Vermont Law School ലെ Institute for Energy and the Environment ന്റെ സാമ്പത്തിക വിശകലനം നടത്തുന്ന ഗവേഷകനാണ് Dr. Mark Cooper. U.S. Energy Information Administration (EIA) യുടെ 2011 Annual Energy Outlook എന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് അദ്ദേഹം ഒരു പത്രപ്രസ്ഥാവന നടത്തി:
“U.S. Energy Information Administration ഔദ്യോഗികമായി ആണവ കുമിള പൊട്ടിച്ചിരിക്കുകയാണ്. ആണവ വ്യവസായം എന്നത് രാജ്യത്തിന്റെ ഒരു permanent ward ആണെന്ന് അവര്‍ സമ്മതിച്ചു.
മുമ്പുള്ള അവരുടെ projected നിര്‍മ്മാണ ചിലവ് ഇപ്പോള്‍ EIA മൂന്നിരട്ടിയാക്കി. നിര്‍മ്മിക്കാന്‍ പോകുന്ന റിയാക്റ്ററുകളുടെ എണ്ണത്തില്‍ 25% കുറവ് ചെയ്തു. അടുത്ത നൂറ്റാണ്ടില്‍ അവര്‍ പണിയാന്‍ പോകുന്ന 5 റിയാക്റ്ററുകള്‍ പൂര്‍ണ്ണമായും സബ്സിഡി, ലോണ്‍ ഗ്യാരന്റി എന്നിവയില്‍ അടിസ്ഥാനമായായിരിക്കും.
ഈ dead-end technology ക്ക് വേണ്ടി പണം പമ്പ് ചെയ്യുന്നത് ഭീമമായ തെറ്റാണ് എന്ന് ഇത് വ്യക്തമാക്കുന്നു. ഞാന്‍ വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന ആണവോര്‍ജ്ജം സാമ്പത്തിക ലാഭമല്ല എന്ന കാര്യത്തെ ഈ റിപ്പോര്‍ട്ട് ശരിവെക്കുകയാണ്. കൂടാതെ ആണവോര്‍ജ്ജത്തിന്റെ ആവശ്യകതയുമില്ല എന്നും റിപ്പോര്‍ട്ടില്‍ നിന്ന് മനസിലാവും.
ആണവോര്‍ജ്ജത്തിന്റെ ഭാവി ഔദ്യോഗികമായി bleaker ചെയ്തിരിക്കുകയാണ്.”
– സ്രോതസ്സ് prnewswire.com