മരപ്പൊടിയും(sawdust), കീറിയ പത്ര കടലാസും, ഒരു absorbent powder ഉം ഒക്കെ കൊണ്ട് Fukushima Daiichi ആണവനിലയത്തിലെ ഓട്ട അടക്കാന്‍ തൊഴിലാളികള്‍
പരാജയപ്പെട്ടതോടുകൂടി റേഡിയേഷന്‍ ഭീതി വീണ്ടും വലുതാകുകയാണ്.
നിലയത്തിലെ ഒരു വിള്ളലില്‍ കൂടി റേഡിയോആക്റ്റീവ് അയോഡിന്‍ വന്‍ തോതിലടങ്ങിയ മലിന ജലം പസഫിക് സമുദ്രത്തിലേക്ക് ഒഴുകുന്നതായി ശനിയാഴ്ച്ച (2 ഏപ്രില്‍ )
കണ്ടെത്തിയിരുന്നു. 6 അടി താഴ്ച്ചയുള്ള കുഴിയിലാണ് ഈ വലിയ വിള്ളല്‍ . റിയാക്റ്റര്‍ No. 2 ന്റെ സമുദ്രജല സ്വീകരണി പൈപ്പിനടുത്താണ് ഈ കുഴി.
മണിക്കൂറില്‍ 7 ടണ്‍ എന്ന തോതിലാണ് ആണവ മലിന ജലം ആ കുഴിയില്‍ നിന്നും കടലിലേക്കൊഴുകുന്നത് എന്ന് വിദഗ്ധര്‍ പറയുന്നു. റിയാക്റ്റര്‍ No. 2 ല്‍ നിന്നും വരുന്നു എന്ന്
കരുതുന്ന ഈ മലിന ജലത്തില്‍ സാധാരണ ആണവ നിലയത്തിന് സമീപം കാണുന്ന ജലത്തിലെ അയോഡന്‍ 131 നേക്കാള്‍ 10,000 മടങ്ങാണ് അടങ്ങിയിട്ടുള്ളത്.
നൂറുകണക്കിന് ടണ്‍ സമുദ്ര ജലം ഉപയോഗിച്ച് റിയാക്റ്ററും spent fuel (ഇന്ധനചാരം)വും തണുപ്പിക്കാന് ശ്രമിച്ചതിന്റെ പാര്‍ശ്വഫലമാണിത്. ആ വെള്ളത്തിന്റെ കൂടുതല്‍ ഭാഗവും
ബാഷ്പീകരിച്ച് നീരാവിയായി. ബാക്കിവന്നവ റിയാക്റ്ററിന്റെ പല ഭാഗത്തും ശേഖരിക്കപ്പെട്ടു. അവ തൊഴിലാളികളുടെ റിപ്പയര്‍ പണിക്ക് വലിയ തടസമാകുകയും ചെയ്തിരുന്നു. ഒരു
നിലയത്തിന്റെ ടര്‍ബൈന്‍ കെട്ടിടത്തില്‍ പണിചെയ്തിരുന്ന തൊഴിലാളികളില്‍ മൂന്നുപേര്‍ മാര്‍ച്ച് 24 ആം തീയതി ഇത്തരത്തില്‍ അടിഞ്ഞുകൂടിയ വെള്ളത്തില്‍ ചവിട്ടി ആണവ
വികിരണമേറ്റത് വാര്‍ത്തയായിരുന്നു.
