Enel North America Inc കമ്പനി നിര്‍മ്മിച്ച ഏറ്റവും വലിയ കാറ്റാടി പാടം കന്‍സാസില്‍ (Kansas) പ്രവര്‍ത്തിക്കുന്നു. “Smoky Hills” എന്ന ഈ പ്രൊജക്റ്റിന് 85,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കാനാവും. പ്രതിവര്‍ഷം 750,000 ടണ്‍ CO2 ഉദ്‌വമനം കുറക്കാന്‍ ഇതുമൂലം കഴിയും. 175,000 ടണ്‍ equivalent എണ്ണ ഉപഭോഗവും കുറക്കാനാവും. Smoky Hills പ്രൊജക്റ്റ് Enel ന്റെ ഉടമസ്ഥാവകാശത്തിലാണ്. TradeWind Energy LLC ആണ് ഇത് നിര്‍മ്മിച്ചത്. Salinas ന് 30 km പടിഞ്ഞാറ് Ellsworth, Lincoln കൗണ്ടികളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. Vestas ന്റെ 1.8 MW വരുന്ന 56 കാറ്റാടികളും GE യുടെ 1.5 MW വരുന്ന 99 കാറ്റാടികളും ചേര്‍ന്ന് മൊത്തം 155 കാറ്റാടികളാണ് ഈ പാടത്തുള്ളത്.
GE Financial Services ഉം ഇതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. 5 വിതരണക്കാര്‍ ഇവിടെ നിന്ന് വൈദ്യതി വാങ്ങും. Sunflower Electric Power Corporation, Midwest Energy Inc, Kansas City Board of Public Utilities, the City of Independence, the City of Springfield, Missouri.
ലോകത്തെ പ്രധാന വൈദ്യുത വിതരണക്കാരാണ് Enel. 22 രാജ്യങ്ങളിലായി 5.2 കോടി ആളുകള്‍ക്ക് ഇവര്‍ വൈദ്യുതി നല്‍കുന്നു. ഇതില്‍ 30,000 MW ജലം, കാറ്റ്, ഭൗമതാപം, സോളാര്‍, ബയോമാസ് തുടങ്ങിയ പുനരുത്പാദിതോര്‍ജ്ജമാണ്.
– from enel.it
2009/04/08