Wuhan നും Guangzhou നും തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ തീവണ്ടിപ്പാത ഡിസംബര്‍ 9 ഉദ്ഘാടനം ചെയ്തു. ശരാശരി 350 km/h വേഗതയില്‍ ഇതിലൂടെ തീവണ്ടികള്‍ക്ക് സഞ്ചരിക്കാനാവുന്നതിനാല്‍ യാത്രാസമയം പത്ത് മണിക്കൂറില്‍ നിന്ന് മൂന്നു മണിക്കൂറായി കുറക്കാം. First-class ടിക്കറ്റിന് US$114 ഡോളറാണ് വില. രണാം ക്ലാസിന് US$72 ഡോളറും.
“ലോകത്തിലെ ഏറ്റവും വേഗതയേറിയ തീവണ്ടിയാത്ര,” എന്നാണ് ചൈനയുടെ റയില്‍വേ മന്ത്രാലയം ഇതിനെക്കുറിച്ച് വിശേഷിപ്പിച്ചത്. 394.2 km/h വേഗത്തില്‍ വരെ ഈ പാതയിലൂടെ സഞ്ചരിക്കാം. 1,000 കിലോമീറ്റര്‍ പാത 25 kilovolts AC വൈദ്യുതി ഉപയോഗിക്കുന്നു. വിമാനയാത്രയെ വെല്ലുന്നതാണ് ഈ പുതിയ പാത. 50% ഇടുവ് ഈ രംഗത്തുണ്ടായിട്ടുണ്ട്.
2020 ആകുമ്പോഴേക്കും 70% നഗരങ്ങളേയും അതിവേഗ തീവണ്ടിപ്പാതയില്‍ ബന്ധിപ്പിക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യം. വിമാനയാത്രയുടെ 80% ഇതുവഴി കുറക്കാനാവും. 350 km/h വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന 42 അതിവേഗ പാതകളുടെ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു.
— സ്രോതസ്സ് greencarcongress.com
ഗതാഗതം കുറക്കാനുള്ള വഴികള്‍ കണ്ടെത്തുകയാണ് അതിവേഗ പാതകളേക്കാള്‍ നല്ലത്.