കടം കിട്ടാന്‍ വിഷമമായിട്ടു കൂടി ആഗോള വ്യവസായം 6.4 ഗിഗാ വാട്ട് പുതിയ നിലയങ്ങള്‍ സ്ഥാപിച്ചു. അങ്ങനെ മൊത്തം സൌരോര്‍ജ്ജം 20 ഗിഗാവാട്ടായി(GW) എന്ന് EPIA പറയുന്നു.
സബ്സിഡിയും സൌരോര്‍ജ്ജ വൈദ്യുതിക്ക് നല്‍കുന്ന feed-in tariff എന്ന price premium ഉം ആണ് ഈ വളര്‍ക്ക് കാരണം.
കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയായിരുന്നു ഏറ്റവും വലിയ കമ്പോളം. അവര്‍ 3 ഗിഗാവാട്ട് (GW) സ്ഥാപിച്ചു. പിന്നില്‍ യഥാക്രമം ഇറ്റലി, ജപ്പാന്‍, അമേരിക്ക എന്നിവരുണ്ട്. 2010 ലും ജര്‍മ്മനിയായിരിക്കും വലിയ കമ്പോളം എന്ന് EPIA പറഞ്ഞു.
എന്നാല്‍ ജര്‍മ്മനി ജൂലൈയോടെ feed-in tariffs ല്‍ 16% കുറക്കും.
2009 ല്‍ 60 മെഗാവാട്ട് (MW) സ്ഥാപിച്ച സ്പെയിനില്‍ സബ്സിഡി നിര്‍ത്തലാക്കുകയാണ്. 2008 ല്‍ അവര്‍ 2,500 MW (2.5 GW) സ്ഥാപിച്ചിരുന്നു. സബ്സിഡി കുറഞ്ഞതിലാണ് ഈ വലിയ കുറവ് വന്നത്.
വലിയ വളര്‍ച്ചയുണ്ടെങ്ലും ലോകത്തെ മൊത്തം വൈദ്യുതി ഉത്പാദനത്തിന്റെ 0.5 മേ സൌരോര്‍ജ്ജം നല്‍കുന്നുള്ളു എന്ന് HSBC യുടെ രേഖകളില്‍ നിന്ന് വ്യക്തമാണ്.
സൂര്യപ്രകാശം നന്നായി കിട്ടുന്ന പ്രദേശത്ത് സൌരോര്‍ജ്ജ വൈദ്യുതിക്ക് യൂണിറ്റിന് 17 U.S. cents ആകും. തീരക്കടല്‍ കാറ്റാടിക്കത് 15 cents ഉം കല്‍ക്കരിക്കും ആണവോര്‍ജ്ജത്തിനും 7 cents ഉം പ്രകൃതിവാതകത്തിന് 6 cents ആണ്.
— സ്രോതസ്സ് reuters.com
കല്‍ക്കരിയും ആണവോര്‍ജ്ജവും പ്രകൃതിവാതകവും മലിനീകരണം ഇല്ലാതാക്കാനും ശുദ്ധീകരിക്കാനും ജനത്തിന്റെ രോഗചികിത്സക്കും ചിലവാകുന്ന പണം കണക്കില്‍ കൂട്ടാത്തതിനാലാണ് ചിലവ് കുറഞ്ഞതായി കാണുന്നത്. അതുപോലെ അവര്‍ക്ക് ഇപ്പോഴും വമ്പന്‍ സബ്സിഡികള്‍ ലഭിക്കുന്നു.