ബ്രിട്ടണില്‍ ചൂട് കൂടുന്നതനുസരിച്ച് പൂക്കള്‍ നേരത്തെ പൂക്കുന്നു

250 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലത്തെ അപേക്ഷിച്ച് ബ്രിട്ടണിലെ പൂക്കള്‍ നേരത്തെ പൂക്കുന്നു എന്ന് പുതിയ പഠനം കണ്ടെത്തി. രാജ്യത്തെ 405 സ്പീഷീസുകളുടെ 4 ലക്ഷം ആദ്യമായി പൂക്കുന്ന രേഖകള്‍ പരിശോധിച്ചാണ് ഗവേഷകര്‍ ഇത് മനസിലാക്കിയത്. Proceedings B എന്ന ജേണലില്‍ അവരുടെ പഠനം പ്രസിദ്ധപ്പെടുത്തി. കഴിഞ്ഞ 25 വര്‍ഷത്തില്‍ ആദ്യം പൂക്കുന്ന കാലത്തിന്റെ ശരാശി ചരിത്രത്തിലെ മൊത്തം രേഖകളിലുള്ള കാലത്തെക്കാള്‍ മുമ്പിലാണ്.

പൂക്കാലത്തിന് താപനിലയുമായി അടുത്ത ബന്ധമാണുള്ളത്. Central England Temperature Record ആണ് താപനിലയുടെ രേഖകള്‍ സൂക്ഷിക്കുന്നത്. താപനിലയുടെ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ഉപകരണ രേഖയാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. 1659 മുതലുള്ള രേഖകള്‍ അവിടെയുണ്ട്. 1980 – 1990 കാലത്ത് താപനില 1C വര്‍ദ്ധിച്ചു.

കാലാനുസൃതമായ കലര്‍പ്പ്

കാലാവസ്ഥാ മാറ്റം എങ്ങനെ പ്രകൃതിയുടെ സമയത്തെ ബാധിക്കുന്ന എന്നതിന്റെ ആദ്യത്തെ പഠനമാണിത്. ഈ പഠന വിഭാഗത്തെ phenology എന്നാണ് വിളിക്കുന്നത്.

പൂമോട്ടുകള്‍ കാണുന്ന കാലം, കൂടങ്ങള്‍ പ്രത്യക്ഷപ്പെടുന്ന കാലം, പക്ഷികള്‍ hatching ചെയ്യുന്ന സമയം ഇവ ഗവേഷകര്‍ നിരീക്ഷിച്ചു.

30 വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം വസന്തം 11 ദിവസം മുമ്പാണ് എത്തിച്ചേര്‍ന്നത് എന്ന് വേറൊരു പഠനത്തില്‍ കണ്ടു. എന്നാലും മിക്ക പഠനത്തിലും ഒരു സ്പീഷീസിനെ ആണ് അവര്‍ പഠന വിധേയമാക്കിയത്.

പൂക്കുന്ന കാലത്തിന്റെ Systematic രേഖപ്പെടുത്തല്‍ ബ്രിട്ടണില്‍ തുടങ്ങിയത് 1875 ആണ്. Royal Meteorological Society ആണ് അത് ചെയ്തത്.

അതിന് മുമ്പും അതിന് ശേഷവും ജീവശാസ്ത്രജ്ഞരും ധാരാളം ജീവശാസ്ത്ര തല്‍പ്പരരും ആയിരുന്നു വിവരങ്ങള്‍ ശേഖരിച്ചത്. BBC Springwatch അത്തരത്തിലുള്ള ഒരു പ്രോജക്റ്റാണ്.

amateur naturalism കാരണം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ബ്രിട്ടണില്‍ ധാരാളം നിരീക്ഷകരുണ്ട്. അത് UK Phenology Network ല്‍ ഒത്തുകൂടി.

അതേ രീതി ലോകം മൊത്തമുള്ള മാറ്റത്തെക്കുറിച്ച് പഠിക്കാനായി ഉപയോഗിക്കാന്‍ പറ്റുമോ എന്ന് ഗവേഷകര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

— സ്രോതസ്സ് bbc.co.uk

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