ഗൂഗിളിന്റെ ക്രോംഓഎസ്സ് എന്നാല്‍ ഡാറ്റമേല്‍ കുറവ് നിയന്ത്രണം എന്നര്‍ത്ഥം

“കമ്പ്യൂട്ടിങ് എന്നതിനെ ആളുകളെ കൊ​ണ്ട് അവഗണിപ്പിക്കാനാണ്” ഗൂഗിള്‍ പുതിയ മേഘകമ്പ്യൂട്ടിങ് ChromeOS ഇറക്കിയിരിക്കുന്നത്. അത് ഡാറ്റ സ്വന്തം കമ്പ്യൂട്ടറില്‍ സൂക്ഷിക്കുന്നതിന് പകരം നിര്‍ബന്ധപൂര്‍വ്വം ഗൂഗിളിന്റെ നിയന്ത്രണത്തിലുള്ള മേഘത്തില്‍ സൂക്ഷിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു എന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകനും ഗ്നൂ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ നിര്‍മ്മാതാവുമായ റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ മുന്നറീപ്പ് നല്‍കുന്നു.

നമ്മുടെ ഡാറ്റകളുടെ മേലുള്ള നമ്മുടെ നിയന്ത്രണം ഇല്ലാതാകുന്നതിനാല്‍ മേഘ കമ്പ്യൂട്ടിങ്ങിനെ “പൊട്ടത്തരത്തേക്കാള്‍ മോശമായത്” എന്നാണ് രണ്ട് വര്‍ഷം മുമ്പ് സ്റ്റാള്‍മന്‍ പറഞ്ഞത്.

ഗ്നൂ-ലിനക്സില്‍ അടിസ്ഥാനമായ ഗൂഗിളിന്റെ ക്രോംഓഎസ്സ് വളരെ കുറവ് ഡാറ്റയേ നമ്മുടെ കമ്പ്യൂട്ടറില്‍ സൂക്ഷിക്കുന്നുള്ളു എന്നത് അദ്ദേഹത്തെ വ്യാകുലപ്പെടുത്തുന്നു. അത് ഗൂഗിളിന്റെ അറിയപ്പെടാത്ത സ്ഥലങ്ങളിലെ സെര്‍വ്വര്‍ “മേഘങ്ങളിലാണ്” നമ്മുടെ ഡാറ്റ സൂക്ഷിക്കുന്നത്.

സ്വന്തം കമ്പ്യൂട്ടറിന് പകരം മറ്റ് കമ്പനികളുടെ കമ്പ്യൂട്ടറില്‍ ഡാറ്റ സൂക്ഷിച്ചാല്‍ അതിന്‍മേലുള്ള മേലുള്ള നിയമപരമായ അവകാശം നമുക്ക് നഷ്ടപ്പെടും എന്നതാണ് ഒരു അപകടം. നിങ്ങളുടെ വീട്ടില്‍ നിന്ന് ഒരു രേഖ എടുക്കണമെങ്കില്‍ പോലീസിന് വാറന്റുണ്ടങ്കിലേ സാധിക്കൂ. എന്നാല്‍ കമ്പനിയുടെ സെര്‍വ്വറില്‍ സൂക്ഷിച്ചാല്‍ നിങ്ങളെ ഒന്നും ബോധ്യപ്പെടുത്താതെ തന്നെ പോലീസിന് ആ വിവരങ്ങളെടുക്കാന്‍ കഴിയും. വാറന്റ് കമ്പനിയെ പോലും കാണിക്കേണ്ട കാര്യമില്ല എന്ന് സ്റ്റാള്‍മന്‍ പറയുന്നു.

