ഓക്സിജന്‍ വേണ്ടാത്ത ആദ്യത്തെ മൃഗത്തെ കണ്ടെത്തി

മെഡിറ്ററേനിയന്‍ കടലിന്റെ ആഴങ്ങളില്‍ ഓക്സിഡന്‍ പൂര്‍ണ്ണമായും വേണ്ടാതെ ജീവിക്കുന്ന ആദ്യത്തെ മൃഗത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇറ്റലിയിലെ Marche Polytechnic University യിലെ Roberto Danovaro ന്റെ നേതൃത്വത്തിലുള്ള സംഘമാണ് Loricifera കൂട്ടത്തിലെ മൂന്ന് പുതിയ സ്പീഷീസുകളെ കണ്ടെത്തിയത്. ഒരു മില്ലിമീറ്റര്‍ വലിപ്പമുള്ള ജെല്ലിഫിഷ് പോലെ തോന്നുന്ന ജീവികളാണിത്. ഒരു പുറംതോടും ഇവക്കുണ്ട്.

അവയിലൊരണ്ണത്തിന് Spinoloricus Cinzia എന്ന പേരാണ് ഇട്ടിരിക്കുന്നത്. മറ്റ് രണ്ടെണ്ണം Rugiloricus നും Pliciloricus നും ഔദ്യോഗികമായി പേരിട്ടില്ല.

മെഡിറ്ററേനിയനിലെ L’Atalante basin ലെ ചെളിയിലാണ് ഇവ ജീവിക്കുന്നത്. Crete ല്‍ നിന്ന് 200km കടലിനകത്ത്, 3.5km ആഴത്തിലാണ് ഈ സ്ഥലം. ഇവിടെ പൂര്‍ണ്ണമായും ഓക്സിജനില്ല. മൃതപ്രദേശം എന്നാണ് ഇത്തരം സ്ഥലങ്ങളെ അറിയപ്പെടുന്നത്.

കരിംകടലിലെ മൃതപ്രദേശങ്ങളില്‍ ബഹുകോശ ജീവികളെ മുമ്പ് കണ്ടിട്ടുണ്ട്. അടുത്തുള്ള ഓക്സിജനുള്ള സ്ഥലത്ത് നിന്ന് എത്തിയ ജീവികളാണ് അവ.

L’Atalante ലെ മൃതപ്രദേശത്ത് കണ്ട ജീവികളില്‍ രണ്ടെണ്ണത്തില്‍ മുട്ടകളുണ്ട്. ശാസ്തരജ്ഞര്‍ ഈ മുട്ടകളെടുത്ത് കപ്പലിലെ ഓക്സിജനില്ലാത്ത ലാബില്‍ എത്തിച്ചു. പിന്നിട് അവ വിജയകരമായി വിരിഞ്ഞു.

— സ്രോതസ്സ് bbc.co.uk

ഒരു അഭിപ്രായം ഇടൂ