ഈ ജലം സൂക്ഷിച്ച് വെക്കാന്‍ ഒരു വഴിയും ജോലിക്കാര്‍ കാണുന്നില്ല. നിലയത്തില്‍ നിന്ന് 1,080 അടി അകലെ സമുദ്രത്തില്‍ അയോഡിന്‍ 131 ന്റെ അളവ് സാധാരണയുള്ളതില്‍
നിന്ന് 4,000 മടങ്ങ് അധികമാണ്. അതുപോലെ സീഷിയം 137 ന്റെ അളവ് 527 മടങ്ങ് അധികമാണ്. ഇത് സമുദ്ര ജീവികള്‍ക്ക് ദോഷമുണ്ടാക്കും. [സാമ്പത്തിക ഫാസിസത്തിന്റെ
ഈ കാലത്ത്, മിണ്ടുന്ന പ്രാണികള്‍ക്ക് ഒരു രക്ഷയുമില്ല. പിന്നെയെങ്ങനാ ആ മിണ്ടാപ്രാണികള്‍ക്ക് ]
സാധാരണ ശീതീകരണി പ്രവര്‍ത്തിക്കാത്തതിനാല്‍ കടലില്‍ നിന്ന് കൂടുതല്‍ വെള്ളം റിയാറ്ററിലേക്ക് പമ്പ് ചെയ്യാതെ വേറെ വഴിയില്ലെന്നാണ് Tokyo Electric അധികാരികള്‍
പറയുന്നത്. ഇന്ധന ദണ്ഡുകള്‍ ഉരുകുകയോ തീപിടിക്കുകയോ ചെയ്താല്‍ അത് കൂടുതല്‍ വലിയ ആണവ ദുരന്തത്തിന് വഴിതെളിക്കും എന്ന് അവര്‍ പറയുന്നു.
[വെള്ളം ചൂടാക്കാന്‍ പെടുന്ന പാടേ. കഷ്ടം!]
– from nytimes.com
2 ഏപ്രില്‍ ശനിയാഴ്ച്ച ജോലിക്കാര്‍ നിലയത്തിലെ പരിപാലന കുഴിയില്‍ 8-ഇഞ്ച് (20-സെന്റീമീറ്റര്‍ ) വലിപ്പമുള്ള പൊട്ടല്‍ കണ്ടുപിടിച്ചു. ആഴ്ച്ചകളായി സമുദ്രത്തില്‍ കണുന്ന കൂടിയ
ആണവ വികിരണത്തിന് കാരണം ഈ പൊട്ടലിലൂടെ പുറത്തേക്കൊഴുകുന്ന ജലമാകാമെന്ന് അവര്‍ പറയുന്നു.
സമുദ്രത്തിനേക്ക് ആണവ വികിരണ ജലം നേരിട്ട് ഒഴുകുന്നത് ഇവിടെ ആദ്യമായാണ് കണ്ടത്. TEPCO യുടെ ചിത്രത്തില്‍ നിന്ന് ജലം ചീറ്റിയൊഴുകുന്നത് കാണാം. എത്ര ജലം
ഇങ്ങനെ ഒഴുകിയിട്ടുന്നതോ വേറെ പൊട്ടലുകള്‍ ഉണ്ടോ എന്നോ അറിയില്ല.
കോണ്‍ക്രീറ്റ് ഉപയോഗിച്ച് ഓട്ട അടക്കാനുള്ള ശ്രമം ശനിയാഴ്ച്ച തന്നെ പരാജയപ്പെട്ടിരുന്നു.
ഞായറാഴ്ച്ച മരപ്പൊടി ഉപയോഗിച്ച് ഓട്ട അടക്കാന്‍ ശ്രമിച്ചു. പിന്നീട് മൂന്ന് ബാഗ് കീറിയ പത്ര കടലാസും ഒരു പ്രത്യേക പോളിമറും ഉപയോഗിച്ചു. ഈ പോളിമര്‍ ജലവുമായി
സമ്പര്‍ക്കത്തിലായാല്‍ സാധാരണ വലിപ്പത്തിന്റെ 50 മടങ്ങ് വലിപ്പത്തിലെത്തുന്നതാണ്.
എന്നാല്‍ ഇതൊന്നും ചോര്‍ച്ച തടഞ്ഞില്ല. സാങ്കേതിക വിദഗ്ദ്ധര്‍ പുതിയ വഴികള്‍ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. [ശിവശങ്കരാ, ശ്രീനിവാസാ എന്തെങ്കിലും പുതിയ വഴികള്‍ ഉണ്ടോ നിര്‍ദ്ദേശിക്കാന്‍]
ഈ സമയത്തും പതിനായിരക്കണക്കിന് ആളുകള്‍ ഷെല്‍റ്ററുകളില്‍ കഴിയുന്നു. 200,000 വീടുകള്‍ക്ക് വെള്ളമില്ല. 170,000 വീടുകള്‍ക്ക് വൈദ്യുതിയും ഇല്ല.
– from huffingtonpost.com
ബുധനാഴ്ച്ച രാവിലെ വിള്ളല്‍ അടച്ചു.
പുതിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടക്കുന്നു