GMO ആദായം

എളുപ്പം വളര്‍ത്താം, കൂടുതല്‍ ആദായം ഈ രണ്ട് ഗുണങ്ങളാണ് ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കുണ്ടെന്ന് പറയുന്നത്. എന്നാല്‍ മൊണ്‍സാന്റോയുടെ GM സോയ ആ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ല എന്ന് ഗ്രീന്‍പീസ് റിപ്പോര്‍ട്ട് പറയുന്നു.

1990 കളുടെ അവസാനം നടത്തിയ പഠനങ്ങളില്‍ മൊണ്‍സാന്റോയുടെ Roundup Ready സോയ ആദായം കുറവേ തരുന്നുള്ളു എന്ന് കണ്ടിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തില്‍ മാത്രം അമേരിക്കയിലെ കൃഷിക്കാര്‍ക്ക് $1100 കോടി ഡോളര്‍ അതിനാല്‍ നഷ്ടമുണ്ടായിട്ടുണ്ട്. ഗ്രീന്‍പീസാണ് ഈ കണക്ക്കൂട്ടല്‍ നടത്തിയത്. മൊണ്‍സാന്റോയുടെ അടുത്ത തലമുറ GM സോയക്കും മറ്റ് ധാരാളം പ്രശ്നങ്ങളുണ്ട്.

1999 ലെ പഠനം നടത്തിയത് അമേരിക്കന്‍ സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവായിരുന്ന Charles Benbrook ഉം കൂട്ടരുമായിരുന്നു. 5.3% ആദായത്തില്‍ കുറവ് ആണ് അവര്‍ കണ്ടത്. സാധാരണ സോയക്ക് Roundup Ready സോയയേക്കാള്‍ 10% അധികം ആദായം ഉണ്ടായിരുന്നു.

രണ്ട് വര്‍ഷം കഴിഞ്ഞ് University of Nebraska യിലെ Roger Elmore ഉം കൂട്ടരും രണ്ട് പഠനങ്ങള്‍ നടത്തിയിരുന്നു. ഒരു പഠനത്തില്‍ 5% – 10% ആദായത്തില്‍ കുറവ് കണ്ടു. ഒരു പഠനത്തില്‍ ജനിതക എഞ്ജിനീറിങ് കൊണ്ട് മാത്രം ആദായം കുറഞ്ഞതായി കാണാന്‍ കഴിഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ സോയ ഉത്പാദകരാണഅ‍ അമേരിക്ക. എന്നാല്‍ ബ്രസീല്‍ ഉടന്‍ തന്നെ അമേരിക്കയെ മറികടക്കും.

2008 ല്‍ അമേരിക്കയിലെ കര്‍ഷകര്‍ 3.06 ഹെക്റ്റര്‍ സ്ഥലത്ത് Roundup Ready സോയ കൃഷിയിറക്കി. 8.054 കോടി ടണ്‍ സോയ കൊയ്കു. അമേരിക്കയില്‍ കൃഷിചെയ്യുന്ന സോയയുടെ 95% വും മൊണ്‍സാന്റോയുടെ Roundup Ready സോയ ആണ്.

ഗ്രീന്‍പീസിന്റെ അഭിപ്രായത്തില്‍ നഷ്ടം വളരെ വലുതാണ് — 40 – 80 ലക്ഷം ടണ്‍ സോയ. യൂറോപ്യന്‍ യൂണിയനിലേക്ക് അമേരിക്ക 3.7 ടണ്ണും മെക്സിക്കോയിലേക്ക് 3.6 ടണ്ണും കയറ്റുമതി ചെയ്യുന്നു.

— സ്രോതസ്സ് treehugger.com

ഒരു അഭിപ്രായം ഇടൂ