പരിസ്ഥിതി സൗഹൃദം മുതല്‍ തിരക്കൊഴുവാക്കി നടക്കാവുന്ന നഗരം സൃഷ്ടിക്കുന്നതു വരെ ധാരാളം ഗുണങ്ങള്‍ സൈക്കിള്‍ യാത്രക്കാര്‍ക്ക് പറയാനുണ്ടാവും. അതിന്റെ കൂടെ ഒന്നുകൂടി കൂട്ടിച്ചേര്‍ക്കാനുണ്ട്: തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നുത്. Department of Transportation ന്റെ FastLane ബ്ലോഗില്‍ സെക്രട്ടറി Ray LaHood ഒരു പുതിയ റിപ്പോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് എഴുതിയിരുന്നു. കാല്‍നട, സൈക്കിള്‍, റോഡ് പ്രൊജക്റ്റുകളെന്നിവയുടെ തൊഴില്‍ സാധ്യതയാണ് റിപ്പോര്‍ട്ടില്‍. University of Massachusetts ലെ Heidi Garrett-Peltier ആണ് ബാള്‍ട്ടിമൂറില്‍ ഈ പഠനം നടത്തിയത്. റോഡ് പരിപാലനത്തിന് നഗരം 10 ലക്ഷം ഡോളര്‍ ചിലവിട്ടാല്‍ അത് 7 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അവര്‍ കണ്ടെത്തി. റോഡിന്റെ മൊത്തം പണികള്‍ക്കാണിത്. എന്നാല്‍ നടപ്പാതയുടെ പരിപാലനത്തിന് 10 ലക്ഷം ഡോളര്‍ ചിലവിട്ടാല്‍ 11 തൊഴിലവസരങ്ങള്‍ ഉണ്ടാകും. എന്നാല്‍ സൈക്കിള്‍ പാതയുടെ പരിപാലനത്തിന് ഇതേ തുക വിനിയോഗിച്ചാല്‍ 14 തൊഴിലവസരങ്ങളാണ് പുതിയതായി ഉണ്ടാകുന്നത്.
– source infrastructurist.com