നിങ്ങളുടെ പ്രായം 25 ല്‍ കുറവാണെങ്കില്‍

“Generation Hot” എന്നത് ജീവിതകാലം മുഴുവന്‍ ആഗോളതപനം അനുഭവിക്കേണ്ടിവരുന്ന 200 കോടിക്കടുത്തുവരുന്ന ചെറുപ്പക്കാരുടെ കൂട്ടമാണ്. എങ്ങനെ അത് പരിഹരിക്കണമെന്ന് അവര്‍ക്ക് കണ്ടെത്തേണ്ടിവരും. കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ജെയിംസ് ഹാന്‍സെന്‍ കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ testified ചെയ്തതും New York Times ന്റെ മുഖതാളില്‍ അത് അച്ചടിച്ച് വന്നതുമായ ജൂണ്‍ 23 1988 ആണ് Generation Hot ന്റെ ജന്മദിനം എന്ന് Hot: Living Through the Next Fifty Years on Earth എന്ന പുസ്തകത്തില്‍ പത്രപ്രവര്‍ത്തകന്‍ Mark Hertsgaard പറയുന്നത്.

“എന്റെ മകളും ബാക്കിയുള്ള Generation Hot ഉം അവര്‍ ചെയ്യാത്ത കുറ്റത്തിന് മരണ ശിക്ഷ നേരിടുകയാണ്,” എന്ന് Hertsgaard എഴുതുന്നു. അടുത്ത 25 വര്‍ഷത്തേക്ക് ഫോസില്‍ ഇന്ധനങ്ങള്‍ പൂര്‍ണ്ണമായി ഒഴുവാക്കിയാലും അടുത്ത 50 വര്‍ഷത്തേക്ക് താപനില വര്‍ദ്ധിക്കുകയും കാലാവസ്ഥാ മാറ്റത്തെ കൂടുതല്‍ ദുഷ്കരമാക്കുകയും ചെയ്യും. മനുഷ്യന്റെ ചരിത്രത്തിലെ ഏറ്റവും ദുഷ്കരമായ കാലാവസ്ഥയുമായി ജീവിത കാലം മുഴുവന്‍ ഒത്തുചേര്‍ന്ന് പോകേണ്ട വിധിയാണ് ഇപ്പോള്‍ കുട്ടികളായ Generation Hot ന്.

കഴിഞ്ഞ 20 വര്‍ഷങ്ങളായി കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് Hertsgaard റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ 2005 അദ്ദേഹത്തിന് ഒരു പെണ്‍കിട്ടി ജനിച്ചതിന് ശേഷം അവള്‍ക്ക് ജീവിക്കേണ്ടി വരുനന ലോകത്തെക്കുറിച്ചുള്ള ചിന്ത അദ്ദേഹത്തിന് “അതിയായ കോപം” ഉണ്ടാകുന്നു. ആ കോപത്തിന്റെ ഒരംശം ഉപയോഗിച്ച് “climate cranks” ആയ രാഷ്ട്രീയക്കാര്‍, കോര്‍പ്പറേറ്റുകള്‍, മാധ്യമങ്ങള്‍ എന്നിവക്കെതികെ സമരം ചെയ്യുന്നു. )

എന്നാല്‍ Hot എന്ന പുസ്തകം ദേഷ്യത്തെക്കുറിച്ചുള്ളതല്ല. പ്രതീക്ഷയെക്കുറിച്ചാണ്. Hertsgaard രാജ്യം മുഴുവന്‍ സഞ്ചരിക്കുകയും കാലാവസ്ഥാ മാറ്റത്തെകുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുകയും പരിഹാരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. സമൂഹത്തിന് സ്വയം സംരക്ഷിക്കാനുള്ള മറ്റ് രാജ്യങ്ങളുലെ പ്രവര്‍ത്തനങ്ങളും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. ഉദാഹരണത്തിന് ഡച്ചുകാര്‍ 200 വര്‍ഷം മുന്നില്‍ കണ്ട് സമുദ്ര നിരപ്പുയരുന്നതിനെ ചെറുക്കാനുള്ള പദ്ധതികള്‍, പടിഞ്ഞാറെ ആഫ്രിക്കയിലെ ജനങ്ങള്‍ പുതിയ കൃഷിരീതികള്‍ പരീക്ഷിക്കുന്നു. രാഷ്ട്രീയക്കാര്‍, വ്യവസായികള്‍, പ്രത്യേകിച്ച് കാലാവസ്ഥാ മാറ്റം അനുഭവിക്കേണ്ടിവരുന്ന കുട്ടികള്‍ എന്നിവരെ ശാസ്ത്രജ്ഞരിലേക്ക് അദ്ദേഹം എത്തിക്കുന്നു.

– സ്രോതസ്സ് grist.org

ഒരു അഭിപ്രായം ഇടൂ