Fukushima Dai-ichi ആണവനിലയത്തിലെ രണ്ടാമത്തെ ഹൈഡ്രന്‍ പൊട്ടിത്തെറി ജപ്പാനെ വിറപ്പിച്ചിരിക്കുകയാണ്. വലിയ തോതില്‍ പുക അന്തരീക്ഷത്തിലേക്ക് പടരുകയും 6 ജോലിക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വലിയ ഭൂമികുതുക്കത്തിന്റേയും സുനാമിയുടെയും ഫലമായുണ്ടായ ശീതീകരണ സംവിധാനത്തിന്റെ തകരാറാണ് നിലയത്തിന്റെ Unit 3 യില്‍ അപകടം ഉണ്ടാക്കിയത് എന്ന് Chief Cabinet Secretary Yukio Edano പറഞ്ഞു. Unit 3 യിലെ വികിരണ നില 10.65 microsieverts ആണെന്ന് Tokyo Electric Power Co. പറഞ്ഞു. ശനിയാഴ്ച്ച ഇതുപോലെ Unit 1 ല്‍ നടന്ന മറ്റൊരു പൊട്ടിത്തെറിയില്‍ 4 ജോലിക്കാര്‍ക്ക് പരുക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ 1,80,000 ആള്‍ക്കാരെ മാറ്റി പാര്‍പ്പിച്ചു. 160 ആള്‍ക്കാര്‍ക്ക് ആണവ വികിരണം ഏറ്റിട്ടുണ്ട്.
വടക്ക് കിഴക്കന്‍ ജപ്പാനിലെ മറ്റ് നാല് ആണവ നിലയങ്ങള്‍ക്കും തകര്‍ച്ച സംഭവിച്ചത്. ഏറ്റവും കൂടുതല്‍ നാശം ഉണ്ടായത് Fukushima നിലയത്തിനാണ്. അവിടെ 3 റിയാക്റ്ററുകളെ തണുപ്പിക്കാന്‍ കഴിഞ്ഞില്ല. പകരത്തിനുള്ള ജനറേറ്ററുകള്‍ സുനാമി തിരകളാല്‍ നശിച്ചുപോയതാണ് കാരണം. അവസാന ശ്രമമായി ജോലിക്കാര്‍ units 1 ലും 3 ലും കടല്‍ ജലം ഉപയോഗിച്ച് റിയാക്റ്റര്‍ തണുപ്പിക്കാന്‍ ശ്രമിക്കുന്നു. മറ്റു നാല് റിയാക്റ്ററുകളിലും അവര്‍ കടല്‍ ജലം ഉപയോഗിച്ച് തന്നെയാണ് തണുപ്പിക്കുന്നത്. ദ്രവിപ്പിക്കാല്‍ സ്വഭാവമുള്ള കടല്‍ ജലം ഉപയോഗിക്കുന്നത് നിലയങ്ങളെ കൂടുതല്‍ അസ്ഥിരമാക്കും.
– from ap.org