പണ്ടുള്ളവരേക്കാള്‍ ഇക്കാലത്തെ പെണ്‍കുട്ടികളില്‍ 7 – 8 വയസ് പ്രായമാകുന്നതോടെ മുലകള്‍ വികസിക്കാന്‍ തുടങ്ങുന്നതായി പുതിയ പഠനം കണ്ടെത്തി.
പൊണ്ണത്തടിയുടെ നിരക്ക് വര്‍ദ്ധിക്കുന്നത് ഒരു പ്രധാന ഘടകമാണ്. കാരണം ശരീരത്തിലെ കൊഴുപ്പിന് ലൈംഗിക ഹോര്‍മോണുകളുത്പാദിപ്പിക്കാനാവും. പരിസ്ഥിതിയുള്ള ചില രാസവസ്തുക്കള്‍ estrogen ന്റെ ഫലം അനുകരിക്കുന്നതിനാലും puberty ഘടികാരത്തിന്റെ വേഗത വര്‍ദ്ധിക്കുന്നതായി ചില ഗവേഷകര്‍ പറയുന്നു. എന്നാല്‍ ആ ആശയം അംഗീകരിക്കപ്പെട്ടിട്ടില്ല.
ഈ പ്രശ്നം മാനസികവും വൈദ്യശാസ്ത്രപരവും ആയ കാരണങ്ങളാല്‍ വിഷമമുണ്ടാക്കുന്ന ഒന്നാണ്. നേരത്തെ എത്തുന്ന puberty എന്നത് ആദ്യത്തെ menstruation ന്റെ അളവുകോലായി കണക്കാക്കുന്നു. അത് മുലകളിലെ ക്യാന്‍സര്‍ നേരിയ തോതില്‍ വര്‍ദ്ധിപ്പിക്കാം. ജീവിതകാലത്ത് കൂടുതല്‍ കാലം estrogen നും progesterone നും ഏല്‍ക്കേണ്ടിവരുന്നതിനാലാവാം ഇത്. ഈ ഹോര്‍മോണുകള്‍ ചില മുഴകളെ വളര്‍ത്തുന്നു.
സാമൂഹ്യവും മാനസികവും ആയി ഒരു സ്ത്രീയുടെ ശരീരത്തിനകത്ത് പെണ്‍കുട്ടിയുടെ മനസ്സുള്ള പെണ്‍കുട്ടികള്‍ക്ക് ജീവിതം വിഷമകരമായിരിക്കും പുരുഷന്‍മാരുടേയും ആണ്‍കുട്ടികളുടേയും sexual advances നേരിടാന്‍ പാകമായവരാവില്ല അവര്‍. അതോടൊപ്പം ഹോര്‍മോണ്‍ ആധിക്യത്താലുള്ള സ്വന്തം വികാരങ്ങളും ലൈംഗിക ആവേശങ്ങളും പോലും അവര്‍ക്ക് അഭിമുഖീകരിക്കാന്‍ തയ്യാറായിട്ടുണ്ടാവില്ല.
6 – 8 വയസ് പ്രായമായ 1,239 പെണ്‍കുട്ടികളിലാണ് ഈ പുതിയ പഠനം മൂന്ന് സ്ഥലത്തായി നടത്തിയത്. അവ Manhattan ലെ Mount Sinai School of Medicine, San Francisco യിലെ Cincinnati Children’s Hospital, Kaiser Permanente Northern California/University of California ആണ് അവ. 30% വീതം വെള്ളക്കാരും, കറുത്തവരും, ഹിസ്പാനിക് വിഭാഗക്കാരും, 5% ഏഷ്യാക്കാരും ആണ് പഠനത്തില്‍ പങ്കെടുത്തത്.
19ആം നൂറ്റാണ്ടില്‍ നിന്ന് 20 ആം നൂറ്റാണ്ടായപ്പോഴേക്കും വികസിത രാജ്യങ്ങളില്‍ pubertyയുടെ പ്രായം പോഷകാഹാരം വര്‍ദ്ധിച്ചതും പകര്‍ച്ചവ്യാധികള്‍ നിയന്ത്രണത്തില്‍ കൊണ്ടുവന്നതിനാലും താഴ്ന്നു. അത് പുരോഗതിയുടെ ഒരു സൂചനയായി കണക്കാക്കപ്പെട്ടു. എന്നാല്‍ ആ താഴല്‍ തുടരുകയാണെങ്കില്‍ എത് സമയത്താവും അത് pathological ആകുക?
കറുത്തവരിലാണ് വെളുത്തവരേക്കാള്‍ മുമ്പ് ഈ സ്വഭാവം കണ്ടത്. വളരെ കുറവ് പഠനങ്ങളേ pubertyയെക്കുറിച്ച് നടന്നിട്ടുള്ളു എന്ന് ഗവേഷകര്‍ മുന്നറീപ്പ് നല്‍കുന്നു. കൂടുതല്‍ പഠനം നടത്തണമെന്ന് Dr. Gordon പറഞ്ഞു. പരിസ്ഥിതിയെ രാസവസ്തുക്കള്‍ ഇതിന് കാരണമാകുന്നുവോ എന്നും കണ്ടെത്തണം.
— സ്രോതസ്സ് nytimes.com
ഇറച്ചിക്കോഴിയില്‍ വളരാന്‍വേണ്ടി ഹോര്‍മോണ്‍ അടിക്കുന്നത് ഫലത്തില്‍ നമ്മളേയും ബാധിക്കാം. കഴിവതും ഇറച്ചിയുടെ ഉപയോഗം കുറക്കുക.