വനിതകള്‍ എങ്ങനെ വസ്ത്രം ധരിക്കണം, എങ്ങനെ സംസാരിക്കണം , എങ്ങനെ നടക്കണം എന്നുള്ള തീരുമാനം ലീഗ് നേതൃത്വം ഏറ്റെടുത്തു കഴിഞ്ഞല്ലോ. തീര്‍ച്ചയായും അവര്‍ ഈ സിനിമ കാണണം.

“അഫ്ഗാനിസ്ഥാനില്‍ പാര്‍ലമന്റ് തെരഞ്ഞെടുപ്പ് 2005 സെപ്റ്റംബറില്‍ നടന്നു. 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണിത് നടന്നത്. 249 അസംബ്ലി സീറ്റുകളില്‍ ഒന്നില്‍ മലലയ ജോയ എന്ന 27 വയസുള്ള ധീരയായ യുവതിയായിരുന്നു ജയിച്ചത്. 2003 ലെ ഗോത്ര നേതാക്കളുടെ Grand Council ലെ യുദ്ധ പ്രഭുക്കന്‍മാരേയും (War lords) അഴുമതിക്കാരേയും എതിര്‍ത്തുകൊണ്ട് അവര്‍ സംസാരിച്ചു. ENEMIES OF HAPPINESS ഈ സ്വാതന്ത്ര്യ സമര യോധാവിന്റെ ജീവിതമാണ്. അവര്‍ എങ്ങനെ ജനഹൃദയങ്ങളില്‍ ചേക്കേറിയെന്നും യുദ്ധം കൊണ്ടു മുറിവേറ്റ അഫ്ഗാനിസ്ഥാനിന്റെ ജീവിതവും രാഷ്ട്രീയവും ഈ സിനിമ കാണിച്ചുതരുന്നു.”
“ഞാന്‍ മലലയ ജോയ, ഫാറ ജില്ലയില്‍ നിന്നു വരുന്നു. ഇവിടെ ഇരിക്കുന്ന വരുടെ അനുവാദത്തോടെയും രക്തസാക്ഷികളെ ബഹുമാനിച്ചുകൊണ്ടും ഞാന്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. എന്നോടൊപ്പം ഈ മുറിയില്‍ ഇരിക്കുന്നവരെ ഞാന്‍ വിമര്‍ശിക്കുന്നു. Loya Jirga യില്‍ ഈ കുറ്റവാളികളെ എന്തുകൊണ്ട് സന്നിഹിതരാകാന്‍ അനുവദിക്കുന്നു? അഫ്ഗാനിസ്ഥാന്‍ ഇന്ന് അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് കാരണക്കാര്‍ ഈ യുദ്ധ പ്രഭുക്കളാണ് (War lords). ദേശീയവും അന്തര്‍ ദേശീയവുമായ പ്രശ്നങ്ങള്‍ക്ക് അഫ്ഗാനിസ്ഥാന്‍ കേന്ദ്രമായിരിക്കുകയാണ്. അവര്‍ സ്ത്രീകളെ അടിച്ചമര്‍ത്തുകയും രാജ്യത്തെ നശിപ്പിക്കുകയും ചെയ്തു. അവരെ കുറ്റവിചാരണ നടത്തണം.
അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ അവര്‍ക്ക് മാപ്പ് കൊടുത്തേക്കാം, പക്ഷേ ചരിത്രം അവര്‍ക്ക് മാപ്പ് കൊടുക്കില്ല.”
– മലലയ ജോയ
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.