പെറുവില്‍ ഹിമാനി തകര്‍ന്ന് 50 പേര്‍ക്ക് പരിക്ക് പറ്റി

Hualcan നദിക്കരയിലെ തകര്‍ന്ന് പെറുവിലെ 50 പേര്‍ക്ക് പരിക്ക് പറ്റി. കാലാവസ്ഥാമാറ്റമാണ് ഇതിന് കാരണം എന്ന് പ്രാദേശിക സര്‍ക്കാരിന്റെ അഭിപ്രായം. വടക്കെ Ancash യിലെ “513 lake” എന്ന ഭാഗത്ത് ഹിമാനി പൊട്ടിവീണുണ്ടായ ഓളം 20 വീടുകള്‍ തകര്‍ത്തു.

കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളില്‍ ആഗോളതപനത്താല്‍ പെറുവിലെ ആന്‍ഡീസിന്റെ മൂന്നിലൊന്ന് ഹിമാനികളാണ് ഉരുകി ഇല്ലാതായിരിക്കുന്നത്. കാലാവസ്ഥാ മാറ്റത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ആന്‍ഡീസിലെ ഹിമാനികള്‍ 20 കൊല്ലങ്ങള്‍ക്കുള്ളില്‍ ഇല്ലാതാകും എന്ന് ലോകബാങ്കിന്റെ 2009 ലെ പഠനം പ്രസിദ്ധപ്പെടുത്തിയിരുന്നു.

കഴിഞ്ഞ 35 കൊല്ലത്തില്‍ പെറുവിലെ ഹിമാനികളുടെ 22% ഇല്ലാതായി. അതിനാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് കിട്ടുന്ന ശുദ്ധജലത്തില്‍ 12% കുറവ് വന്നിട്ടുണ്ട്.

— സ്രോതസ്സ് news.smh.com.au

ഒരു അഭിപ്രായം ഇടൂ