അമേരിക്കന്‍ മാധ്യമങ്ങള്‍

രഹസ്യ കേബിളുകള്‍ പുറത്തു കൊണ്ടുവന്നതിന് Fox Business ലെ “Follow The Money” എന്ന പരിപാടിയില്‍ Bob Beckel അസ്സാഞ്ജിനെ ചീത്തവിളിച്ചു. അമേരിക്കന്‍ സൈന്യം അദ്ദേഹത്തെ വെടിവെച്ച് കൊല്ലണം എന്നാണ് Bob പറയുന്നത്.

“ചത്ത മനുഷ്യന്‍ പിന്നൊന്നും ചോര്‍ത്താനാവില്ല. അയാള്‍ രാജ്യദ്രോഹിയാണ്. രാജ്യത്തെ ഒറ്റുകൊടുത്തു. അമേരിക്കയിലെ ഓരോ നിയമത്തേയും അയാള്‍ ലംഘിച്ചു. അയാള്‍ക്ക് വധശിക്ഷ വിധിക്കണണെന്ന് ഞാന്‍ പറയുന്നില്ല. അതുകൊണ്ട് ആരു രീതിയിലേ അത് ചെയ്യാനാവൂ: ആ തന്തയില്ലാത്തവനെ നിയമവിരുദ്ധമായി വെടിവെച്ചുകൊല്ലുക.” [മാധ്യമങ്ങള്‍ വിഷം ചീറ്റുന്നത് കണ്ടില്ലേ.]

1971ല്‍ വിയറ്റ്നാം യുദ്ധത്തെക്കുറിച്ചുള്ള പെന്റഗണ്‍ പേപ്പര്‍ ചോര്‍ത്തിയ ഡാന്‍ എല്‍സ്ബര്‍ഗ്ഗ് സംസാരിക്കുന്നു:

അടുത്ത സര്‍ക്കാരില്‍ ഉയര്‍ന്ന സ്ഥാനം പ്രതീക്ഷിക്കുന്ന റിപ്പബ്ലിക്കന്‍മാരായ സാറാ പേലിനും മറ്റുള്ളവരും പീറ്റര്‍ കിങ്ങും മറ്റും ഇത്തരത്തിലുള്ള കാര്യങ്ങളാണ് പറയുന്നത്. ഞാന്‍ ഇന്ന് പെന്റഗണ്‍ പേപ്പര്‍ പുറത്തുവിട്ടാല്‍ എന്നേയും ഇതേ വാചാടോപത്തോടെ ഇവര്‍ ആക്രമിക്കും. അതേ തരം രേഖകളാണ് ഇപ്പോഴും പുറത്തായിരിക്കുന്നത്. എന്നെ രാജ്യദ്രോഹി എന്ന് മാത്രമല്ല ഭീകരവാദി എന്നും വേണമെങ്കില്‍ അവര്‍ വിളിക്കാം. യാതൊരു അവകാശങ്ങളില്ലാത്ത, പൌരാവകാശങ്ങളില്ലാത്ത, മനുഷ്യാവകാശങ്ങളില്ലാത്ത ആളുകളെ വിളിക്കുന്ന പേരാണതിന്ന്. അമേരിക്കയുടെ നിയമവ്യവസ്ഥ മഹത്തായ First Amendment കാരണമാണ് വിചിത്രവും അസാധാരണവും ആയ ആ നിയമവിരുദ്ധമായ വെടിവെപ്പിന് അയാള്‍ ആഹ്വാനം ചെയ്യുന്നത്. സത്യം പറഞ്ഞതിന് വിക്കിലീക്സിനേയോ ന്യൂയോര്‍ക് ടൈംസിനേയോ അസാഞ്ജിനേയോ കുറ്റക്കാരാക്കുന്ന ഒരു നിയമവും അമേരിക്കയിലില്ല.

നിക്സണ്‍ എനിക്കെതിരെ രഹസ്യമായി ചെയ്തകാര്യങ്ങള്‍ പരസ്യമായി കൂടുതല്‍ വ്യക്തമായി ചെയ്യാന്‍ കഴിയുന്നു എന്നതാണ് 9/11 കഴിഞ്ഞ് പത്തു വര്‍ഷമായ ഈ കാലത്ത് നമ്മേ നടുക്കുന്ന കാര്യം. ഒരു ഡസന്‍ Bay of Pigs വിമുക്തഭടന്‍മാരെ നിക്സണ്‍ എന്നെ തല്ലിച്ചതക്കാന്‍ കൊണ്ടുവന്നു. “incapacitate Ellsberg totally” എന്നായിരുന്നു അവരോട് പറഞ്ഞത് “കൊല്ലുക” എന്നതിന് പറയുന്ന വാക്കാണത് എന്ന് അവുടെ പ്രോസിക്യൂട്ടര്‍ എന്നോട് പറഞ്ഞിരുന്നു. CIA assets കളായിരുന്ന അവര്‍ കൊല്ലുക എന്ന വാക്ക് ഉപയോഗിക്കുകയില്ല. “neutralize”, “eliminate”, “with extreme prejudice,”terminate,” തുടങ്ങിയ വാക്കുകളാണ് അവര്‍ക്കിഷ്ടം. രഹസ്യമായാണ് അവര്‍ അത് ചെയ്യാനുദ്ദേശിച്ചത്. എന്നാല്‍ അത് നിയമവിരുദ്ധമെന്ന് മാത്രമല്ല അമേരിക്കന്‍ മൂല്യങ്ങള്‍ക്ക് വിരുദ്ധവുമായിരുന്നു. അത് നിക്സണ്‍ സര്‍ക്കാരിനെ തന്നെ താഴെയിറക്കി. എന്നാല്‍ ഇപ്പോള്‍ അത് പൊതുവായി ചര്‍ച്ചചെയ്യുന്ന തരത്തിലെത്തിയിരിക്കുന്നു. തേടിപ്പിടിക്കാനും കൊല്ലാനും പ്രസിഡന്റ് തന്നെ പറയുന്നു. സത്യം പറയുന്ന ആളുകളെ കൊല്ലാന്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ ആ വാക്ക് തുറന്ന് പറയാന്‍ തക്ക ധൈര്യമുള്ളവരായിരിക്കുന്നു.

— സ്രോതസ്സ് democracynow.org

ഒരു അഭിപ്രായം ഇടൂ