അവതാറിന്റെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍

അവതാര്‍ കാണാനായി ഉപയോഗിച്ച 4.21 കോടി ജോഡി 3D കണ്ണാടികള്‍ അടുത്തടുത്ത് വെച്ചാല്‍ 6,379.2 കിലോമീറ്റര്‍ നീളം വരും. Avatar നും Alice in Wonderland നും വേണ്ടി ഒരു കോടിയിലധികം കണ്ണാടികളാണ് കപ്പലിലില്‍ ലോകം മൊത്തം കടത്തിയത്. അതിനായി 917 ബാരല്‍ എണ്ണ വേണ്ടിവന്നു. വിലകുറഞ്ഞ sunglasses പോലെയിരിക്കുന്നവയാണ് ഈ കണ്ണാടികള്‍. സിനിമ കഴിഞ്ഞ് കോടിക്കണക്കിനുള്ള ഈ കണ്ണാടികള്‍ എന്തു ചെയ്യും? വലിച്ചെറിയുമോ, പുനചംക്രമണം ചെയ്യുമോ, സൂക്ഷിക്കുമോ?

2010 ലെ അഞ്ച് 3D സിനിമകള്‍ വന്‍ വിജയമായിരുന്നു. ഇപ്പോള്‍ പ്രതിമാസം ഒരു 3D സിനിമ എന്ന തോതിലാണ് അവ ഇറങ്ങുന്നത്. ചീത്തയായ കണ്ണാടികള്‍ ചവറുകൂനയില്‍ എത്തിച്ചേരുയാണ്.

3D സിനിമകളുടെ ഇപ്പോഴത്തെ ഗതി സൃഷ്ടിച്ച RealD എന്ന കമ്പനി കണ്ണാടികളുടെ പുനചംക്രമണം തുടങ്ങിയിട്ടുണ്ട്. കാണികള്‍ കണ്ണാടി സൂക്ഷിച്ച് വെക്കുകയും അടുത്ത സിനിമ വരുമ്പോള്‍ അവ തിയേറ്ററില്‍ കൊണ്ടുവരുകയും ചെയ്യുമോ?

Dolby യുടേയും RealD യുടേയും പുനചംക്രമണ പരിപാടി 3D കണ്ണാടികള്‍ തിരിച്ചെടുക്കുകയും അവ ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. ഗ്ലാസ് മാത്രം പുനചംക്രമണം ചെയ്യുന്നതാണോ അതോ കണ്ണാടി മുഴുവനും നിങ്ങളും വീണ്ടും ഉപയോഗിക്കുന്നതാണ് നല്ലത്? തങ്ങളുടെ കണ്ണാടികള്‍ 500 പ്രാവശ്യം കഴുകാം എന്നാണ് IMAX പറയുന്നത്. പക്ഷേ അതിന് ശേഷം?

— സ്രോതസ്സ് treehugger.com

ഒരു അഭിപ്രായം ഇടൂ