നിശബ്ദ കാറ്റാടി

തങ്ങളുടെ വീടിന്റെ മുകളില്‍ ഒരു കാറ്റാടി ഘടിപ്പിച്ച് സ്വന്തം കാര്‍ബണ്‍ കാല്‍പ്പാട് കുറക്കണം എന്നാഗ്രഹിക്കുന്ന ധാരാളം ആളുകളുണ്ട്. എന്നാല്‍ കാറ്റാടിയില്‍ നിന്നുള്ള ശബ്ദമലിനീകണം കാരണം അത് അയല്‍ക്കാര്‍ സൌഹൃദമല്ല. ബ്രിട്ടണില്‍ നിന്നുള്ള Sweet-Escott എന്ന കമ്പനി നിശബ്ദവും കാഴ്ച്ചയില്‍ നിന്ന് മറഞ്ഞിരിക്കുന്നതുമായ ഒരു പുതിയ തരം കാറ്റാടിയുമായി ഇതിന് പരിഹാരം കണ്ടിരിക്കുന്നു.

Secret Energy Turbine (SET) എന്ന് വിളിക്കുന്ന ഈ കാറ്റാടി സാധാരണ ചിമ്മിനി പോലേ തോന്നൂ. ലംബമായി ഘടിപ്പിച്ചിരിക്കുന്ന ഇതളുകള്‍ കാറ്റ് പിടിച്ച് തിരിയും. രണ്ട് കാന്തങ്ങള്‍ക്ക് നടുവിലാണ് ഈ തിരിയുന്ന ഭാഗം.

തിരിയുന്നതില്‍ നിന്നുള്ള ഊര്‍ജ്ജം electronic load controller ലേക്ക് കൊടുക്കുന്നു. അത് പിന്നീട് ബാറ്ററിയിലേക്കും ഘടിപ്പിച്ചിരിക്കുന്നു. അതില്‍ നിന്ന് AC വോള്‍ട്ടേജായി മാറ്റുന്നത് ഒരു sine wave inverter ആണ്. 2W മുതല്‍ 2000W വരെ ശേഷിയുള്ള വരിപ്പത്തില്‍ മൂന്ന് വിവിധ തരത്തിലുള്ള കാറ്റാടി ഇവര്‍ നിര്‍മ്മിക്കുന്നു.

— സ്രോതസ്സ് ecofriend.org

ഒരു അഭിപ്രായം ഇടൂ