അമേരിക്കയിലെ പവനോര്‍ജ്ജ നേതാവാണ് ടെക്സാസ്. ഈ രാവിലെ 6:37 a.m. ക്ക് അവര്‍ പുതിയ റിക്കോഡ് സ്ഥാപിച്ചു. സംസ്ഥാനത്തെ ആവശ്യത്തിന്റെ 19% കാറ്റാടികള്‍ ഗ്രിഡ്ഡിലേക്ക് നല്‍കി.
6,272-megawatt peak — Panhandle ലെ കാറ്റാടികള്‍ ഇതിലുള്‍പ്പെടുന്നില്ല. കാരണം അവ വേറെ ഗ്രിഡ്ഡിലാണ്. കാറ്റാടിയില്‍ നിന്ന് ശരാശരി കിട്ടുന്ന ഊര്‍ജ്ജം ഈ spikes ല്‍ താഴെയാണ്. കഴിഞ്ഞ വര്‍ഷം ടെക്സാസ് 6.2% വൈദ്യുതിയാണ് കാറ്റാടിയില്‍ നിന്നുല്‍പ്പാദിപ്പിച്ചത്. അമേരിക്ക മൊത്തത്തില്‍ 2% ആണ് പവനോര്‍ജ്ജ സംഭാവന.
ഗ്രിഡ്ഡിന് എത്രമാത്രം വൈദ്യുതി കൈകാര്യം ചെയ്യാന്‍ കഴിയും എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് കാറ്റാടികള്‍ സ്ഥാപിക്കുന്നത്. സംസ്ഥാനത്തിന് കാറ്റാടികള്‍ സ്ഥിതിചെയ്യുന്ന പടിഞ്ഞാറന്‍ ടെക്സാസിലെ വിദൂര സ്ഥലത്തുനിന്നും വൈദ്യുതി ഡള്ളസ്, ഹ്യൂസ്റ്റണ്‍ പോലുള്ള നഗരങ്ങളിലേക്കെത്തിക്കാനുള്ള ലൈനുകളില്ലാത്തതിനാല്‍ നല്ല കാറ്റുള്ള ദിവസങ്ങളില്‍ ചിലപ്പോള്‍ കാറ്റാടികളുടെ വേഗത കുറക്കുകയോ നിര്‍ത്തുകയോ ചെയ്യാറുണ്ട്. കഴിഞ്ഞ രാത്രിയും ഇന്ന് രാവിലേയും ടെക്സാസ് ഗ്രിഡ്ഡിലേക്ക് നല്‍കുന്ന പവനോര്‍ജ്ജത്തിന്റെ വില പൂജ്യമായി. അമിതോല്‍പ്പാദനം കാരണം കാറ്റാടികള്‍ നിര്‍ത്തിയിട്ടു.
ടെക്സാസിലെ ഗ്രിഡ്ഡ് നന്നാക്കാന്‍ $500 കോടി ഡോളര്‍ വേണം. [അതായത് അത്രയും തൊഴിലവസരങ്ങളും.] ഊര്‍ജ്ജ ദാരിദ്ര്യം അനുഭവിക്കുന്ന നഗരങ്ങളിലേക്ക് പവനോര്‍ജ്ജത്തിന്റെ 89% വും എത്തിക്കാന്‍ അതിന് കഴിയും. കോടതിയുടെ ഒരു ഇടപെടല്‍ കാരണം ആ പ്രവര്‍ത്തനം സമീപകാലത്ത് നിലച്ചിരിക്കുകയാണ്.
അവശ്യത്തിന് transmission lineകളുണ്ടായതിനാലാണ് സംസ്ഥാനത്തിന് ഈ റിക്കോഡ് സ്ഥാപിക്കാനായതിന്റെ ഭാഗികമായ കാരണം. കഴിഞ്ഞ സെപ്റ്റംബറില്‍ Corpus Christi ല്‍ സ്ഥാപിച്ച കാറ്റാടിപ്പാടത്തിന് 180 മെഗാവാട്ട് ശേഷിയാണുള്ളത്. NextEra Energy Resources എന്ന പവനോര്‍ജ്ജ കമ്പനി അടുത്തകാലത്ത് പടിഞ്ഞാറന്‍ ടെക്സാസില്‍ നിന്ന് വൈദ്യുതി കൊണ്ടുപോകാന്‍ സ്വകാര്യ transmission line സ്ഥാപിക്കുകയുണ്ടായി.
ടെസ്സാസിന്റെ പരീക്ഷണം അമേരിക്കക്ക് ഉപയോഗിക്കാം. അതിന് മെച്ചപ്പെട്ട ഗ്രിഡ്ഡ് എന്നത് അവശ്യമാണ്.
— സ്രോതസ്സ് nytimes.com