ബ്രിട്ടണിന്റെ കാലാവസ്ഥാ സഹായം ബംഗ്ലാദേശിന് വേണ്ട

ഭീകരമായ വെള്ളപ്പൊക്കത്തിന്റെ ചരിത്രമുള്ള താഴ്ന്ന പ്രദേശമാണ് ബംഗ്ലാദേശ്. ഉയരുന്ന സമുദ്രനിരപ്പ് അവര്‍ക്ക് ഭീഷണിയാണ്. ലോകത്തെ ജനസാന്ദ്രത കൂടിയ രാജ്യമാണ്. വെള്ളപ്പൊക്കത്താല്‍ 4 കോടിയാളുകള്‍ അഭയാര്‍ത്ഥികളാകും. എന്നിട്ടും ബ്രിട്ടണ നല്‍കുന്ന £6 കോടി പൌണ്ട് കാലാവസ്ഥാ മറ്റത്തെ തരണംചെയ്യാനുള്ള സഹായം അവര്‍ എന്തുകൊണ്ട് വേണ്ടെന്ന് പറയുന്നു?

ബംഗ്ലാദേശിന് പണം വേണ്ട എന്നല്ല. അത് നല്‍കുന്ന രീതിയാണ് കുഴപ്പം. ബ്രിട്ടണിന്റെ Department for International Development ആണ് ലോക ബാങ്ക് വഴി ഈ സഹായം നല്‍കുന്നത്. ലോകബാങ്കും അന്താരാഷ്ട്രനാണയ നിധിയും വഴിയാണ് പണം വരുന്നതെങ്കില്‍ അതില്‍ കാണാചരടുകളുണ്ടാവും എന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭവഴിയാണെങ്കില്‍ ആ പ്രശ്നമില്ലായിരുന്നു.

ധനസഹായത്തിലെ £49 ലക്ഷം പൌണ്ട് ലോകബാങ്കിന്റെ administration ചിലവാണ്. അത് തുടക്കമാണ്. ഫണ്ട് administer ചെയ്യാന്‍ ബാങ്ക് 13% കുറക്കും. അതിന് പുറമേ വേറെ എന്തൊക്കെ വ്യവസ്ഥകളുണ്ടെന്ന് നമുക്കറിയില്ല. പൊതു ചിലവ് കുറക്കുക, സബ്സിഡി ഇല്ലാതാക്കുക, ഇറക്കുമതി തീരുവ കുറക്കുക, വിദേശികള്‍ക്ക് സ്വത്തവകാശം നല്‍കുക തുടങ്ങിയവയാണ് സാധാരണ കാണ്ടുവരുന്നത്.

ഈ ചരിത്രമുള്ളതിനാല്‍ ലോകബാങ്കിനെ വികസ്വരരാജ്യങ്ങള്‍ സംശയത്തോടെയാണ് നോക്കുന്നത്. അമേരിക്കന്‍ വിദേശകാര്യനയത്തിന്റെ മറ്റൊരു കൈയ്യായും ആളുകള്‍ അതിനെ കാണുന്നു. കാരണം അമേരിക്കന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന അമേരിക്കക്കാരാവും എപ്പോഴും ബാങ്കിന്റെ പ്രസിഡന്റ്. ഇപ്പോഴത്തെ പ്രസിഡന്റ് ആയ Robert Zoellick നെ ബുഷ് നാമനിര്‍ദ്ദേശം ചെയ്ത അമേരിക്കയുടെ മുമ്പത്ത US deputy Secretary of State ആണ്. ബിസിനസ് ആണ് അയാളുടെ പരിചയം. Central American Free Trade Agreement രൂപപ്പെടുത്തന്നതില്‍ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. ജനിതകമാറ്റംവരുത്തിയ ആഹാരത്തിനെതിരെയുള്ള യൂറോപ്യന്‍ യൂണിയന്റെ നയങ്ങള്‍ക്കെതിരെ അവരെ സ്വാധീനിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ദാരിദ്ര്യം ഇല്ലാതാക്കാനുള്ള സംഘടനയുടെ തലപ്പത്ത് വരുന്ന ആളിന്റെ നിങ്ങള്‍ ഉദ്ദേശിക്കുന്ന CV അല്ല അദ്ദേഹത്തിനുള്ളത്.

അത് കൂടാതെ വികസ്വരരാജ്യങ്ങളില്‍ ഫോസില്‍ ഇന്ധന infrastructure വികസിപ്പിക്കാന്‍ ലോകത്ത് ഏറ്റവും അധികം പണമിറക്കുന്ന ആള്‍ക്കാരാണ് ലോകബാങ്ക്. 1992 – 2002 കാലത്ത് $2400 കോടി ഡോളര്‍ എണ്ണയും കല്‍ക്കരിയും പ്രകൃതിവാതകവും ഖനനം ചെയ്യാന്‍ അവര്‍ ചിലവാക്കി. 2008 ല്‍ പുനരുത്പാദിതോര്‍ജ്ജരംഗത്ത് ചിലവാക്കിയതിന്റെ 5 മടങ്ങ് ഫോസില്‍ ഇന്ധനവ്യവസായത്തില്‍ ചിലവാക്കി. അതേ വര്‍ഷം തന്നെ വലിയ കാലാവസ്ഥാ പ്രോജക്റ്റുകളായ Clean Technology Fund ഉം Strategic Climate Fund ഉം തുടങ്ങി.

ബ്രിട്ടണ്‍ എന്തിനാണ് ഇത്തരത്തിലുള്ള ഒരു സംഘം വഴി സഹായം നല്‍കുന്നത്? വാണിജ്യ താല്‍പ്പര്യങ്ങളാവാം. ഐക്യരാഷ്ട്രസഭ ഇതിനേക്കാള്‍ മെച്ചമാണ്.

— സ്രോതസ്സ് makewealthhistory.org

ഒരു അഭിപ്രായം ഇടൂ