U.N. Climate Change Conference ല്‍ ബൊളിവിയയുടെ പ്രസിഡന്റായ ഇവോ മൊറാലസ് ക്യോട്ടോ പ്രോട്ടോകോള്‍ തള്ളിക്കളയുന്നതിനെതിരെ മുന്നറീപ്പ് നല്‍ക്കി. അത്തരത്തിലുള്ള നയം ecocide എന്നോ genocide എന്നോ വിളിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ പിന്‍താങ്ങലോടുള്ള കഴിഞ്ഞ വര്‍ഷത്തെ Copenhagen Accord ന്റെ ശക്തരായ വിമര്‍ശകരാണ് ബൊളീവിയ.
വിക്കീലീക്സ് പുറത്തുവിട്ട കേബിളുകളില്‍ വൈറ്റ്ഹൌസ് ഉദ്യോഗസ്ഥന്‍ ബൊളീവിയ, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങളെ നിര്‍വ്വീര്യമാക്കുയോ, സ്വപക്ഷത്താക്കുകയോ, ഒറ്റപ്പെടുത്തുകയോ ചെയ്യണമെന്ന് പറയുന്ന കേബിളുകളുണ്ട്. Copenhagen Accord ല്‍ ഒപ്പ് വെക്കാത്തതിനാല്‍ ബൊളീവിയക്കുള്ള സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തലാക്കി.
ഇവോ മൊറാലസ് സംസാരിക്കുന്നു:
വിക്കീലീക്സ് പുറത്തുകൊണ്ടുവന്ന രേഖകളില്‍ നിന്ന് അമേരിക്കന്‍ സര്‍ക്കാര്‍ നടത്തുന്ന ചാരപ്പണികളെക്കുറിച്ച് നമുക്ക് അറിയാം. ഒബാമക്ക് മുമ്പും ഒബാമക്ക് ശേഷവും. ഞങ്ങള്‍ക്കതില്‍ വിഷമമില്ല. ഇത്തരത്തിലുള്ള ചാരപ്പണികള്‍ക്കും, ഭീഷണികള്‍ക്കും intimidation നും സമ്പദ്‌വ്യവസ്ഥ തകര്‍ക്കുന്നതിനും ഒക്കെ ഒരു പരിധിയുണ്ട്. ഞങ്ങള്‍ സന്തോഷത്തോടെയാണ് ഇത് പ്രഖ്യാപിക്കുന്നത്. ബൊളീവിയയിലെ ജനങ്ങളുടെ അന്തസ് പ്രകടിപ്പിക്കാന്‍ കഴിഞ്ഞിതില്‍ എനിക്ക് സന്തോഷമുണ്ട്.
അമേരിക്ക ഭൂഘണ്ഡത്തിലെ പ്രതിരോധ മന്ത്രിമാരുടെ നാലാമത്തെ സമ്മേളനത്തില്‍ അമേരിക്കയുടെ പ്രതിരോധ സെക്രട്ടറിയും പങ്കെടുത്തിരുന്നു. ഞാന്‍ രണ്ട് കാര്യം തീരുമാനിച്ചു. ഇവോയുടെ മുട്ട്കാല് അല്ലെങ്കില്‍ ജനങ്ങളുടെ അന്തസ്. ഇവോയുടെ മുട്ട്കാലിനേക്കാള്‍ ജനങ്ങളുടെ അന്തസിന് ഞാന്‍ പ്രാധാന്യം കൊടുത്തു. അതിന് ശേഷമാണ് വിക്കിലീക്സില്‍ നിന്നുള്ള വെളിപ്പെടുത്തലുകളുണ്ടാവുന്നത്. ഞങ്ങള്‍ എതിര്‍ത്തിനെയെല്ലാം ശരിവെക്കുന്നതായിരുന്നു ആ വെളിപ്പെടുത്തലുകള്‍. അത് സാമ്രാജ്യത്തിന്റെ നയപരിപാടിയായിരുന്നു. ലാറ്റിനമേരിക്കയിലെ മറ്റ് ചില പ്രസിഡന്റ്മാരെ ഉപയോഗിച്ച് ഞങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചു. ഇവോയും ക്രിസ്റ്റീനയും, ഇവോയും ഷാവേസും, ഇവോയും കൊറേയയും ആയുള്ള ബന്ധങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഈ സമയത്ത് ഞങ്ങള്‍ കുട്ടികളായിരുന്നില്ല. ഞങ്ങള്‍ ചെറുതുമായിരുന്നില്ല. അത് അവിശ്വാസം ഉണ്ടാക്കിയില്ല. പ്രസിഡന്റ്മാരെ തമ്മിലടിപ്പിക്കാനായില്ല. ഞാന്‍ അര്‍ജന്റീനയുടെ പ്രസിഡന്റായ ക്രിസ്റ്റീന, മറ്റ് സഹപ്രവര്‍ത്തകരായ ഷാവേസിനേയും, കൊറേയയും, ലുലയേയും ഒക്കെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു.
