ഇന്‍ഡ്യ മരുഭൂവത്കരണത്തിലൂടെ കടന്ന് പോകുന്നു

Indian Space Applications Centre ലെ ഗവേഷകരും മറ്റ് 17 ഏജന്‍സികളും ഒത്ത് ചേര്‍ന്ന് നടത്തിയ പഠനത്തില്‍ ഇന്‍ഡ്യയിലെ 8.145 കോടി ഹെക്റ്റര്‍ മരുഭൂവത്കരണം അല്ലെങ്കില്‍ ഭൂമി ഗുണ നാശം എന്ന അവസ്ഥിയിലൂടെ കടന്ന് പോകുന്നു എന്ന് കണ്ടെത്തി. നമ്മുടെ മൊത്തം ഭൂമിയുടെ (total geographic area, TGA) 24.78% വരും ഇത്. Indian Academy of Sciences ന്റെ Current Science എന്ന മാസികയിലാണ് ഈ റിപ്പോര്‍ട്ട് വന്നത്.

ലോകത്തെ മൊത്തം TGA യുടെ 2.4% ആണ് ഇന്‍ഡ്യ. ആ സ്ഥലത്ത് ലോകത്തിലെ 16.7% ജനങ്ങള്‍ ജീവിക്കുന്നു. ലോകത്തെ പുല്‍മേടുകളുടെ 0.5% മാത്രമാണ് ഇന്‍ഡ്യക്കുള്ളത്. അവിടെ ലോകത്തെ കന്നുകാലികളുടെ 18% മേയുന്നു. അതുകൊണ്ട് ഇവിടെ ഭൂമി അടിസ്ഥാനമായ പ്രകൃതി വിഭവങ്ങളില്‍ വലിയ സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നത്. നമുക്ക് പലതരത്തിലുള്ള മണ്ണും, പല കാലാവസ്ഥയും, ജൈവ വൈവിദ്ധ്യവുമുള്ള നാടാണ്.

ഇവിടെ 5.08 കോടി ഹെക്റ്റര്‍ (രാജ്യത്തിന്റെ 15.8%) ഭൂമി arid ആണ്. 12.34 കോടി ഹെക്റ്റര്‍ (37.6%) ഭാഗികമായി arid ഉം 5.41 കോടി ഹെക്റ്റര്‍ (16.5%) dry subhumid പ്രദേശങ്ങളാണ്. എല്ലാം കൂടി 22.8 കോടി ഹെക്റ്റര്‍ അതായത് 69% വരണ്ട ഭൂമിയാണ്. ഭൂമിയുടെ നാശവും മരുഭൂവത്കരണവും തടയാന്‍ ഇത്തരം ഭൂമിയുടെ വിതരണവും അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അറിവും ആവശ്യമാണ്.

— സ്രോതസ്സ് greencarcongress.com

2010/12/30

ഒരു അഭിപ്രായം ഇടൂ