കച്ചവടക്കാര്‍ക്ക് മേഘ കമ്പ്യൂട്ടിങ്ങ് പോലുള്ള കാര്യങ്ങള്‍ ഇഷ്ടമാണ്. കാരണം അതിന് substantive meaning devoid ആണ്. ആ വാക്ക് അര്‍ത്ഥമാക്കുന്നത് ഒരു വസ്തുവല്ല, പകരം ഒരു attitude ആണ്. ‘ഏതെങ്കിലും ഒരു രാമനോ കോന്നനോ നിങ്ങളുടെ ഡാറ്റ കൈവശം വെച്ചോട്ടെ, ഏതെങ്കിലും ഒരു രാമനോ കോന്നനോ നിങ്ങള്‍ക്ക് വേണ്ടി കമ്പ്യൂട്ടിങ് നടത്തിക്കോട്ടെ. അത് നിയന്ത്രിച്ചോട്ടെ’ ഈ സ്വഭാവത്തെ ‘careless computing’ എന്നാണ് ശരിക്കും വിളിക്കേണ്ടത്.

“ധാരാളം ആളുകള്‍ careless computing ലേക്ക് നീങ്ങുന്നതായി ഞാന്‍ കാണുന്നു. കാരണം ഓരോ മിനിട്ടിലും പൊട്ടന്മാര്‍ ജനിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ സര്‍ക്കാരിന് വാറന്റില്ലാതെ എളുപ്പം എടുക്കാവുന്ന സ്ഥലത്ത് ആളുകള്‍ അവരുടെ ഡാറ്റ സൂക്ഷിക്കണമെന്ന് സര്‍ക്കാര്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു. നമ്മുടെ ഡാറ്റ നമ്മുടെ കൈവശം തന്നെ വെക്കുന്നത് നാം തുടരുന്നടത്തോളം ആ സംവിധാനം നിലനില്‍ക്കും. അങ്ങനെ നാം ചെയ്യണം. അല്ലെങ്കല്‍ ആ രീതി തന്നെ ഇല്ലാതാകും,” സ്റ്റാള്‍മന്‍ പറയുന്നു.

ആമസോണ്‍ വിക്കിലീക്സിന്റെ എഴുത്തുകള്‍ തങ്ങളുടെ EC2 മേഘ കമ്പ്യൂട്ടിങ്ങ് സേവനത്തില്‍ നിന്ന് നീക്കം ചെയ്തത് മേഘ കമ്പ്യൂട്ടിങ്ങ് സംവിധാനം നല്‍കുന്ന കമ്പനികളുടെ accountability യെ സംശയത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്. വിക്കിലീക്സ് കരാര്‍ ലംഘിച്ചെന്നാണ് അവര്‍ പറയുന്നത്. പക്ഷേ ചര്‍ച്ചയും അതിന്റെ മേല്‍ നടത്തെ ഏകപക്ഷിയമായാണ് ആമസോണ്‍ തീരുമാനമെടുത്തത്.

ChromeOS ന്റെ ഒരു കാര്യത്തെക്കുറിച്ച് സ്റ്റാള്‍മന്‍ നല്ലത് കാണുന്നു – അത് അതിന്റെ ഗ്നൂ-ലിനക്സ് പാരമ്പര്യം. “അടിസ്ഥാനപരമായി Chrome OS ഒരു ഗ്നൂ-ലിനക്സ് ആണ്. എന്നാലും സാധാരണയുള്ള applications ഇല്ലാതെയാണ് അത് നിര്‍മ്മിച്ചിരിക്കുന്നത്. ChromeOS ചെയ്യുന്ന ജോലിയുടെ സ്വഭാവമാണ് പ്രശ്നം. നിങ്ങളുടെ ഡാറ്റ മറ്റെവിടെയെങ്കിലും സൂക്ഷിക്കാന്‍ അത് നിങ്ങളെ പ്രേരിപ്പിക്കുന്നു. നിങ്ങളുടെ കമ്പ്യൂട്ടറിന് പകരം കമ്പ്യൂട്ടിങ് വേറെവിടെങ്കിലും ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. സ്റ്റാള്‍മന്‍ പറയുന്നു.

— സ്രോതസ്സ് guardian.co.uk

ഒരു അഭിപ്രായം ഇടൂ