എന്റെ മൂക്കില്‍ ഒരു മുഴയുണ്ടെന്ന് അവര്‍ പറയുന്നു. അമേരിക്കയുടെ രഹസ്യപോലീസിന് വിവരമില്ല എന്നാണ് ഞാന്‍ അതില്‍ നിന്ന് മനസിലാക്കിയത്. അവര്‍ വിഢിത്തം പറയുന്നു. എനിക്ക് മുഴയുണ്ടെന്ന് പറഞ്ഞ് നാശമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ക്കതിന് കഴിയില്ല. എന്നാല്‍ അവര്‍ ഇത്തരം പരിപാടികള്‍ തുടരും. ദരിദ്ര രാജ്യമാണെന്ന് മുദ്രകുത്തപ്പെട്ടവരാണെങ്കിലും ഞങ്ങള്‍ ഞങ്ങളുടെ രാജ്യത്തെ ജനങ്ങളുടെ അന്തസിന് വേണ്ടി പ്രവര്‍ത്തിക്കും. എന്തൊക്കെ സാമ്പത്തിക, സാംസ്കാരിക അവസ്ഥയായാലും അതിനൊക്കെ മുകളിലാണ് ഞങ്ങളുടെ അന്തസ്.
അമേരിക്കന്‍ അംബാസിഡറെ പുറത്താക്കിയതില്‍ എനിക്ക് ഒരു വിഷമമവും തോന്നുന്നില്ല. അതിന് ശേഷം ജനാധിപത്യത്തിനെതിരായി ഉപജാപങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നതാണ് നല്ല കാര്യം. അതിന് ശേഷം ഒരു അട്ടിമറി പ്രവര്‍ത്തനവും നടന്നിട്ടില്ല. അമേരിക്കന്‍ സര്‍ക്കാരിന് അംബാസിഡര്‍മാര്‍ മുഖാന്തരം കുത്തക താല്‍പ്പര്യങ്ങളുണ്ടായിരിക്കുന്നടത്തോളം കാലം ജനാധിപത്യത്തിന് ഒരു ഉറപ്പുമില്ല, വികസനത്തിന് ഒരു ഉറപ്പുമില്ല, ജനങ്ങളുടെ ഏകത്വത്തിനും ഒരു ഉറപ്പുമില്ല. ഒബാമ അത് അംഗീകരിച്ചാലും ഇല്ലെങ്കിലും ജനാധിപത്യത്തിന്റെ കാര്യത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വവുമായി ഞങ്ങള്‍ മൂന്നിന് ഒന്ന് എന്ന നിലയിലാണ്. ഹൊണ്ടോറസിലെ അട്ടിമറിയോടെ ഒബാമ ഞങ്ങളെ തോല്‍പ്പിച്ചു. എന്നാല്‍ വെനസ്വലയില്‍ സാമ്രാജ്യത്വം പരാജയപ്പെട്ടു. ബൊളീവിയയിലും, ഇക്വഡോറിലുമൊക്കെ അവര്‍ പരാജയപ്പെട്ടു. മൂന്നിന് ഒന്ന് എന്ന തോതില്‍ ലാറ്റിനമേരിക്കയിലെ ജനങ്ങള്‍ സാമ്രാജ്യത്തെ തോല്‍പ്പിക്കുകയാണ്.
