ശിവശങ്കരാ, ഇതു തന്നെയാണ് എല്ലാവരും പറയുന്നത്

ജപ്പാനില്‍ സംഭവിച്ചതു പോലെയൊരു ആണവദുരന്തത്തിന് ഇന്ത്യയില്‍ സാധ്യതയില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കരമേനോന്‍. എന്നാല്‍ ജപ്പാനിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ആണവപദ്ധതികളുടെ സുരക്ഷാസംവിധാനം ആണവോര്‍ജ കമ്മീഷന്റെ നേതൃത്വത്തില്‍ വിശദമായി അവലോകനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയിലെ ആണവനിലയങ്ങളുടെ ഘടന ജപ്പാനിലേതില്‍നിന്ന് വ്യത്യസ്തമാണ്.

ഉപയോഗിച്ച ഇന്ധനം ഇവിടെ പ്രത്യേകമായാണ് സൂക്ഷിക്കുന്നത്. ജപ്പാനില്‍ ആണവറിയാക്ടറില്‍ഉപയോഗിച്ച ഇന്ധനം സൂക്ഷിച്ച ഭാഗത്താണ് സ്‌ഫോടനമുണ്ടായത്. ജപ്പാനില്‍നിന്നുള്ള വിശദവിവരങ്ങള്‍ ലഭിക്കുന്നതിനനുസരിച്ച് ഇന്ത്യയിലെ സുരക്ഷാസംവിധാനം വിലയിരുത്തും-അദ്ദേഹം പറഞ്ഞു.

– from mathrubhumi.com

1979 ല്‍ ത്രീ മൈല്‍ ഐലന്റ് ആണവ ദുരന്തം സംഭവിച്ചപ്പോള്‍ ലോകം മൊത്തം ആണവ രാജാക്കന്‍മാരും അവരുടെ സുരക്ഷാ ഉപദേഷ്ടാക്കളും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മാധ്യമക്കാരം പ്രചരിപ്പിച്ചത് തങ്ങളുടെ ആണവ നിലയങ്ങള്‍ സുകരക്ഷിതമാണെന്നാണ്. വേറെ ഡിസൈനാണ്, ഘടന വേറെയാണ് എന്നൊക്കെ പറഞ്ഞു. റഷ്യക്കാരും അങ്ങനെ പറഞ്ഞു. പക്ഷേ 1986 ല്‍ ചെര്‍ണോബില്‍ ആണവ ദുരന്തം സംഭവിച്ചു.

അപ്പോഴും വീണ്ടും സംഭവിച്ചപ്പോള്‍ ലോകം മൊത്തം ആണവ രാജാക്കന്‍മാരും അവരുടെ സുരക്ഷാ ഉപദേഷ്ടാക്കളും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മാധ്യമക്കാരം പ്രചരിപ്പിച്ചത് തങ്ങളുടെ ആണവ നിലയങ്ങള്‍ സുകരക്ഷിതമാണെന്നാണ്. വേറെ ഡിസൈനാണ്, ഘടന വേറെയാണ് എന്നൊക്കെ വീണ്ടും പറഞ്ഞു. ജപ്പാന്‍കാരും അങ്ങനെ തന്നെ പറഞ്ഞു. പക്ഷേ കഴിഞ്ഞാഴ്ച്ച Fukushima ആണവ ദുരന്തം ഉണ്ടായി.

വീണ്ടും ലോകം മൊത്തം ആണവ രാജാക്കന്‍മാരും അവരുടെ സുരക്ഷാ ഉപദേഷ്ടാക്കളും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മാധ്യമക്കാരം പ്രചരിപ്പിക്കുന്നത് തങ്ങളുടെ ആണവ നിലയങ്ങള്‍ സുകരക്ഷിതമാണെന്നാണ്. വേറെ ഡിസൈനാണ്, ഘടന വേറെയാണ് എന്നൊക്കെ വീണ്ടും പറയുന്നു. ശിവശങ്കരനും അതാണ് പറയുന്നത്.

എന്നാല്‍ ഈ മൂന്ന് അപകടങ്ങളും ഒരേ കാരണമാണ്. റിയാക്റ്റര്‍ തണുപ്പിക്കാനുള്ള ജലം ലഭ്യമല്ലാതാകുന്നു എന്നതാണ് കാരണം. എന്നിട്ടും അവര്‍ പറയുക വ്യത്യസ്ഥ കാരണമെന്നാണ്. ജലം ലഭിക്കാത്തതിന് വ്യത്യസ്ഥ കാരണമുണ്ടാവും. പക്ഷേ അതല്ല പ്രധാനം.

കമ്മീഷന്‍ വാങ്ങി വന്‍ പദ്ധതികള്‍ നടപ്പാക്കുന്ന ഈ ജനദ്രോഹികളെ ജനങ്ങളോട് ഉത്തരവാദിത്തമുള്ളരാക്കാനുള്ള നിയമ നിര്‍മ്മാണം തുടങ്ങുക.

അപകടം ഉണ്ടായാലും ഇല്ലെങ്കിലും ആണവോര്‍ജ്ജം ഒരു ബാധ്യതയാണ് എക്കാലവും. ആണവ മാലിന്യവും സംരക്ഷിക്കണമല്ലോ.

ജപ്പനില്‍ നിന്ന് ഇറക്കുമതി ചെയ്ത സാധനങ്ങളില്‍ ഇന്‍ഡ്യ വികരണ പരിശോധന നടത്തുന്നു. ഒരു ആണവ ദുരന്തം രാജ്യത്തെ തന്നെ തകര്‍ക്കും. ആണവ വ്യവസായികളുടെ വാക്ക് വിശ്വസിച്ച് കുഴിയില്‍ ചാടരുത്. ജപ്പാന്‍ നിലയം സ്വകാര്യ കമ്പനിയുടേതാണ്. പക്ഷേ ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത് ആര്?

ഒരു അഭിപ്രായം ഇടൂ