പക്ഷേ ഡീ-റെഗുലേഷന്റേയും “സ്വതന്ത്ര*” കമ്പോളത്തിന്റേയും ഗുരു അലന്‍ ഗ്രീന്‍സ്പാന്‍ പറയുന്നത് കേള്‍ക്കൂ. അദ്ദേഹം ആരെന്നുള്ളതിന്റെ ഒരു മുഖവുര സെനറ്റര്‍ ഹെന്‍റി വാക്സ്‌മന്‍ ആദ്യം നല്‍കുന്നുണ്ട്.
സെനറ്റര്‍ സാന്‍ഡേര്‍സ് സ്വയം പറയുന്നത് അദ്ദേഹം ഒരു ജനാധിപത്യ സോഷ്യലിസ്റ്റാണെന്നാണ്. ഹേ, സോഷ്യലിസമോ? അത് നമുക്ക് വേണ്ട. അദ്ദേഹത്തെ അവഗണിച്ചേക്ക്. പക്ഷേ അദ്ദേഹം ചില ഡാറ്റകള്‍ അവതരിപ്പിക്കുന്നുണ്ട്. അത് പ്രസക്തമാണ്.
* സ്വതന്ത്ര കമ്പോളം എന്ന ഒന്ന് നിലനില്‍ക്കുന്നില്ല. അധികാരികള്‍ അവര്‍ക്കനുയോജ്യമായ നിയമങ്ങളുണ്ടാക്കുന്ന എകപക്ഷീയ കമ്പോളത്തെയാണ് സ്വതന്ത്ര കമ്പോളം എന്ന് അവര്‍ വിശേഷിപ്പിക്കുന്നത്. അതായത് അവര്‍ക്ക് സ്വതന്ത്രമായ കമ്പോളം.
ജനാധിപത്യത്തേക്കുറിച്ചൊരു ചെറു ചര്‍ച്ച.
https://mljagadees.wordpress.com/2010/11/26/barbarian-corporate-leader/#comment-1116
തനിക്കു തെറ്റു പറ്റി എന്നു തുറന്നു സമ്മതിക്കാനുള്ള മനസ്സുണ്ടായല്ലോ കമ്പോള ഗുരുവിനു. ഒരു ശതാബ്ദക്കാലത്തെ പരീക്ഷണങ്ങള്‍ക്കു ശേഷവും ഇന്നും വിപ്ളവം ഒരു സാധ്യതയാണെന്നു പ്രസംഗിച്ചു നടക്കുന്ന ഇടതുപക്ഷവും കമ്പോളക്കാരും തമ്മിലുള്ള പ്രധാന വ്യത്യാസവും അതു തന്നെ. തെറ്റുകള്‍ പറ്റുന്നതു മനുഷ്യസഹജം, അതു സമ്മതിച്ചു തിരുത്താന്‍ ശ്രമിക്കുന്നതു നല്ല കാര്യമല്ലെ ?
നല്ലതു തന്നെ. ഉളുപ്പില്ലാതെ തെറ്റ് സമ്മതം ആര്‍ക്കും ചെയ്യാന്‍ കഴിയും. പക്ഷേ വീണ്ടും അതേ പരിപാടികള്‍ തന്നെ പിന്നെയും മുന്നോട്ടു കൊണ്ടുപോകുന്നത് ഇവര്‍ക്ക് ഒരു മാറ്റവും ഇല്ലന്നതിന്റെ തെളിവല്ലേ. ഹെന്‍റി വാക്സ്‌മന്‍ തന്നെ അതല്ലേ ചോദിക്കുന്നത്. എന്‍റോണ്‍ തകര്‍ന്നപ്പോഴും വീണ്ടും എന്തിന് അതേ നയങ്ങള്‍ പിന്‍തുടര്‍ന്നു എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
ഗ്രീന്‍സ്പാനിന്റെ കുറ്റ സമ്മതമൊക്കെ കഴിഞ്ഞ്, We believe in CHANGE എന്നും Yes, we can എന്നും പറഞ്ഞ് അധികാരത്തിലെത്തിയ ഒബാമ എന്താണ് ചെയ്തത്? പ്രശ്നങ്ങള്‍ക്ക് കാരണക്കാര്‍ക്ക് തന്നെ ഖജനാവ് കാവല്‍ കൊടുത്തു. ക്ലിന്റണ്‍ന്റെ കാലത്ത് ഭാവിയില്‍ ചെയ്യാനുള്ള ഖജനാവ് കൊള്ളക്ക് അടിത്തറപാകിയതില്‍ Alan Greenspan, Robert Rubin എന്നിവരോടൊപ്പം Mr. Change ന്റെ ഇപ്പോഴത്തെ ട്രഷറി സെക്രട്ടറിയായ Tim Geithner ക്കും പങ്കുണ്ട്. യുദ്ധം, healthcare bill, അതി സമ്പന്നര്‍ക്ക് നല്‍കുന്ന നികുതി ഇളവ് തുടങ്ങി എന്ത് കാര്യത്തിലാണ് ഒബാമാ സര്‍ക്കാരിന് വ്യത്യാസമുള്ളത്?
അവര്‍ ചോരകുടിയന്‍മാരായ രാക്ഷസര്‍ തന്നെയാണ്. എന്നാല്‍ അവരെ വെള്ള പൂശാന്‍ സമ്പന്നരായ ആളുകള്‍ ഉള്ളതുകൊണ്ടും അവര്‍ മാധ്യമങ്ങള്‍ നിയന്ത്രിക്കുന്നതുകൊണ്ടും ഈ രാക്ഷസര്‍ വിശുദ്ധരാകുന്നു.