വിക്കിലീക്സ് അത് പറഞ്ഞിരുന്നല്ലോ. അവര്‍ക്കത് ചെയ്യാം. അത് അവരുടെ അവകാശം. ഞങ്ങള്‍ക്ക് അധികാരം ഇല്ലായിരുന്നെങ്കിലും ഞങ്ങള്‍ സംഘടിക്കുകയും മുതലാളിത്തത്തിനും, നവലിബറലിസത്തിനും, കോളനിവാഴ്ച്ചക്കും ഒക്കെ എതിരെ സ്ഥിരമായ യുദ്ധത്തില്‍ ഏര്‍പ്പെടും. അത് ഞങ്ങളുടെ അവകാശമാണ്. അവരുടെ രഹസ്യപോലീസിനെ പോലും നിയന്ത്രിക്കാന്‍ അവര്‍ക്കാവില്ല. അവരുടെ രീതിയിലുള്ള നിയന്ത്രണവും ചാരപ്പണിയും ഒക്കെ. അമേരിക്ക തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് എനിക്ക് തോന്നുന്നത് .
(ഇവോ മൊറാലസിന്റെ സര്‍ക്കാര്‍ തമാശയാണെന്നും മൊറാലസ് ഒരു കോമാളിയാണെന്നും Mario Vargas Llosa പറഞ്ഞിരുന്നു.)
Vargas Llosa നെ കുറിച്ച്, ഒരു എഴുത്തുകാരന്‍, ഒരു നോവലിസ്റ്റ് എങ്ങനെ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്താന്‍ കഴിയുന്നു എന്നത് എനിക്ക് മനസിലാകുന്നില്ല. ആദിവാസി ജനങ്ങള്‍ എന്നും ചില വിദ്യാസമ്പന്നരുടെ, ചില എഴുത്തുകാരുടെ, അല്ലെങ്കില്‍ നോവലിസ്റ്റുകളുടെ ആക്രമണത്തിന്റെ ഇരകളാണ്. വിവേചനത്തിനെതിരെ resilient ആകാന്‍ ക്ഷമിക്കുന്നു.
എന്നെ കോമാളി എന്ന് വിളിക്കാന്‍ ഒരു നോബല്‍ സമ്മാന ജേതാവിന് എങ്ങനെ കഴിയുന്നു? ഒരു മനുഷ്യനെ കോമാളി എന്ന് വിളിക്കുന്ന ഈ എഴുത്തുകാരനെ സന്നദ്ധപ്രവര്‍ത്തകരായ (grassroots) എന്റെ സഹോദരങ്ങള്‍ എങ്ങനെ കാണും? ഏത് തരത്തിലുള്ള ആളുകള്‍ക്കാണ് നോബല്‍ സമ്മാനം കിട്ടുന്നതെന്ന് കണ്ടിട്ട് ലോകം അത്ഭുതപ്പെടുന്നുണ്ടാവും. ഇത് ഇവിടെ നിര്‍ത്തി ലോകത്തെ ജനത്തിന്റെ ചര്‍ച്ചകും വിശകലനത്തിനും വിട്ടുകൊടുക്കാം.
രാജ്യത്തിന് വേണ്ടി ജീവിക്കാനും മരിക്കാനും എന്ന് നാം പഠിച്ചിട്ടുണ്ട്. എന്നാല്‍ ഇനിയിപ്പോള്‍ രാജ്യത്തിന് വേണ്ടിയല്ല. ഇപ്പോള്‍ അത് ഭൂമിക്ക് വേണ്ടിയാണ്. (ഭൂമിക്ക് വേണ്ടി ജീവിക്കാനും മരിക്കാനും.) മുതലാളിത്തം മരിക്കുന്നോ അതോ ഭൂമി മരിക്കുന്നോ എന്നത്.
— സ്രോതസ്സ് democracynow.org
Bolivian President Evo Morales speaking at a news conference after his speech at the plenary of the U.N. summit on climate change.