍ദ്ധിച്ചില്ലെങ്കിലും അസമത്വം കുറഞ്ഞിട്ടില്ല. Gini coefficient അനുസരിച്ച് മൊത്തം വരുമാനം 1977 ല്‍ 30 ആയിരുന്നത് 2008 ല്‍ 38 ആയി വര്‍ദ്ധിച്ചു. (0 എന്നത് പൂര്‍ണ്ണമായ സമത്വവും 100 എന്നത് പൂര്‍ണ്ണമായ അസമത്വവും ആണ്). ജപ്പാനും ഡന്‍മാര്‍ക്കും ഈ 24 ഉം അമേരിക്ക, Turkmenistan, കംബോഡിയ എന്നിവ 40 ഉം Gini coefficient ആണുള്ളത്. അഴുമതി നിറഞ്ഞ എണ്ണരാജ്യങ്ങള്‍ 60 മേലെയാണ്.

— സ്രോതസ്സ് makewealthhistory.org

ഒരു അഭിപ്രായം ഇടൂ