ഡോളറിനെ മറന്നേക്കൂ, ഞങ്ങള്‍ പോട്ടോമാക്സ് എടുക്കും

പ്രാദേശിക സമൂഹങ്ങളെ ശക്തമാക്കാനും സമ്പുഷ്ടമാക്കാനുമാണ് പ്രാദേശിക കറന്‍സികള്‍. സാമ്പത്തിക സുതാര്യത ആഗ്രഹിക്കുന്ന സമൂഹങ്ങളില്‍ അവക്ക് വലിയ വളര്‍ച്ചയുണ്ട്. മലിനീകരണം നടത്തുന്നവര്‍, കുറ്റവാളികള്‍, വിദേശികള്‍, ധനസഹായം കിട്ടിയ ബാങ്കുകള്‍, വാഹന ഉന്നതോദ്യേഗസ്ഥര്‍ എന്നിവരില്‍ എത്രമാത്രം തങ്ങളുടെ പണം എത്തിച്ചേരുന്നു എന്നറിയാന്‍ കൂടുതല്‍ കൂടുതല്‍ ജനം ആഗ്രഹിക്കുന്നു. പ്രാദേശിക കറന്‍സികളുപയോഗിച്ചാല്‍ അത്തരം വ്യാകുകലതകളൊരു പരിധിവരെ ഇല്ലാതാക്കാന്‍ കഴിയും. കാരണം അത് ഉപയോഗിക്കുന്ന വ്യവസായം അതേ സമൂഹത്തില്‍ തന്നെ വേരോട്ടമുള്ള അതിന്റെ ആരോഗ്യത്തിലും സുസ്ഥിരതയിലും താല്‍പ്പര്യമുള്ളവയാണ്. പ്രാദേശിക വ്യവസായം പ്രാദേശിക ദാദാക്കളില്‍ നിന്നാണ് അസംസ്കൃതവസ്തുക്കള്‍ കൂടുതലും വാങ്ങുന്നത്. അതുകൊണ്ട് കുറവ് ദൂരമേ അവ യാത്ര ചെയ്യുന്നുള്ളു. അങ്ങനെ supply chain നെ കൂടുതല്‍ നന്നായി trace ചെയ്യാം.

മെയ് 2009 നാണ് D.C യിലെ പ്രാദേശിക കറന്‍സിയായ Potomacs തുടങ്ങിയത്. ഇപ്പോള്‍ 5 വ്യവസായികളും ഒരു NGO(ഞങ്ങള്‍)യും അത് അംഗീകരിക്കുന്നു. Potomac ഒരു സ്ഥലത്ത് ചിലവാക്കുമ്പോള്‍ അത് വേറെങ്ങും പോകില്ല, വേറൊരു Potomac അംഗീകരിക്കുന്ന വ്യവസായിയില്‍ എത്തിച്ചേരും. അതായത് Potomac ന്റെ 100% മൂല്യവും D.C. യില്‍ തന്നെ നിലനില്‍ക്കും. ഇതിനെ Federal Reserve Notes മായി ഒന്ന് താരതമ്യം ചെയ്തു നോക്കൂ. നിങ്ങള്‍ ചിലവാക്കുന്ന ഡോളര്‍ എവിടെ പോയി എന്ന് കണ്ടെത്താനേ കഴിയില്ല. പ്രാദേശിക പുസ്തകക്കടയില്‍ ചിലവാക്കിയ $100 ഡോളറിലെ $45 ഡോളറും ആ സമൂഹത്തില്‍ തന്നെ വീണ്ടും വിതരണം ചെയ്യും. എന്നാല്‍ വലിയ പുസ്തക കടയായായ Borders bookstore ല്‍ ചിലവാക്കുന്ന $100 ഡോളറിലെ $13 ഡോളറെ ആ സമൂഹത്തില്‍ തിരിരെ വിതരണം ചെയ്യപ്പെടു. [നമ്മുടെ നാട്ടിലെ റിലയന്‍സും, വാള്‍മാര്‍ട്ടും മറ്റ് ഷോപ്പിങ് മാളുകള്‍ ചങ്ങലകളുടെ കഥയും ഇങ്ങനെയാണ്. കൂടുതല്‍ ബ്രാഞ്ചുള്ള കമ്പനി പണം പ്രാദേശിക സമൂഹത്തില്‍ ചിലവാക്കാതെ ആസ്ഥാനത്തേക്ക് കൊണ്ടുപോകുന്നു]. പ്രാദേശിക കറന്‍സികളുപയോഗിച്ചാല്‍ അത് പ്രാദേശിക വ്യവസായത്തെ പ്രോത്സാഹിപ്പിക്കും എന്ന് ഇതില്‍ നിന്നും മനസിലാവും.

കടയില്‍ പോകുമ്പോള്‍ Potomacs എടുക്കുമോ എന്ന് ഞാന്‍ ചോദിക്കും. ചിലര്‍ക്ക് സമയമുണ്ടാവില്ല. ചിലര്‍ ശ്രദ്ധയോടെ കേള്‍ക്കും. ചിലര്‍ താല്‍പ്പര്യം കാണിക്കും. എളുപ്പം counterfeit ചെയ്യാന്‍ കാരണാകും എന്ന പേടി ചിലര്‍ക്കുണ്ട്. ഓരോ പോട്ടോമാക്സ് നോട്ടും പരിശോധിക്കാനുള്ള സമയം എല്ലാ കടക്കാര്‍ക്കുമുണ്ടാകണമെന്നില്ല. അവഗണന നടത്തുന്നവര്‍ക്ക് പകരം നമ്മുടെ പ്രവര്‍ത്തനങ്ങളുടെ മൂല്യങ്ങള്‍ ശ്രദ്ധിക്കുന്നവരുടെ സമൂഹമാകാന്‍ ആകാനാഗ്രഹിക്കുന്നുവെങ്കില്‍ സമയത്തെക്കുറിച്ചും സാമ്പത്തിക മൂല്യത്തെക്കുറിച്ചുമുള്ള നമ്മുടെ ധാരണകള്‍ മാറേണ്ടതായുണ്ട്.

നദികളുടെ പേരിലാണ് പ്രാദേശിക കറന്‍സികള്‍ അറിയപ്പെടുന്നത്. ഉദാഹരണത്തിന് വാഷിങ്ടണ്‍ സംസ്ഥാനത്തെ Columbia Hour, മേരിലാന്റിലെ Anacostia Hour. അത് അവയുടെ ലക്ഷ്യം വ്യക്തമാക്കുന്നു. സമൂഹത്തിലൂടെ ഒഴുകുന്നു, പ്രകൃതി വിഭവങ്ങളേയും അയല്‍ക്കാരേയും ഒന്നിച്ച് നിര്‍ത്തുന്നു. അതുകൊണ്ട് നല്ല ഭാവിക്ക് വേണ്ടിയുള്ള നല്ല ശ്രമമാണ് പ്രാദേശിക കറന്‍സികള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്

— സ്രോതസ്സ് worldwatch.org

ഒരു അഭിപ്രായം ഇടൂ