പക്ഷികളെ പോലെ ആഹാരം കഴിച്ചാല്‍ കാട് വളരും

സിംഹം, കടുവ, കരടി ഇവര്‍ ഭക്ഷ്യ ശൃംഖലയില്‍ ഏറ്റവും മുകളിലത്തെ ജീവികളാണ്. അവ മറ്റ് മൃഗങ്ങളെ തിന്നുന്നത് വഴി, സൂര്യപ്രകാശത്തില്‍ നിന്ന് ഊര്‍ജ്ജം സസ്യങ്ങള്‍ ശേഖരിച്ച് കാര്‍ബോ ഹൈഡ്രേറ്റില്‍ സംഭരിക്കുന്നത് ഭക്ഷ്യ ശൃംഖലയില്‍ മുകളിലേക്ക് ഒഴുകുന്നു.

ഈ ശൃംഖലയിലിലെ ഇടത്തട്ടില്‍ നടക്കുന്ന സങ്കീര്‍ണ്ണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പുതിയ ഒരു പഠനം നടത്തുകയുണ്ടായി. അവിടെ കീടങ്ങളെ തിന്നുന്ന പക്ഷികള്‍, വവ്വാലുകള്‍, പല്ലികള്‍ തുടങ്ങിയവയാണ് നിലകൊള്ളുന്നത്. അവ കീടങ്ങളെ തിന്നുന്നത് സസ്യങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്നു എന്ന് Smithsonian Tropical Research Institute ലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

ഇതുവരെ കീടങ്ങളെ തിന്നുന്നതിന്റെ ഫലം ദുര്‍ബലമാണ് എന്നായിരുന്നു കരുതിയിരുന്നത്. കാരണം പക്ഷികളെ പോലുള്ള ജീവികള്‍ herbivores നെ തിന്നുന്നത് സസ്യങ്ങള്‍ക്ക് ഗുണകരമാണെങ്കിലും എട്ട്കാലി, മറ്റ് ഇരപിടിയന്‍ കീടങ്ങള്‍ എന്നിവയെ തിന്നത് ഇലകള്‍തിന്നുന്ന ലാര്‍വ്വകളുടെ(caterpillars) എണ്ണം വര്‍ദ്ധിക്കുന്നു. ഉദാഹരണത്തിന് പക്ഷികള്‍ കൂടുതല്‍ എട്ടുകാലികളെ തിന്നാല്‍ അത് എട്ടുകാലികള്‍ തിന്നുന്ന ലാര്‍വ്വകള്‍ക്ക് കൂടുതല്‍ ജീവിക്കാന്‍ അനുകൂലമാകുകയും അത് കൂടുതല്‍ ഇലകളെ തിന്നുകയും ചെയ്യും. പുതിയ ഗവേഷണ പ്രകാരം അത് അത്ര ശരിയല്ല എന്നാണ്. സത്യത്തില്‍ പക്ഷികള്‍ എട്ടുകാലികളേയും ലാര്‍വ്വകളേയും തിന്നും.

നാല് ഭൂഘണ്ഡങ്ങളിലെ പക്ഷികള്‍, വവ്വാലുകള്‍, പല്ലികള്‍ എന്നിവയുടെ ഇരപിടിക്കുന്നതിനെക്കുറിച്ചുള്ള 100 ല്‍ അധികം പഠനങ്ങള്‍ ഗവേഷകര്‍ പരിശോധിച്ചു. ഇരപിടിക്കുന്നവരുടെ വ്യക്തിത്വം വലിയ വ്യത്യാസമൊന്നുമുണ്ടാക്കുന്നില്ല എന്നാണ് അവര്‍ക്ക് കാണാനായത്. herbivores നേയും അവയുടെ ഇരപിടിയന്‍മാരേയും തിന്നുന്നത് വഴി സസ്യങ്ങള്‍ക്കുള്ള നാശം 40% കുറവാണ്. അത് സസ്യങ്ങളുടെ ജൈവഭാരം(biomass) 14% വര്‍ദ്ധിപ്പിച്ചു.

പക്ഷികള്‍, വവ്വാലുകള്‍, പല്ലികള്‍ എന്നിവ വലിയ ഒരു vacuum cleaner പോലെയാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാം അവരുടെ മെനുവില്‍ വരും. പക്ഷികള്‍, വവ്വാലുകള്‍, പല്ലികള്‍ എന്നിവ സസ്യങ്ങളെ സംരക്ഷിക്കുന്നു. എന്നാലും ഇനിയും പരീക്ഷണങ്ങള്‍ നടത്താനുണ്ട്.

— സ്രോതസ്സ് eurekalert.org

ഒരു അഭിപ്രായം ഇടൂ