വെറും രണ്ട് വര്‍ഷങ്ങളില്‍ 1,500 പരിസ്ഥിതി നിയമ ലംഘനങ്ങള്‍

2008 ന് ശേഷം പ്രകൃതി വാതകത്താല്‍ സമ്പന്നമായ Marcellus Shale ന് മുകളില്‍ വസ്തുക്കളുള്ള പെന്‍സില്‍വേനിയക്കാര്‍ ധാരാളം പരിസ്ഥിതി പ്രശ്നങ്ങള്‍ നേരിടുന്നു. സാധാരണയില്‍ 2,600 മടങ്ങ് arsenic മണ്ണില്‍ കാണുന്നു. കോണ്‍ക്രീറ്റ് കിണറിനെ പൊട്ടിക്കത്തക്ക അളവില്‍ മീഥേന്‍, xylene എന്ന വിഷ വസ്തു etc. ചിലപ്പോള്‍ പ്രകൃതിയില്‍ സാധാരണമായി തന്നെ ഇത്തരം പ്രശ്നങ്ങളുണ്ടാവും. എന്നാല്‍ അടുത്ത കാലതത്തായി പ്രകൃതി വാതക വ്യവസായത്താല്‍ ഇത് സാധാരണ സംഭവമായി. 2005 ന് ശേഷം ഒരു ഡസന്‍ പരിസ്ഥിതി നിയമങ്ങളില്‍ നിന്ന് ഈ വ്യവസായത്തെ ഒഴുവാക്കി.

ഇത് പ്രകൃതി വാതക വ്യവസായം നടത്തുന്ന നിയമ ലംഘനത്തെക്കുറിച്ച് Pennsylvania Land Trust പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പെന്‍സില്‍വേനിയയില്‍ പ്രവര്‍ത്തിക്കുന്ന 43 വാതക കമ്പനികള്‍ ജനുവരി 1, 2008 മുതല്‍ ജനുവരി 1, 2010 വരെയുള്ള കാലത്ത് ഏകദേശം 1,500 പരിസ്ഥിതി നിയമ ലംഘനങ്ങള്‍ നടത്തി. ചില കമ്പനികള്‍ അവര്‍ ഖനനം ചെയ്ത കിണറുകളേക്കാള്‍ കൂടുതല്‍ നിയമ ലംഘനം നടത്തി.

പ്രകൃതി വാതകം ശേഖരിക്കാനുള്ള വിവാദപരമായ തിരശ്ഛീനമായ hydraulic fracturingനെക്കുറിച്ച് പെന്‍സില്‍വേനിയയിലെ Department of Environmental Protection (DEP) ന്റെ രേഖകളും PLT ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭൂഗര്‍ഭത്തിലെ പാറകളിലേക്ക് വെള്ളവും, മണ്ണും, രാസവസ്തുക്കളും പമ്പ് ചെയ്ത് പൊട്ടിക്കുമ്പോള്‍ പുറത്തുവരുന്ന മീഥേനെ ശേഖരിക്കുന്ന ഈ രീതിയെയാണ് “ഫ്രാക്കിങ് (Fracking)” എന്ന് വിളിക്കുന്നത്.

PLT വിശകലനം ചെയ്ത 1,435 ലംഘനത്തില്‍ 952 എണ്ണം പരിസ്ഥിതിക്ക് വളരേറെ ദോഷകരം എന്ന വിഭാഗത്തില്‍ പെടുന്നതാണ്. വ്യാവസായിക മലിനീകരണങ്ങള്‍ പുറത്തൊഴുക്കുന്നതിനെക്കുറിച്ചുള്ളതാണ് 154 ലംഘനങ്ങള്‍. സ്ഥാപിച്ച നിലയങ്ങളുണ്ടാക്കിയ കാര്‍ന്നുതിന്നലെക്കുറിച്ച് 277 ലംഘനങ്ങളുണ്ടായിരുന്നു. മലിന ജലം ശുദ്ധീകരിക്കാനുള്ള സംവിധാനത്തിന്റെ കുഴപ്പങ്ങളെക്കുറിച്ചുള്ളതായിരുന്നു 288 ലംഘനങ്ങള്‍. 100 പ്രാവശ്യം പെന്‍സില്‍വേനിയയിലെ Clean Streams Law ലംഘിച്ചു.

ഏറ്റവും മോശം കമ്പനി East Resources Inc ആയിരുന്നു. അവര്‍ 140 കുഴിക്കുന്ന സ്ഥലത്ത് 138 ലംഘനങ്ങള്‍ നടത്തി. രണ്ടാം സ്ഥാനം Chesapeake Appalachia LLC ക്ക് ആണ്. അവര്‍ 153 കിണറുകളില്‍ 118 ലംഘനങ്ങള്‍ നടത്തി.

Cabot Oil and Gas Corp. നാലാം സ്ഥനത്ത്. 60 കിണറുകളില്‍ 94 ലംഘനങ്ങള്‍. Dimock, PA യിലെ ഒരു ഡസന്‍ വീട്ടുകാര്‍ തങ്ങളുടെ കുടിവെള്ളത്തെ മലിനപ്പെടുത്തുന്നു എന്ന് പറഞ്ഞ് ഈ കമ്പനിക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. Marcellus ല്‍ Cabot പണി തുടങ്ങിയപ്പോള്‍ തന്നെ പെന്‍സില്‍വേനിയ അധികാരികള്‍ ഈ കമ്പനിയെ ഫ്രാക്കിങ് നടത്തുന്നതില്‍ നിന്ന് തടയുകയും $360,000 ഡോളര്‍ പിഴ അടിച്ചിരിക്കുകയാണ്. കൂടാതെ ഈ കമ്പനി 120 – 130 ഗ്യാലണ്‍ ഡീസലും ഒഴുക്കിക്കളഞ്ഞു.

വേണ്ടത്ര പരിസ്ഥിതി ആഘാത വിശകലനം നടത്താതെയാണ് പെന്‍സില്‍വാനിയ വന്‍തോതില്‍ പ്രകൃതിവാതക പര്യവേഷണത്തിന് അനുമതി കൊടുത്തത്.

— സ്രോതസ്സ് alternet.org

ഒരു അഭിപ്രായം ഇടൂ